Tuesday 12 February 2019 10:45 AM IST : By സ്വന്തം ലേഖകൻ

സോഫ്റ്റ് ഡ്രിങ്കുകളും ജ്യൂസുകളും വണ്ണംകൂട്ടും; ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

soft-drink

കോളകൾ ഉൾപ്പെടെയുള്ള മധുര പാനീയങ്ങൾ അമിതവണ്ണത്തിനും കുടവയറിനും പ്രധാന കാരണമായി മാറാം.

∙ മധുര പലഹാരങ്ങളും മറ്റും കഴിക്കുമ്പോൾ അതിലെ ഊർജ അളവ് തിട്ടപ്പെടുത്തി, അധികമാകുമ്പോൾ ‘കഴിച്ചതുമതി’ എന്ന നിർദേശം കൃത്യസമയത്തു നൽകാൻ തലച്ചോറിനു കഴിയാറുണ്ട്.

∙ എന്നാൽ പഴച്ചാറുകളിലേയും ഗ്യാസ് കലർത്തിയ പാനീയങ്ങളിലെയും മധുരം കണക്കാക്കുന്നതിൽ തലച്ചോർ പരാജയപ്പെടുന്നതിനാൽ അമിത അളവിൽ ഊർജം ശരീരത്തിലെത്തുന്നു.

∙ സോഫ്റ്റ് ഡ്രിങ്കുകൾ ഒഴിവാക്കുകയും ജ്യൂസിനു പകരം പഴങ്ങൾ നേരിട്ടു കഴിക്കുന്നതും ശീലമാക്കിയാൽ അമിതവണ്ണവും കുടവയറും അനുബന്ധരോഗസാധ്യതകളും കുറയും.