Wednesday 06 March 2019 02:23 PM IST : By സ്വന്തം ലേഖകൻ

പല്ലു തേയ്ക്കാതെ മടിപിടിച്ചിരിപ്പാണോ കുഞ്ഞാവ?; ബ്രഷിംഗ് ഉഷാറാക്കാൻ ആപ്പു മുതൽ ച്യൂയിംഗം ബ്രഷിംഗ് വരെ

brushing

ഇന്ന് മാര്‍ച്ച് 6, ലോക ദന്തിസ്റ്റ് ദിനം. ദന്തശാസ്ത്രത്തിലെ പുതിയ പ്രവണതകളെക്കുറിച്ചും ചികിത്സാമുന്നേറ്റങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിനത്തിന്‍റെ ലക്ഷ്യം. കുട്ടികളുടെ ദന്താരോഗ്യത്തെക്കുറിച്ച് മാതാപിതാക്കള്‍ക്ക് എന്നും ഉത്ക്കണ്ഠയാണ്. കുട്ടികളുടെ ബ്രഷുകളെയും പേസ്റ്റുകളെയും പുത്തന്‍ പ്രവണതകളെയുംകുറിച്ച് അറിയാം ഇന്ന്.

പല്ലുതേക്കാന്‍ ച്യൂയിംഗ് ബ്രഷും!

കുഞ്ഞുങ്ങളുടെ കൊച്ചരിപ്പല്ലിന്റെ വെണ്മയും ഭംഗിയും നിലനിര്ത്താ നുള്ള അക്ഷീണ പരിശ്രമത്തിലാണ് മിക്ക മാതാപിതാക്കളും. കുഞ്ഞിന്റെ പല്ലിനു വിടവുണ്ടെങ്കില്‍, നിറവ്യത്യാസമുണ്ടായാലെല്ലാം അവര്‍ക്ക് വ്യാകുലതയാണ്. പിന്നെ സംശയങ്ങളായി. കുഞ്ഞിന് ഏതു ടൂത്ത് പേസ്റ്റാ വാങ്ങേണ്ടത്, എങ്ങനെയാ ബ്രഷുകള്‍ തിരഞ്ഞെടുക്കുക, പല്ലുതെയ്ക്കാനുള്ള അവരുടെ മടി എങ്ങനെയാ ഒന്ന് മാറ്റുക.. അങ്ങനെ പോകുന്നു പല്ല് സംശയങ്ങള്‍...

പണ്ടുകാലത്ത് രാവിലെ എണീറ്റ് ഉമിക്കരിയും മാവിലയുമോക്കെയായി പറമ്പ് തോറും കറങ്ങി നടന്നുള്ള ഒന്നൊന്നര പല്ലുതേപ്പ് കാലമല്ല ഇത്. കാലം മാറിയപ്പോള്‍ പല്ലുതേപ്പിന്റെ കോലവും മാറി. പലതരം ആകൃതിയിലും നിറത്തിലും രുചികളിലും ബ്രഷുകള്‍, പേസ്റ്റുകള്‍... കുട്ടികളെ പല്ലുതേപ്പിക്കുന്ന കാര്യത്തിലും സംഭവിച്ചു അവിശ്വസനീയ മാറ്റങ്ങള്‍. പാട്ട് കേട്ട് പല്ലുതേക്കാനുള്ള ആപ്പ് മുതല്‍ വായിലിട്ടു ചവയ്ക്കാവുന്ന ബ്രഷുകള്‍ വരെ.. വിശ്വാസം വരുന്നില്ല അല്ലെ?

ടൂത്ത് ബ്രഷുകള്‍

കുഞ്ഞിന്റെ ആദ്യത്തെ പാൽപല്ല് മിക്കവാറും ആറു മാസത്തോടു കൂടി തന്നെ പ്രത്യക്ഷപ്പെടാറുണ്ട്. ഇത് വന്നാല്‍ അമ്മ വൃത്തിയുള്ള ഒരു തുണിയോ പഞ്ഞിയോ കൊണ്ട് ദിവസവും രണ്ടു നേരം പല്ല് വൃത്തിയാക്കെണ്ടതാണ്. ഇതാണ് ശരിക്കും കുഞ്ഞിന്റെ ആദ്യത്തെ ടൂത്ത് ബ്രഷ്. പിന്നീട് ഒരു വയസാകുമ്പോഴേക്കും കുട്ടി ബ്രഷുകള്‍ ഉപയോഗിച്ച് തുടങ്ങാം. പല കമ്പനികളുടെ വര്ണ ശബളമായ കാര്ട്ടൂരണ്‍ രൂപത്തിലുള്ളതുമായ വിവിധതരം ടൂത്ത് ബ്രഷുകള്‍ വിപണിയില്‍ ലഭ്യമാണ്. കിഡ്സ്‌ ഡയ്നി, ഗം കിഡ്സ്‌, കോള്ഗേ്റ്റ് കിഡ്സ്‌, ടെപ്പെ കിഡ്സ്‌, ഫയര്‍ ഫ്ലൈ, ഓറല്‍ ബി കിഡ്സ്‌ തുടങ്ങി ഒരു വലിയ നിര ബ്രഷുകള്‍ തന്നെ ഇതിനായുണ്ട്. ഇതില്നിന്നു കുഞ്ഞിന്റെ ഇഷ്ടപ്പെട്ട നിറമോ രൂപമോ ഒക്കെ തീരുമാനിച്ചു ഒരെണ്ണം തിരഞ്ഞെടുക്കാവുന്നതാണ്.

