Thursday 09 July 2020 11:52 AM IST : By സ്വന്തം ലേഖകൻ

മുതിർന്നവരുടെ മരുന്ന് കുട്ടികൾ കഴിച്ചാൽ എന്ത് സംഭവിക്കും?; മാതാപിതാക്കൾ അറിയാൻ

medicine-kids മോഡൽ; അവന്തിക അരവിന്ദ്, ഫോട്ടോ ആർ.എസ്. ഗോപൻ

രുന്ന് , അത് ഡോക്ടർ നിർദേശിക്കുന്നതായാലും മെഡിക്കൽ ഷോപ്പിൽ നിന്നു വാങ്ങുന്നതായാലും കഴിക്കുമ്പോൾ നമുക്ക് ഒട്ടേറെ ആശങ്കകളുണ്ടാകാം. മരുന്ന് ഉപയോഗത്തിൽ സർവസാധാരണമായ സംശയങ്ങൾക്ക് ഉത്തരങ്ങളിതാ.

മുതിർന്നവരുടെ മരുന്നു കുട്ടികൾ കഴിക്കാനിടയായാൽ എന്തുചെയ്യണം? പ്രഥമശുശ്രൂഷ എന്താണ്?

മുതിർന്നവരുടെ മരുന്നു കുട്ടികൾ കഴിക്കാനിടയായാൽ ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാകാം. ഉടനെതന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കേണ്ടതാണ്. മരുന്നിന്റെ പേരും സ്ട്രിപ്പും ഡോക്ടറെ കാണിക്കേണ്ടതാണ്. മരുന്നിനെക്കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞാൽ മാത്രമേ കൃത്യമായ പ്രതിവിധി നിർദേശിക്കാനാകൂ. എന്തുകൊണ്ടെന്നാൽ ഒാേരാ മരുന്നും പ്രത്യേക അവയവങ്ങളെ ബാധിക്കുന്നവയാണ്. അവയ്ക്കു പ്രത്യേക പ്രതിവിധികളാണ് വേണ്ടത്.

Q നിറംമാറ്റം വന്ന സിറപ്പുകൾ ഉപയോഗിക്കാമോ?

സിറപ്പു പോലുള്ള മരുന്നുകളുടെ നിറംമാറ്റം, കാലാവസ്ഥയിലെ മാറ്റംകൊണ്ടു വരുന്നതാണ്. നിറംമാറ്റം സിറപ്പിൽ കാണുന്നുണ്ടെങ്കിൽ ആ മരുന്ന് ഉപയോഗിച്ചാൽ വേണ്ടത്ര ഗുണം കിട്ടില്ല. അത് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

കുട്ടികൾക്ക് നൽകുന്ന സിറപ്പുകളും മറ്റും ഒരു പ്രാവശ്യം തുറന്നാൽ, എക്സ്പയറി ഡേറ്റ് കഴിഞ്ഞതല്ലെങ്കിലും കുറച്ചു നാളുകൾക്കുശേഷം വീണ്ടും ഉപയോഗിക്കുന്നതു നല്ലതാേണാ?

കുട്ടികൾക്കു നൽകുന്ന സിറപ്പുകൾ രണ്ടുതരമുണ്ട്. പ്രീമിക്സ് സിറപ്പും റീകൺസ്റ്റിറ്റ്യൂറ്റഡ് സിറപ്പും. ആദ്യത്തേത് സിറപ്പ് രീതിയിൽ തന്നെയാണ് കിട്ടുന്നത്. രണ്ടാമത്തേത് പൊടികളിൽ വെള്ളം ചേർത്തെടുക്കുന്നതാണ്. അത് ഉപയോഗിച്ചു തുടങ്ങിയാൽ ഫ്രിജിൽ തന്നെ സൂക്ഷിക്കണം. പത്ത് ദിവസത്തിനുള്ളിൽ ഉപയോഗിക്കുകയും വേണം.

പ്രീ മിക്സ് സിറപ്പ് തുറന്നതിനുശേഷം വെളിയിൽ വച്ചാൽ അതിന്റെ സംഭരണ കാലാവധി കുറയും. അത് ഒന്നു മുതൽ മൂന്നു മാസത്തിനുള്ളിൽ ഉപയോഗിക്കേണ്ടതാണ്. കൂടുതൽ കാലം വെളിയിൽ ഇരുന്നാൽ അണുബാധ വരാവുന്നതാണ്. നിറത്തിനോ മണത്തിനോ എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കിൽ അത് ഉപയോഗിക്കരുത്.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. ആനി എ.        പുളിക്കൽ

കൺസൽറ്റന്റ്
എൻഡോക്രൈനോളജിസ്റ്റ്
മെഡിക്കൽ ട്രസ്റ്റ്
ഹോസ്പിറ്റൽ , കൊച്ചി