Saturday 05 January 2019 04:15 PM IST : By സ്വന്തം ലേഖകൻ

ഗർഭകാലവും പ്രമേഹവും! ആദ്യ മൂന്നു മാസത്തിൽ വന്നാൽ അപകടം

pregnant woman with  headache and pain

ടൈപ്പ് 2 ഗണത്തിൽ വരുന്ന പ്രമേഹം (ജസ്റ്റേഷനൽ ഡയബറ്റിസ്) ഗർഭകാലത്ത് പലർക്കും ഉണ്ടാകാറുണ്ട്. ഇത് ഗ ർഭകാലത്തിന്റെ അവസാന മൂന്നു മാസങ്ങളിലാണ് സാ ധാരണ കണ്ടു വരുന്നത്. എന്നാൽ ചിലർക്ക് ഗർഭകാല ത്തിന്റെ ആദ്യ മൂന്നു മാസങ്ങളിൽ തന്നെ പ്രമേഹം ഉണ്ടാകും. ഇത് അപകടമാണ്. കുഞ്ഞിന്റെ തലച്ചോർ ഉൾപ്പെടെയുള്ള ശരീര ഭാഗങ്ങൾ രൂപപ്പെടുന്ന സമയത്ത് അമ്മയുടെ ഗ്ലൂക്കോസ് ലെവൽ ഉയർന്നു നിൽക്കുന്നത് കുഞ്ഞിന്റെ വളർച്ചയെ ബാധിക്കാം.

ഗർഭകാലത്ത് ആവശ്യത്തിൽ അധികം ഭക്ഷണം കഴി പ്പിക്കുന്ന രീതി നമ്മുടെ നാട്ടിലുണ്ട്. ഡോക്ടറുടെ നിർദേശപ്രകാരമുള്ള പോഷകാഹാരങ്ങൾ കഴിക്കുന്നതാണ് നല്ല രീതി. ഗർഭകാലത്ത് പൊതുവെ ഇൻസുലിൻ പ്രവർത്തനം താഴ്ന്ന നിലയിലാണ്. അമിതഭക്ഷണം മൂലമുണ്ടാകുന്ന അമിതവണ്ണം ശരീരത്തിലെ ഇൻസുലിൻ പ്രവർത്തനത്തെ വീണ്ടും മന്ദീഭവിപ്പിക്കും.

മാതാപിതാക്കളിലൊരാൾക്കോ രണ്ടുപേർക്കുമോ പ്രമേഹം ഉള്ള സ്ത്രീകൾ ഗർഭം ധരിക്കാൻ ഒരുങ്ങുമ്പോൾ തന്നെ ഷുഗർ നില പരിശോധിക്കണം. അതു സാധിച്ചില്ലെങ്കിൽ ആദ്യ മൂന്നു മാസത്തിനുള്ളിൽ നിർബന്ധമായും രക്തപരിശോധന നടത്തണം. പ്രസവം കഴിഞ്ഞ് ആറു മാസത്തിനു ശേഷവും രക്ത പരിശോധന നടത്തി പ്രമേഹമില്ലെന്ന് ഉറപ്പു വരുത്തുകയും വേണം. ഗർഭകാലത്ത് പ്ര മേഹം വന്ന സ്ത്രീകൾക്ക് പിൽക്കാലത്ത് രോഗസാധ്യത കൂടുതലാണ്. അതുകൊണ്ട് വർഷത്തിൽ ഒരിക്കലെങ്കിലും രക്ത പരിശോധന നടത്താൻ മറക്കേണ്ട.