ടൂത്ത് പേസ്റ്റുകള്‍

ടൂത്ത് പേസ്റ്റുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സാധാരണ മുതിർന്ന‌ ആളുകള്‍ ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റുകളില്‍ ഫ്ലൂരൈഡിന്റെു അളവ് വളരെയധികം കുറവായിരിക്കും. അതോടൊപ്പം അനാവശ്യമായ മറ്റു പല വസ്തുക്കളും ധാരാളം ഉണ്ടാവുകയും ചെയ്യും. ഉദാഹരണത്തിന് പല്ലിന്റെ വെണ്മ കൂട്ടുന്നതിനുള്ള വസ്തുക്കള്‍. പല്ലിന്റെ സാന്ദ്രതയെ ബാധിക്കുകയും തേയ്മാനം ഉണ്ടാക്കുകയും ചെയ്യുന്ന അബ്രെസീവ് വസ്തുക്കള്‍ ഫലത്തില്‍ അവരുടെ പല്ലിനു കേടുപാടുകള്‍ ഉണ്ടാക്കും. അതിനാല്‍ കുഞ്ഞിന്റെ പല്ലിനു ഹാനികരമല്ലാത്ത ടൂത്ത് പേസ്റ്റ് വേണം തിരഞ്ഞെടുക്കാന്‍. പല്ല് വളരുന്ന അവസ്ഥയില്‍ ദന്തക്ഷയം ചെറുക്കാനായി ഫ്ലൂരൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റുകള്‍ ആണ് ഉപയോഗിക്കേണ്ടത്. ഇത് പല്ലിനു ചുറ്റും ഒരു ആവരണം തീര്ക്കു്ന്നു. ദന്തക്ഷയം വരുത്തുന്ന അണുക്കള്‍ അമ്ലം ഉത്പാദിപ്പിച്ചു പല്ലിന്റെ ഘടനയെ ദ്രവിപ്പിക്കുമ്പോഴാണ് ദന്തക്ഷയം രൂപപ്പെടുന്നത്. ഈ സമയം വായിലെ അന്തരീക്ഷം അമ്ലഗുണം ഉള്ളതാവുന്നു. എപ്പോഴും ക്ഷാരഗുണമുള്ള അന്തരീക്ഷമാണ് പല്ലിന്റെ ആരോഗ്യത്തിന് നല്ലത്. ഫ്ലൂരൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റുകള്‍ ഇതിനു സഹായിക്കുന്നു.

പല രുചികളിലും കുഞ്ഞുങ്ങള്‍ ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങളുടെ രൂപത്തിലുള്ള ചിത്രങ്ങള്‍ ഉള്പ്പെതടുത്തിയ കവറിലും ഈ പേസ്റ്റുകള്‍ വിപണിയില്‍ ലഭ്യമാകുന്നു. കിഡോഡെന്‍, പെഡി ഫ്ലോര്‍, ചീരിയോ ജെല്‍ , കോള്ഗേറ്റ് ബാര്ബിാ, കിഡ്സ്‌ ബണ്ണി, തുടങ്ങിയവ ഇതില്‍ ചിലതാണ്. കിഡോ ഡെന്റ്, ഏ.എം.പി.എ ജൂനിയര്‍ എന്നീ പേരുകളില്‍ കുഞ്ഞുങ്ങള്ക്കായുള്ള പ്രത്യേകം മൌത്ത് വാഷുകളും വിപണിയില്‍ ലഭ്യമാണ്. മുതിര്‍ന്നവരുടെ മൌത്ത് വാഷ് ഉപയോഗിക്കാന്‍ പാടുള്ളതല്ല.

