Wednesday 10 July 2019 12:59 PM IST : By സ്വന്തം ലേഖകൻ

‘അടുക്കളയിൽ അവൾ മല്ലിടുമ്പോൾ അരികത്തെങ്കിലും ഇരുന്നൂടേ...’; കുടുംബവും കരിയറും മാനേജ് ചെയ്യേണ്ടത് ഇങ്ങനെ

career

ജോലിയുള്ള സ്ത്രീ എന്നത് നാം െപാതുവെ േകൾക്കാറുള്ള ഒന്നാണ്. എന്നാൽ തികച്ചും അതിശയോക്തിയാണത്. കാരണം നമ്മുെട നാട്ടിൽ ഒരു കാലത്തും സ്ത്രീകൾക്ക് ജോലിയില്ലാതായിട്ടില്ല. വീടിനെയും കുടുംബനാഥനെയും കുഞ്ഞുങ്ങളെയും പരിപാലിച്ചിരുന്നത് എക്കാലത്തും സ്ത്രീകൾ തന്നെയാണ്. കുടുംബപരിപാലനം കൂടാതെ മറ്റു േജാലി െചയ്യുന്ന സ്ത്രീകളെ സമൂഹം ആദരവോെട കാണുന്നുണ്ടെങ്കിലും ഒരിക്കലും അവൾ അനുഭവിക്കുന്ന അധ്വാനഭാരത്തെയും മാനസികസംഘർഷത്തെയും കുറിച്ച് ആരും േബാധവാന്മാരാകുന്നില്ല.

∙ ആദിമകാലത്ത് പുരുഷൻ വേട്ടയാടാൻ േപാവുകയും സ്ത്രീകൾ വീട് നോക്കുകയും ഭക്ഷണം പാകം െചയ്യുകയും കുഞ്ഞുങ്ങളെ പ്രസവിക്കുകയും െചയ്തിരുന്ന ശൈലി െചറിയ മാറ്റങ്ങളോെട നമ്മുെട സമൂഹം ഇന്നും പിൻതുടരുന്നുണ്ട്. ഈ ശൈലി രൂപപ്പെടുത്തിയ െതാഴിൽ വിഭജനം ഇന്നും അറിഞ്ഞോ അറിയാതെയോ എല്ലാവരുെടയും മനസ്സിന്റെ അടിത്തട്ടിലുണ്ട്. അതുെകാണ്ടാണ് എത്ര സമയം ലഭിച്ചാലും പുരുഷന്മാർ അടുക്കളയിൽ കയറാത്തത്. ഇനി അടുക്കളയിൽ കയറിയാൽ തന്നെ മുറ്റമടിക്കുകയോ വസ്ത്രം അലക്കുകയോ െചയ്യാറില്ല. ഈ സംവിധാനം മാറ്റുക. സ്ത്രീകൾ െചയ്യേണ്ടത് എന്ന േപരിൽ ഒന്നും മാറ്റിവയ്ക്കാതെ വീട്ടിലെ എല്ലാവരും എല്ലാ േജാലിയും െചയ്യുക. മുതിർന്ന കുട്ടികൾ അടക്കം അവരവരുെട േജാലികൾ സ്വയം െചയ്യുകയും പരസ്പരം സഹായിക്കുകയും വേണം.

∙ േജാലികഴിഞ്ഞുവന്ന് വീട്ടുകാരി അടുക്കളയിൽ പാചകവുമായി മല്ലിടുമ്പോൾ വീട്ടിലെ മറ്റംഗങ്ങൾ ടിവി കാണുകയും ഫോണിൽ നോക്കിയിരിക്കുകയും െചയ്യുന്ന പതിവ് ഒഴിവാക്കണം. അത് സ്ത്രീകളെ മാനസികമായി തകർക്കും. ഊർജം േചാർത്തിക്കളയും.

∙ അടുക്കള േജാലി പകുതിയിട്ട് േജാലി സ്ഥലത്തേക്കു ഒാടുകയും േജാലി കഴിഞ്ഞ് നേരെ അടുക്കളയിലേക്കു കയറുകയും െചയ്യുന്ന പതിവ് ഉപേക്ഷിക്കുക. േജാലി കഴിഞ്ഞ് വന്നാൽ വിശ്രമിച്ചശേഷം േജാലിയിൽ‍ ഏർപ്പെടുക.

∙ േജാലിസ്ഥലത്ത് അമിതഭാരമുണ്ടെങ്കിൽ മേലധികാരിയെ േബാധ്യപ്പെടുത്തി അതു കുറയ്ക്കുക. സഹപ്രവർത്തകരുെട സഹകരണത്തോെട േജാലി എളുപ്പമാക്കുക. േജാലിക്കിടയിൽ അൽപം വിശ്രമിക്കാനും റിലാക്സ് െചയ്യാനും സമയം കണ്ടെത്തുക.

∙ ഇടയ്ക്ക് വിനോദയാത്രകൾക്കും മറ്റും സമയം കണ്ടെത്തുക.

∙ സിനിമ, വായന, യാത്ര, കലാപ്രവർത്തനം തുടങ്ങിയ ഇഷ്ടമുള്ള വിനോദങ്ങൾ െചയ്യണം.

∙ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുക. മനസ്സിലെ ഭാരം മറ്റുള്ളവരുമായി പങ്കുവയ്ക്കുക.

∙ ഭർത്താവും മക്കളും കഴിച്ചിട്ട് കഴിക്കുന്ന ശീലം മാറ്റി എല്ലാവരും ഒപ്പമിരുന്ന് േപാഷകസമ്പന്നമായ ഭക്ഷണം പതിവാക്കുക.

∙ സാമ്പത്തിക അവസ്ഥയ്ക്കനുസരിച്ച് അടുക്കളയിൽ േജാലി എളുപ്പമാക്കാനുള്ള ഉപകരണങ്ങൾ സ്ഥാപിക്കുക. കഴിയുമെങ്കിൽ സഹായികളെ വയ്ക്കുക.

വിവരങ്ങൾക്ക് കടപ്പാട്;

േഡാ. കെ. എസ്. പ്രഭാവതി

പ്രഫ & െഹഡ്, സൈക്യാട്രി വിഭാഗം,

ഗവ. മെഡി. കോളജ്, േകാഴിക്കോട്