Friday 07 January 2022 03:56 PM IST : By Lissy Kunchacko

കുട്ടികൾക്കു നൽകാം ഹെൽതി മത്തയില കട്‌ലറ്റ്, വെറൈറ്റി സ്‌നാക്ക്!

cutl

മത്തയില കട്‌ലറ്റ്

പാനിൽ ഒരു ചെറിയ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ഇളംമത്തയില അരിഞ്ഞത് ഒരു കപ്പ്, കാൽ ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി ചേർത്തു വഴറ്റി മാറ്റി വയ്ക്കുക. ഇതേ പാനിൽ ഒരു വലിയ സ്പൂൺ എണ്ണ ചൂടാക്കി ഒരു സവാള, രണ്ടു പച്ചമുളക്, ഒരു ചെറിയ കഷണം കാരറ്റ് എന്നിവ പൊടിയായി അരിഞ്ഞതു ചേർത്തു വഴറ്റണം. ഇതിലേക്ക് ഒരു ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചതപം രണ്ടു സ്ലൈസ് റൊട്ടി പൊടിച്ചതും ഒരു നുള്ള് ഗരംമസാലപ്പൊടിയും പാകത്തിനുപ്പും ചേർത്തിളക്കുക. ഇതിലേക്ക് വഴറ്റി വച്ച മത്തയിലയും ചേർത്ത് കട്‌ലറ്റിന്റെ ആകൃതിയിലാക്കുക. പാനിൽ എണ്ണ ചൂടാക്കുക. തയാറാക്കിയ മിശ്രിതം മുട്ടവെള്ളയിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞ് ചൂടായ എണ്ണയിൽ വറുത്തു കോരാം.

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Snacks