പല്ലുതേക്കാന്‍ പരിശീലനം

ബ്രഷു ചെയ്യാന്‍ കുഞ്ഞുങ്ങളെ ഒരു രണ്ടു വയസു മുതലെങ്കിലും ശീലിപ്പിക്കെണ്ടാതാണ്. അമ്മയുടെ വിരലില്‍ ഘടിപ്പിക്കാവുന്ന ഫിംഗര്‍ ബ്രഷുകള്‍ കൊണ്ട് അതുവരെ ബ്രഷ് ചെയ്തു കൊടുക്കാം. നാഡീ വ്യൂഹത്തിന്റെ പ്രവര്ത്ത്നത്തെ അഥവാ കൈകളുടെ ചലനത്തെ ബാധിക്കുന്ന നാഡീ സംബന്ധമായ അസുഖങ്ങള്‍ ബാധിച്ച കുഞ്ഞുങ്ങള്ക്കായി പ്രത്യേകം സോണിക് അഥവാ ബാറ്ററി കൊണ്ട് പ്രവർത്തിക്കുന്ന ഇലക്ട്രോണിക് ടൂത്ത് ബ്രഷുകളും ലഭ്യമാണ്. ഫിലിപ്സ് സോണി കെയര്‍, ഓറല്‍ ബി ഡെന്റല്‍ പ്രിന്സയസ് എന്നിങ്ങനെ പല പേരുകളില്‍ ഇവ വിപണിയില്‍ ലഭ്യമാണ്. ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നത് പഠിപ്പിക്കാനായി പീജിയോണ്‍ ട്രെയിനിംഗ് സെറ്റുകളും കിട്ടും. കുഞ്ഞിനു ടൂത്ത് ബ്രഷ് കൊണ്ട് മുന്നില്‍ അന്തരീക്ഷത്തില്‍ വലിയ വൃത്തം വരപ്പിച്ചു, പിന്നെ ചെറുത് പിന്നെ അതിന്റെ ചെറുത് അങ്ങനെ ഒടുവില്‍ പല്ലിലും വൃത്തം വരച്ച് ബ്രഷ് ചെയ്യാന്‍ പരിശീലിപ്പിക്കാറുണ്ട്. ഇതിനെ ‘ഫോണ്സ് ബ്രഷിംഗ് രീതി’ എന്നാണ് പറയാറ്.

ആപ്പുമുതല്‍ ച്യൂയിംഗ് ബ്രഷ് വരെ!

കുഞ്ഞുങ്ങള്ക്ക് ‌ ബ്രഷിംഗില്‍ താല്പര്യം ജനിപ്പിക്കാനായി പാട്ടുകളും വീഡിയോകളും പലതരം കളികളും ഒക്കെ അടങ്ങിയ സോഫ്റ്റ്‌വെയറുകള്‍ ഇന്ന് ലഭ്യമാണ്. ‘മൈ ലിറ്റില്‍ ടൂത്ത് ബ്രഷ്’ എന്ന പേരില്‍ നഴ്സറി ഗാനങ്ങള്‍ അടങ്ങിയ അനിമേഷന്‍ വീഡിയോ ബേബി ബസ് കമ്പനി ഇറക്കിയിട്ടുണ്ട്. കുഞ്ഞുങ്ങള്ക്കി്ഷ്ടപ്പെട്ട രീതിയില്‍ ബേബി ബനാന എന്ന പേരില്‍ തിരിക്കാനും വളക്കാനും ഒക്കെ പറ്റുന്ന ട്രെയിനിംഗ് ടൂത്ത് ബ്രഷുകളും കിട്ടുന്നതാണ്. ഡിസ്നി മാജിക് ടൈമര്‍ എന്ന പേരില്‍ മൊബൈല്‍ ആപ്പുകളും ഇതിനായി ലഭ്യമായുണ്ട്. നൃത്തം ചെയ്തു ഒപ്പം ബ്രഷിങ്ങും കൂടി ചെയ്യാന്‍ പറ്റിയ ബ്രഷ് ഡിജെ അപ്പും വളരെയധികം ജനശ്രദ്ധ നേടിയ ഒന്നാണ്. ഇപ്പോള്‍ വളരെയധികം പ്രചാരത്തിലുള്ള ഒരു പുതിയതരം ബ്രഷാണ് ബബിള്‍ ഗം പോലെ വായിലിട്ടു ചവയ്ക്കാവുന്ന തരാം ച്യൂയബിള്‍ ടൂത്ത് ബ്രഷുകള്‍. എന്ത് കിട്ടിയാലും വായില്‍ വയ്ക്കുന്നതാണ് ചെറു പ്രായത്തില്‍ കുഞ്ഞുങ്ങളുടെ ശീലമാണ്. ആ കാലത്ത് ഇത്തരം ബ്രഷുകളും ഉപയോഗിക്കാവുന്നതാണ്.

dr വിവരങ്ങൾക്ക് കടപ്പാട്; Dr Manikandan G R, Consultant Periodontist Trivandrum, bellrings4u@gmail.com