Saturday 28 December 2019 09:31 AM IST : By സ്വന്തം ലേഖകൻ

കുഞ്ഞിന് വളർച്ച കുറവാണെന്ന് ഡോക്ടർ പറഞ്ഞാൽ?; ഗർഭകാല മുൻകരുതലുകൾ ഇങ്ങനെ

pregnant

ആരോഗ്യപ്രശ്നങ്ങൾ, ഗർഭാശയരോഗങ്ങൾ, വന്ധ്യത എന്നിവ സംബന്ധിച്ച േചാദ്യോത്തരങ്ങൾ

Q 39 വയസ്സുള്ള വിവാഹിതയാണ്. മൂന്നാമത്തെ കുട്ടിയെ ഗർഭം ധരിച്ചിരിക്കുകയാണ്. അഞ്ചാം മാസമാണ്. കുഞ്ഞിന് വളർച്ച കുറവായതിനാൽ കൂടുതൽ ശ്രദ്ധിക്കണം എന്നു ഡോക്ടർ പറയുന്നു. ബെഡ് റെസ്റ്റ് വേണോ? യാത്ര ചെയ്യുന്നതു ദോഷം ചെയ്യുമോ?

ജിനു, ഫോർട്ട് കൊച്ചി

A ഈ സമയത്ത് ചെറുതായി വിശ്രമിക്കുന്നതാണ് നല്ലത്. പോഷക സമ്പുഷ്ടമായ ആഹാരം കഴിക്കണം. െെവറ്റമിനുകളും ആവശ്യമെങ്കിൽ ഹോർമോൺ ഗുളികകളും ഡോക്ടറുടെ നിർദേശത്തോടെ കഴിക്കാം. അടുത്ത സ്കാനിൽ എല്ലാം ശരിയായാണ് കാണുന്നതെങ്കിൽ സാധാരണ ഗർഭകാലത്ത് എല്ലാവരും എടുക്കുന്നതുപോലുള്ള വിശ്രമം തുടരാം. അയൺ, കാൽസ്യം, െെവറ്റമിൻ ഗുളികകളും കഴിക്കാം. എന്നാൽ വലിയ ആയാസകരമായ യാത്രകൾ ഗർഭകാലത്ത് ഒഴിവാക്കുന്നതാണു നല്ലത്.

വിവരങ്ങൾക്ക് കടപ്പാട്;

േഡാ. സുഭദ്രാ നായർ

കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ്,

േകാസ്മോപൊളിറ്റൻ േഹാസ്പിറ്റൽ,

തിരുവനന്തപുരം. ഡയറക്ടർ ആൻഡ് പ്രഫസർ

(റിട്ട.), ഡിപാർട്മെന്റ് ഒാഫ് ൈഗനക്കോളജി,

െമഡിക്കൽ േകാളജ്, തിരുവനന്തപുരം

Tags:
  • Pregnancy Tips