Monday 04 July 2022 12:51 PM IST : By Preethilakshmi

തേൻ കിനിയും തേൻകുഴൽ, മധുരപ്രേമികൾക്കായി ഈസി റെസിപ്പി!

jelebi

തേൻകുഴൽ

രണ്ടു ഗ്ലാസ് അരി കുതിർത്തു പൊടിക്കുക. പത്തു പപ്പടം വെള്ളത്തിൽ നന്നായി കുതിർത്തതും അരിപ്പൊടിയും ചേർത്തു കുഴച്ചു കുഴമ്പു രൂപത്തിലാക്കി പൊങ്ങാൻ വയ്്ക്കുക. ആറു മണിക്കൂർ കഴിഞ്ഞാൽ പൊങ്ങി വരും. നല്ല മസ്‌ലിൻ തുണിയുടെ നടുവിൽ ദ്വാരമുണ്ടാക്കി, മാവ് ഈ തുണിയിൽ ‌കിഴി കെട്ടുക. ഒരു കിലോ പഞ്ചസാര പാനിയാക്കി വയ്ക്കുക. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി, കിഴി എണ്ണയുടെ മുകളിൽ പിടിച്ച്, മൂന്നു ചുറ്റു ചുറ്റ് ചുറ്റി മുറുക്കിനെന്ന പോലെ പിഴിഞ്ഞു വറുത്തു കോരുക. ഇതു ചൂടോടെ പഞ്ചസാരപ്പാനിയിൽ മുക്കിയെടുക്കുക. തേന്‍ കുഴൽ തയാർ.

Tags:
  • Desserts
  • Easy Recipes
  • Pachakam