Wednesday 11 December 2019 02:30 PM IST : By സ്വന്തം ലേഖകൻ

ഓടിച്ചാടി കളിച്ചിരുന്ന കുസൃതിക്കുടുക്ക ഒറ്റദിവസം കൊണ്ട് പക്വതയുള്ളവളായി മാറുമ്പോൾ; കുഴപ്പിക്കുന്ന ആർത്തവങ്ങൾ

reddy മോഡൽ: പ്രീതി, പശ്ചാത്തലം: ദ ലേക് വ്യൂ, മൂന്നാർ

കുഴപ്പിക്കുന്ന ആർത്തവങ്ങൾ

‘‘മേനകേ! നിന്റെ സ്കർട്ടിൽ രക്തം!’’ ആ ഒറ്റ പ്രസ്താവന മേനകയുടെ ഒാട്ടം നിർത്തി. അവൾ പരിഭ്രമിച്ചു സ്തബ്ധയായി. ഒാടിനടന്നിരുന്ന ഒരു കുസൃതിക്കുടുക്കയും വായാടിയുമായിരുന്നു എല്ലാവർക്കും പ്രിയങ്കരിയായ 12 വയസ്സുകാരി മേനക. അന്ന് ഒഴിവുദിവസമായിരുന്നു. ഏറ്റവും അടുത്ത കൂട്ടുകാരികളുമൊത്തു ‘ഒളിച്ചേ–കണ്ടേ’ കളിക്കുകയായിരുന്നു അവൾ.

കൂട്ടുകാരിയുടെ ഒച്ചയെടുക്കലും പേടിച്ച നോട്ടവും മേനകയെയും പരിഭ്രമിപ്പിച്ചു. അവൾ താഴേക്കു നോക്കിയപ്പോൾ സ്കർട്ടിൽ ചെറിയ ചോരക്കറ! താൻ എവിടെയെങ്കിലും വീണു മുറിഞ്ഞോ എന്നവൾ ആലോചിച്ചുനോക്കി–ഏയ് ഒന്നുമില്ല.

ടീച്ചറെ കണ്ടു കാര്യം പറഞ്ഞപ്പോഴാണ് അവൾ ഏറ്റവും പരിഭ്രമിച്ചത്– ടീച്ചർ പരിഭ്രമമൊന്നും കാണിച്ചില്ലെന്നു മാത്രമല്ല; ശാന്തയായി ‘വീട്ടിൽ പൊയ്ക്കൊള്ളൂ’ എന്നു പറയുകയാണു ചെയ്തത്. ഇതിനിടയിൽ, എവിടുന്നാണു രക്തം വന്നതെന്നു അവൾക്കു മനസ്സിലായി; തുടകൾക്കിടയിൽ ഒരു തണുപ്പ്.

സുഖകരമല്ലാത്ത ചിന്തകൾ അവളുടെ തലച്ചോറിനെ അലട്ടി. എന്തെങ്കിലും മാരകരോഗം പിടികൂടിയിരിക്കുമോ? മരിക്കാൻ പോവുകയാണോ? പലതരം ചിന്തകൾ കൊണ്ടും പരിഭ്രമങ്ങൾ കൊണ്ടും വിവശയായ അവൾ വീട്ടിലേക്കോടി. വീട്ടിൽക്കയറി, അമ്മയെ കെട്ടിപ്പിടിച്ചു തേങ്ങിത്തേങ്ങി നടന്നതെല്ലാം പറഞ്ഞു. എല്ലാം കേട്ട അമ്മ അവളെ ചേർത്തുപിടിച്ചു പറഞ്ഞു: ‘‘പരിഭ്രമിക്കേണ്ട; നീ വലുതായി...’’ സംശയത്തോടെ, ആശ്വാസം തൂങ്ങിയ കണ്ണുകളോടെ അവൾ അമ്മയെ നോക്കി.

കുസൃതികൾക്കും വഴക്കാളിത്തരത്തിനും എപ്പോഴും അവളെ മാതാപിതാക്കൾ ശാസിച്ചിരുന്നു. പക്ഷേ, ഇപ്പോൾ അവർ പറയുന്നു സ്കർട്ടിലെ രക്തം പക്വത വന്നതിന്റെ അടയാളമാണെന്ന്. അപ്പോൾ ഈ ‘പക്വത’ എന്നു പറഞ്ഞാൽ എന്താണ്?

ഇവിടെ, മേനക പ്രായപൂർത്തിയെത്തിയിരിക്കുന്നു. അവളുടെ ആദ്യ ആർത്തവമാണിത്. വൈദ്യഭാഷയിൽ ഇതിന് മെൻസ്ട്രുവേഷൻ എന്നും സംസാരഭാഷയിൽ പ്രായംതികഞ്ഞു എന്നും

പറയും.

(തുടരും)

വിവരങ്ങൾക്ക് കടപ്പാട്;

േഡാ. ഡി. നാരായണ റെഡ്ഡി

സെക്സോളജിസ്റ്റ് (വേൾഡ് അസോസിയേഷൻ ഫോർ സെക്‌ഷ്വൽ ഹെൽത് അവാർഡ് ജേതാവ് )

ദേഗാ ഇൻസ്റ്റിറ്റ്യൂട്ട് , ചെന്നൈ, dnr@degainstitute.net

വിവർത്തനം:

അനിൽ മംഗലത്ത്

സാങ്കേതിക സഹായം:

എൻ.വി. രവീന്ദ്രനാഥൻ നായർ