Monday 14 February 2022 10:12 AM IST : By സ്വന്തം ലേഖകൻ

പ്രണയദിനത്തിൽ നിറചിരിയോടെ...: ഭാര്യയ്ക്കും മകൾക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് സിജു വിൽസൺ

siju

ഭാര്യ ശ്രുതിക്കും മകൾ മെഹറിനുമൊപ്പമുള്ള തന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവച്ച്, പ്രണയദിനാശംസകൾ കുറിച്ച് മലയാളത്തിന്റെ പ്രിയതാരം സിജു വിൽസൺ. നിരവധിയാളുകളാണ് താരത്തിന്റെ ചിത്രത്തിനു താഴെ ആശംസകളുമായി എത്തുന്നത്. അടുത്തിടെയാണ് സിജുവിനും ശ്രുതിക്കും ആദ്യത്തെ കൺമണിയായി മകള്‍‌ ജനിച്ചത്. മകളുടെ ചോറൂണിന്റെതും പേരിടീലിന്റെതുമുൾപ്പടെ എല്ലാ വിശേഷങ്ങളുടെയും ചിത്രങ്ങൾ സിജു സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

പ്രണയിച്ച് വിവാഹിതരായവരാണ് സിജുവും ശ്രുതിയും. വിനയൻ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ടാണ് റിലീസിനൊരുങ്ങുന്ന സിജുവിന്റെ പ്രധാന ചിത്രം.