Thursday 02 April 2020 12:44 AM IST

ഇന്ന് കൊറോണ, നാളെയോ? ചെറുത്തുനിൽപ്പിന് വേണം പ്രതിരോധശേഷി; ദിവസവും ആയുർവേദം ശീലമാക്കാം!

Ammu Joas

Sub Editor

ayur

ഇന്ന് കൊറോണ, നാളെ ഇനി ആരാണോ... വൈറസും ബാക്ടീരിയയുമൊക്കെ രൂപവും ഭാവവും മാറ്റി ഇനിയും വരാം. അതിനാൽ രോഗത്തെ ചെറുത്ത് നിൽക്കാൻ ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുകയാണ് ഏറ്റവും നല്ല വഴി. അതിനു ആയുർവേദത്തെ കൂട്ടുപ്പിടിക്കാം.

ആദ്യമേ പറയട്ടെ, ഇത് കോവിഡ് 19 രോഗത്തിനെതിരെ ഉള്ള മരുന്ന് അല്ല. ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിച്ചു രോഗകാരികൾ ആയ അണുക്കളിൽ നിന്നു രക്ഷ നേടാൻ ഉള്ള മാർഗങ്ങളാണ്.

  • ഇന്ദുകാന്തം കഷായം പ്രതിരോധ ശേഷി കൂട്ടാൻ വളരെ നല്ലതാണ്. കഷായം കുടിക്കാൻ മടിയുള്ളവർ ഇന്ദുകാന്തം ക്വാഥം ഗുളിക കഴിച്ചാൽ മതി.

  • ഇതിനൊപ്പം വില്വാദി ഗുളിക കൂടി കഴിക്കുന്നത് ഇരട്ടി ഫലം നൽകും. 15 ml. ഇന്ദുകാന്തം കഷായത്തിൽ 60ml ചൂട് വെള്ളം ചേർത്ത്, അതിൽ ഓരോ വില്വാദി ഗുളിക ഒപ്പം സേവിക്കാം. അതല്ല എങ്കിൽ ഇന്ദുകാന്തം ക്വാഥം ഗുളികയ്ക്കൊപ്പം ഒരെണ്ണം കഴിച്ചാൽ മതി. രണ്ടു നേരം രാവിലെയും വൈകിട്ടും ആഹാരത്തിന് മുൻപ് വേണം ഈ മരുന്ന് സേവിക്കാൻ.

  • കുട്ടികൾക്ക് രോഗപ്രതിരോധ ശേഷി കൂട്ടാൻ രണ്ടു വയസ്സ് മുതൽ ഇന്ദുകാന്താമൃതം സിറപ് നൽകാം. അഞ്ചു വയസ്സു വരെയുള്ള കുട്ടികൾക്ക് ഒരു ദിവസം 5 മില്ലി നൽകാം. മുതിർന്ന കുട്ടികൾക്ക് 10 -15 മില്ലി വരെയാകാം.

  • ഇടയ്ക്കിടെ പനിയും ജലദോഷവും അലട്ടുന്ന കുട്ടികൾക്ക് ഗോപീചന്ദനാദി ഗുളിക രണ്ടു നേരം ആഹാര ശേഷം നൽകുന്നത് ഗുണം ചെയ്യും.

  • പതിവായി ക്ഷീണവും തളർച്ചയും അനുഭവിക്കുന്നവർക്കും ഗർഭിണികൾക്കും പ്രായമേറിയവർക്കും ഓജസ്സും ഉന്മേഷവും കിട്ടാൻ ബ്രഹ്മരസായനം നല്ലതാണ്. പ്രമേഹമുള്ളവർ ഇത് കഴിക്കാൻ പാടില്ല.

  • ഗോരോചരാദി ഗുളികയും പ്രതിരോധ ശേഷി കൂട്ടാൻ ഉത്തമമാണ്. ഭക്ഷണശേഷം വേണം ഗുളിക കഴിക്കാൻ.

  • വൈകുന്നേരം നാല് മണിക്ക് ശേഷം തല നനച്ചു കുളിക്കുന്നത് ശരീര രക്ഷ കുറയ്ക്കും.

  • ദഹനപ്രക്രിയ നന്നായി നടക്കുക, മലബന്ധം ഉണ്ടാകാതിരിക്കുക, മൂത്രം നന്നായി പോകുക. രോഗ പ്രതിരോധ ശേഷിക്ക് ഈ മൂന്നു കാര്യങ്ങള് വളരെ പ്രധാനമാണ്. ധാരാളം വെള്ളം കുടിക്കാനും, നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. ഒപ്പം അസിഡിറ്റി ഉണ്ടാക്കുന്നവ പൂർണമായി ഒഴിവാക്കുക.

  • ആഹാര കാര്യത്തിലും ജീവിതചര്യയിലും ശ്രദ്ധിക്കണം. പഴങ്ങൾ, പച്ചക്കറി, പയറു പരിപ്പ് വർഗ്ഗങ്ങൾ, ധാന്യങ്ങൾ എന്നിവ ഒരു ദിവസത്തെ ആഹാരത്തിൽ ഉൾപ്പെടുത്തണം. ഇറച്ചിയും മീനും മിതമായി മതി.

കടപ്പാട്: Dr. Sukumar Varier, Chief Physician and Manager, Arya Vaidya Sala Kottakal branch, Statue Road, Thiruvananthapuram