Thursday 19 November 2020 03:28 PM IST : By സ്വന്തം ലേഖകൻ

മൈഗ്രെയ്ൻ തലവേദനയ്ക്ക് ഇഞ്ചി ചായ, സൈനസിന് ചുക്ക് ചായ; തയ്യാറാക്കേണ്ടത് ഇങ്ങനെ

tea

ചായ എന്നത് ഉന്മേഷം നൽകുന്ന പാനീയമാണ്. തളർന്നിരിക്കുമ്പോൾ നല്ല കടുപ്പത്തിൽ ഒരു ചായ കുടിച്ചാൽ ക്ഷീണമെല്ലാം പമ്പ കടന്ന് ഉഷാറാകും. ഈ ചായയ്ക്കു നമ്മളെ വല്ലാതെ അലട്ടുന്ന ചില ആേരാഗ്യപ്രശ്നങ്ങൾക്ക് ആശ്വാസം നൽകാനും കഴിയും.

∙ മൈഗ്രെയ്ൻ തലവേദനയ്ക്ക് ഇഞ്ചി ചായ

േചരുവകൾ

1. ഇഞ്ചി ചതച്ചത് –

കാൽ ടീ സ്പൂൺ

2. േതയിലപ്പൊടി –

അര ടീസ്പൂൺ

3. വെള്ളം – 1 കപ്പ്

4. മഞ്ഞൾപ്പൊടി –

കാൽ ടീസ്പൂൺ

തയാറാക്കുന്ന വിധം

ഒരു കപ്പ് വെള്ളം ഒരു പാത്രത്തിൽ ഒഴിച്ച് അടുപ്പിൽ വച്ച് ചെറുതീയിൽ തിളപ്പിക്കുക. അതിലേക്കു കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഇഞ്ചി ചതച്ചതും ഇട്ട് തീ നന്നേ കുറച്ച് തിളപ്പിക്കുക. അര ടീസ്പൂൺ േതയിലപ്പൊടി േചർത്ത് നന്നായി തിളപ്പിച്ച് അരിച്ച് കപ്പിലേക്ക് ഒഴിക്കുക. അൽപം തേനോ പഞ്ചസാരയോ ചേർത്ത് ഉപയോഗിക്കാം.

∙ സൈനസിന് ഇഞ്ചി / ചുക്ക്ചായ

ചേരുവകൾ

1. വെള്ളം – 1 കപ്പ്

2. ഇഞ്ചി അല്ലെങ്കിൽ ചുക്ക്

– കാൽ ടീസ്പൂൺ

3. പുതിനയില – 5 എണ്ണം

4. കരുപ്പെട്ടി – ആവശ്യത്തിന്

5. ഗ്രീൻ ടീ – അര ടീസ്പൂൺ

6. കറുവപട്ട െപാടിച്ചത് – കാൽ ടീസ്പൂൺ

തയാറാക്കുന്ന വിധം

ഒരു കപ്പ് വെള്ളം സോസ് പാനിൽ വച്ച് നന്നായി തിളപ്പിക്കുക. ഇതിൽ ഇഞ്ചി, പുതിനയില, കറുവപട്ട

പ്പൊടി, കരുപ്പെട്ടി എന്നിവ ഇട്ട് നന്നായി തിളപ്പിക്കുക. ഒരു പാത്രത്തിൽ ഗ്രീൻ ടീ ഇട്ടശേഷം ഈ തിളച്ചവെള്ളം അതിലൊഴിച്ച് 10 മിനിറ്റ് അടച്ചുവയ്ക്കുക. അരിച്ചശേഷം ഉപയോഗിക്കാം.

∙ തൊണ്ടവേദനയ്ക്ക് ഇഞ്ചി– നാരങ്ങാനീര് ചായ

ചേരുവകൾ

1. വെള്ളം – 1 കപ്പ്

2. ഗ്രീൻടീ ബാഗ് – 1

3. നാരങ്ങാ നീര് –

അര ടീസ്പൂൺ

4. തേൻ – 1 ടീസ്പൂൺ

5. ഇഞ്ചി ചതച്ചത് – അരടീസ്പൂൺ

തയാറാക്കുന്ന വിധം

വെള്ളം ചൂടാകുമ്പോൾ അതിൽ ഇഞ്ചി ചതച്ചതും ഗ്രീൻടീ ബാഗും ഇടുക. നന്നായി തിളയ്ക്കുമ്പോൾ നാരങ്ങാനീര് ഒഴിച്ച് തേനും േചർത്ത് ഉപയോഗിക്കുക.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. അനിതാ മോഹൻ

പോഷകാഹാര വിദഗ്ധ
തിരുവനന്തപുരം