Monday 25 May 2020 02:57 PM IST : By സ്വന്തം ലേഖകൻ

മരണാനന്തര ജീവിതത്തിൽ രാജാവിനെ സംരക്ഷിക്കാൻ 8000 ത്തിലധികം പടയാളികളും 520 കുതിരകളും, വിസ്മയിപ്പിക്കും ചൈനയിലെ ടെറാകോട്ടാ ആർമി

m1

m4

മരണാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നവരായിരുന്നു പുരാതന ചൈനക്കാർ. ചൈനയിലെ ആദ്യത്തെ ചക്രവർത്തിയായിരുന്ന ചിൻ ഷി ഹ്വാങ് ഡിയുെട പ്രതിരോധ സൈന്യത്തെയാണ് ടെറാകോട്ടാ ആർമി അഥവാ കളിമൺ പടയാളികൾ എന്ന് അറിയപ്പെടുന്നത്. മരണാനന്തര ജീവിതത്തിൽ ചക്രവർത്തിക്ക് സംരക്ഷണം നൽകുന്നതിനായി അദ്ദേഹത്തിന്റെ മൃതദേഹത്തോടൊപ്പം ഒരു മഹാ സൈന്യത്തെ പ്രതിനിധീകരിച്ചു കൊണ്ട് പടയാളികളുടെയും കുതിരകളുടെയും ശിൽപങ്ങളെയും അടക്കി.

 

m5

ബി.സി 210– 209 കാലഘട്ടത്തിലെപ്പോഴോ അടക്കിയ ഈ ശിൽപ സമൂഹത്തെ കണ്ടെത്തുന്നത് 1974ലാണ്. അതായത് ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ ഇതിനെ കുറിച്ച് ആരു അറിഞ്ഞിരുന്നില്ല. ശിയാനിലെ ലിങ്ടോൺഗ് ജില്ലയിലെ ഗ്രാമീണ കർഷകരാണ് ടെറാകോട്ടാ ആർമിയെ ആദ്യമായി കണ്ടെത്തിയതെന്നാണ് കരുതപ്പെടുന്നത്.

 

m2

യോദ്ധാക്കൾ, രഥങ്ങൾ, കുതിരകൾ തുടങ്ങിയവയുടെയെല്ലാം ശിൽപങ്ങൾ ഈ കൂട്ടത്തിലുണ്ട്. പടയാളികളുടെ പദവിയ്ക്കനുസരിച്ച് അവയുടെ വലിപ്പവും വ്യത്യാസപ്പെട്ടിരിക്കുന്നു. സേനാപതിയായിരിക്കും ഏറ്റവും വലുത്. മറ്റു പടയാളികൾ താരതമ്യേന ചെറുതും. മൂന്ന് കുഴികളിൽ നിന്നായി ഉദ്ദേശം 8000 പടയാളികളുടെ കളിമൺ ശിൽപങ്ങളും 520 ലധികം കുതിരകളുടെ ശിൽപങ്ങളും കണ്ടെത്തിയിട്ടുണ്ട്.