Saturday 18 May 2019 03:41 PM IST : By സ്വന്തം ലേഖകൻ

കുറച്ചു നേരത്തെ മരവിപ്പ്, കൂടെക്കൂടെയുള്ള തലചുറ്റൽ; സ്ട്രോക്ക്, മാസങ്ങൾക്ക് മുമ്പേ തരും സൂചനകൾ

stokr

സ്ട്രോക്ക് ഉണ്ടാകുന്നത് തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ പെട്ടെന്ന് അടഞ്ഞു പോകുന്നതുെകാണ്ടാണ്. രക്ത പ്ര വാഹം നിലച്ച് ഒാക്സിജനും പോഷകങ്ങളും തലച്ചോറിെല കോശങ്ങൾക്കു ലഭിക്കാത്തതിനാൽ ഈ കോശങ്ങൾ നശിച്ചു പോകുന്നു. സ്ട്രോക്കിന്റെ ലക്ഷണങ്ങൾ ഇനി പറയുന്നവയാണ്: ഏതെങ്കിലും ശരീരഭാഗങ്ങൾക്കുണ്ടാകുന്ന തളർച്ച, ദേഹത്തിന്റെ ഒരു വശത്ത് മരവിപ്പ് അഥവാ പരാലിസിസ്, സ ന്നി, ഫിറ്റ്സ്, മുഖത്തിന്റെ ആകൃതി കോടിപ്പോകുക, കാഴ്ച ശക്തിക്ക് തകരാറ്, രണ്ടായി കാണുക, കാഴ്ച മങ്ങുക, സംസാരിക്കാൻ ബുദ്ധിമുട്ട്, ശരീരത്തിന്റെ ബാലൻസ് പോയി ന ടക്കാൻ ബുദ്ധിമുട്ട് തോന്നുക തുടങ്ങിയവ. ദേഹത്തിന്റെ ത ളർച്ചയ്ക്കു മുന്നോടിയായി കഠിനമായ തലവേദന വരുന്നത് സെറിബ്രൽ െഹമറേജ് സംഭവിച്ച് സ്ട്രോക്ക് ഉണ്ടാകുന്നതിന്റെ ലക്ഷണമാണ്.

ഈ ലക്ഷണങ്ങൾ വന്നാൽ ഏറ്റവും അടിയന്തര വൈദ്യ സഹായം ആവശ്യമുള്ള ഗുരുതരഘട്ടമാണെന്നു തിരിച്ചറിഞ്ഞ് ഉടനെ രോഗിയെ മികച്ച ചികിൽസാസൗകര്യമുള്ള ആശുപത്രിയിലെത്തിക്കണം. കാരണം, സ്ട്രോക്ക് വന്നാൽ തലച്ചോറിലെ കോശങ്ങൾ നശിക്കാൻ തുടങ്ങുന്നു. നാലു മണിക്കൂറിനുള്ളി ൽ ആശുപത്രിയിലെത്തിച്ച് ചികിൽസ ലഭ്യമാക്കിയാലേ സ്ട്രോക്കിന്റെ ആഘാതം മാരകമാകാെത തടയാൻ സാധിക്കൂ. തലച്ചോറിലെ രക്തക്കുഴലിലെ ബ്ലഡ് ക്ലോട്ടുകൾ അലിയിച്ചു കളയാൻ മരുന്നുകളുണ്ട്. ഈ മരുന്നുകൾ കൃത്യസമയത്ത് ലഭ്യമാക്കിയാൽ തലച്ചോറിലെ കോശങ്ങൾ നശിക്കാതെ രക്ഷിക്കാൻ കഴിയും.

സ്ട്രോക്ക് മൂലം ഉണ്ടാകുന്ന ലക്ഷണങ്ങൾ ദീർഘകാലം നിൽക്കും. തളർച്ചയുണ്ടായാൽ മാസങ്ങളോ വർഷങ്ങളോ മാറാതെ നിൽക്കാം. 20 വയസ്സിൽ താഴെയുള്ളവർക്കിടയിൽ സ്ട്രോക്ക് സാധാരണ വരാറില്ല. 20– 40 വയസ്സുകാർക്ക് അപൂർവമാണ്. 40 വയസ്സിനു മുകളിലാണ് സ്ട്രോക്ക് വരാറുള്ളത്.

സ്ട്രോക്കിനെ പ്രതിരോധിക്കാൻ

സ്ടോക്ക് വരുന്നത് മുൻകൂട്ടി അറിയാൻ പറ്റില്ലെങ്കിലും സ്ട്രോ ക്കിെന്റ ചില റിസ്ക് ഫാക്ടേഴ്സ് തിരിച്ചറിഞ്ഞ് അപായഘ ടകങ്ങളെ നിയന്ത്രിച്ചു നിർത്താം. അങ്ങനെ സ്ട്രോക്ക് വരാനു ള്ള സാധ്യത കുറയ്ക്കാം.

