Saturday 16 February 2019 05:42 PM IST : By സ്വന്തം ലേഖകൻ

ദിവസവും രാവിലെ പുട്ടും ചപ്പാത്തിയുമാണോ? കഴിക്കുന്ന ഭക്ഷണം പോഷകപ്രദമാകാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ...

Flat Kochi.indd

എന്നും രാവിലെ ചപ്പാത്തി അല്ലെങ്കിൽ പുട്ട് ഇങ്ങനെയാണോ ദിവസവും ബ്രേക്ക്ഫാസ്റ്റ്? ഉച്ചയ്ക്കും രാത്രിയിലും ആഴ്ചയിൽ മിക്ക ദിവസവും കഴിക്കുന്നത് ഒരേ തരം വിഭവങ്ങളാണോ? ഈ രീതിയിലാണു ഭക്ഷണശീലമെങ്കിൽ ശരീരത്തിന് ആവശ്യമായ േപാഷകം ലഭിക്കില്ലെന്നാണു വിദഗ്ധ പഠനങ്ങൾ പറയുന്നത്. പ്രതിരോധശക്തി കുറയാനും രോഗങ്ങൾ വേഗത്തിൽ പിടിപെടാനും ഇത്തരം തെറ്റായ ഭക്ഷണശീലം കാരണമാകും.

സമയക്കുറവാണു പ്രശ്നമെങ്കിൽ പാചകം ചെയ്യുന്ന േജാ ലി വീട്ടമ്മയുടേതു മാത്രമെന്നു ചിന്തിക്കാതെ കുടുംബം ഒരുമിച്ചു ചേർന്നു ഭക്ഷണം തയാറാക്കി നോക്കൂ. ഭക്ഷണത്തോടൊപ്പം കുടുംബാംഗങ്ങൾക്കിടയിലെ ബന്ധവും ആരോഗ്യകരമാകും.

സമീകൃതമാകട്ടെ പ്രഭാതഭക്ഷണം

ദീർഘനേരത്തിനു ശേഷം കഴിക്കുന്ന ഭക്ഷണമായത് കൊണ്ട് ബ്രേക്ഫാസ്റ്റ് പോഷകസമ്പന്നമാകാൻ ശ്രദ്ധിക്കണം. നാട ൻ പ്രാതൽ വിഭവങ്ങൾക്കൊപ്പം മുളപ്പിച്ച ധാന്യങ്ങൾ, സാലഡുകൾ ഇവ കഴിക്കാം. ലഘുഭക്ഷണമായി ഇവ കഴിക്കുന്നതും ആരോഗ്യപ്രദമാണ്.

∙ മുഴുധാന്യങ്ങൾ, കിഴങ്ങ് വർഗങ്ങൾ, നട്സ്, പഞ്ചസാര, എ ണ്ണ, നെയ്യ് തുടങ്ങിയ ഊർജം പകരുന്ന ഭക്ഷണപദാർഥങ്ങൾ പ്രഭാതഭക്ഷണത്തിലുൾപ്പെടുത്തണം. ഇവ ഊർജം നിലനിർത്താനും സഹായിക്കും.

∙ പ്രഭാതഭക്ഷണത്തിൽ കൃത്യമായ അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. ഇറച്ചി, മീൻ, മുട്ട, പരിപ്പ്, പയർ, നട്സ്, പനീർ തുടങ്ങിയവയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇവ ആവശ്യമായ ഊർജമേകുന്നതിനൊപ്പം ശരീരത്തിലെ കോശങ്ങളെ വളരാൻ സഹായിക്കും.

∙ പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ തുടങ്ങിയ ശരീരത്തിനു സംരക്ഷണമേകുന്ന ഭക്ഷണപദാർഥങ്ങൾ ശീലമാക്കിയാൽ പോഷകക്കുറവ് അനുഭവപ്പെടുന്നത് ഒഴിവാക്കാം.

നാരുകൾക്കു പ്രാധാന്യമേകാം

ഉച്ചഭക്ഷണത്തിൽ നാരുകൾ കൂടുതലടങ്ങിയ ഭക്ഷണപദാർഥങ്ങൾക്കു പ്രാധാന്യം നാൽകണം. പ്രോട്ടീൻ നിർബന്ധമായും ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പയർ വർഗങ്ങൾ, ചിക്കൻ, മത്സ്യം ഇവയിലേതെങ്കിലും ഭക്ഷണത്തിലുൾപ്പെടുത്തിയാൽ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കും. പ്രൊബയോട്ടിക്സ് ആയ തൈര്, മോര് ഇവ കൂടിയുണ്ടെങ്കിൽ ഉച്ചഭക്ഷണം ആരോഗ്യകരമാകും.

ആരോഗ്യകരമാകണം രാത്രി ഭക്ഷണം

രാത്രിയിൽ കഴിക്കുന്ന ഭക്ഷണം ആരോഗ്യകരമായ സമീകൃതാഹാരമാണെന്ന് ഉറപ്പാക്കണം. പച്ച നിറമുള്ള ഇലക്കറികൾ കൂടുതലായി ഉൾപ്പെടുത്തണം. പ്രോട്ടീൻ അടങ്ങിയതും നാരുകൾ അടങ്ങിയതുമായ ഭക്ഷണപദാർഥങ്ങൾ രാത്രിഭക്ഷണം ആരോഗ്യപ്രദമാക്കും. കിടക്കുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുൻപ് കൊഴുപ്പ് നീക്കിയ പാൽ കുടിക്കാം.

കാർബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കുന്നതു നല്ലതാണ്. എന്നാൽ അവ പൂർണമായി ഒഴിവാക്കരുത്. കാർബോഹൈഡ്രേറ്റ് കൂടി ചേർന്നാലേ ഭക്ഷണം സമീകൃതമാകൂ എന്ന് ഓർമിക്കുക.