Saturday 08 August 2020 04:28 PM IST : By സ്വന്തം ലേഖകൻ

കോവിഡ്, പ്രളയഭീതി; ഓർമയിലൊതുങ്ങി നെഹ്റു ട്രോഫി വള്ളം കളി

v1

കോവിഡ് വ്യാപനവും കനത്ത മഴയും കണക്കിലെടുത്ത് ഈ വർഷത്തെ നെഹ്റു ട്രോഫി വള്ളം കളി മാറ്റി വച്ചതായി നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു. എല്ലാ വർഷവും ഓഗസ്റ്റ് മാസത്തെ രണ്ടാമത്തെ ശനിയാഴ്ചയാണ് (ഇന്ന്) പുന്നമടക്കായലിൽ നെഹ്റു ട്രോഫി വള്ളം കളി നടക്കാറുള്ളത്. സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ജാഗ്രത പുലർത്താനും വേണ്ട തയ്യാറെടുപ്പുകൾ നടത്താനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്.

v2

വെള്ളവും വള്ളവും ജീവിതത്തിന്റെ ഭാഗമായ ആലപ്പുഴയുടെ നെഹ്റു ട്രോഫി വള്ളം കളി ഇക്കൊല്ലം ഓർമയിലൊതുങ്ങുകയാണ്. വള്ളം കളി മത്സരാവേശത്തിന്റെ നിമിഷങ്ങൾ അതുപോലെ ക്യാമറയിലൊപ്പിയെടുത്ത ഫൊട്ടോഗ്രഫർ ടിബിൻ അഗസ്റ്റിന്റെ ചിത്രങ്ങളിലൂടെ ‘ഓളപ്പരപ്പിലെ വള്ളപ്പോരുകൾ’ ആസ്വദിക്കാം...

v4
v3
v5
v6
v7
v8
v9
v10