അമിത ബി പി, അമിത കൊളസ്ട്രോൾ, ഹൃദയസംബന്ധരോഗങ്ങൾ, ടെൻഷൻ നിറഞ്ഞ ജീവിതശൈലി, അമിതവണ്ണം, വ്യായാമക്കുറവ്, പ്രമേഹം, കടുത്ത തലവേദന കൂടെക്കൂടെ വരുക ഇതെല്ലാം സ്ട്രോക്കിന്റെ റിസ്ക് ഫാക്ടേഴ്സ് ആണ്. ഈ ആരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് സ്ട്രോക്ക് വരാൻ സാ ധ്യത കൂടുതലാണ്. അതിനാൽ മുൻകരുതലെടുക്കാം. റിസ്ക് ഫാക്ടേഴ്സ് നിയന്ത്രിച്ചു നിർത്താം.

അമിതഭാരം, അമിത ബിപി ഇവ നിയന്ത്രിക്കുക. മാനസ്സിക സമ്മർദം കുറയ്ക്കുന്ന വിധത്തിൽ ജീവിതശൈലി ക്രമീകരിക്കുക. ശ്വാസോച്ഛ്വാസ വ്യായാമങ്ങൾ പതിവായി ചെയ്യുക. മെഡിറ്റേഷൻ, യോഗ തുടങ്ങിയവ പതിവാക്കുക.

ശ്രദ്ധിക്കൂ ഈ മുന്നറിയിപ്പുകൾ

സ്ട്രോക്ക് വരുന്നതിന് മുന്നോടിയായി ചില സൂചനകൾ ഉണ്ടാകാറുണ്ട്. പലരും ഇതു ശ്രദ്ധിക്കാതെ പോകുന്നു. അ ത് വലിയ അപകടത്തിലേക്കു നയിക്കുന്നു. ഒന്നോ രണ്ടോ മിനിറ്റ് നേരത്തേക്ക് ശരീരത്തിന്റെ ഒരു വശം തളർന്നു പോകുന്നതായി തോന്നുക, പെട്ടെന്ന് ബ്ലാക്ക് ഒൗട്ട് ആയി (ബോധം മങ്ങി) പോകുന്നതു പോലെ തോന്നുക, ശരീരഭാഗങ്ങളിൽ കുറച്ചു നേരത്തേക്ക് മരവിപ്പ് ഉണ്ടായിട്ട് പിന്നീട് മാറുക, കൂടെക്കൂടെ തല ചുറ്റൽ വരിക തുടങ്ങിയവയാണ് ഈ സൂചനകൾ. മിനിറ്റുകൾ കൊണ്ട് ഈ അവസ്ഥ മാറും. ചെറിയ തോതിൽ തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ ചുരുങ്ങി രക്തപ്രവാഹം കുറച്ചു നിമിഷങ്ങളിലേക്ക് തടസ്സപ്പെടുന്നത് െകാണ്ടാണിത്. ഇത് പിന്നീട് വരാനിരിക്കുന്ന അപകടത്തിന്റെ സൂചനയാണ്. പലർക്കും സ്ട്രോക്ക് വരുന്നതിന്റെ മാസങ്ങൾക്കു മുൻപ് ഇങ്ങനെ വന്നിട്ടുണ്ടാകാം. ഇങ്ങനെ അനുഭവപ്പെട്ടാൽ അപ്പോൾ തന്നെ ന്യൂറോളജിസ്റ്റിനെ കണ്ട് പരിശോധന നടത്തേണ്ടതാണ്. സ്കാനിങ്, എംആർ‌െഎ പരിശോധന തുടങ്ങിയവയിലൂെട തലച്ചോ റിലേക്കുള്ള രക്തക്കുഴലുകളിൽ തടസ്സമുണ്ടാകാനുള്ള സാധ്യത തിരിച്ചറിയാനും പ്രതിരോധിക്കാനും ആകും.

വിവരങ്ങൾക്കു കടപ്പാട്;
ഡോ. ടി. എസ്. ഫ്രാൻസിസ്
പ്രഫസർ ആൻഡ് െഹഡ് ഒാഫ് ദി ഡിപാർട്മെന്റ്
ജനറൽ മെഡിസിൻ
എം ഒ എച്ച് സി. മെഡിക്കൽ കോളജ്
കോല‍ഞ്ചേരി.