Thursday 08 February 2018 05:26 PM IST : By സ്വന്തം ലേഖകൻ

വനിത വീട് ആർക്കിടെക്ചർ ആൻഡ് ഡിസൈൻ എക്സിബിഷൻ; വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ

veedu_expo3

വനിത വീട് മാസികയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് കൊച്ചി സെന്ററും സംയുക്തമായി കേരളത്തിലെ ഏറ്റവും വലിയ ആർക്കിടെക്ചർ ആൻഡ് ഡിസൈൻ എക്സിബിഷൻ കൊച്ചിയിൽ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴു മുതൽ പത്തുവരെ നടക്കുന്ന എക്സിബിഷനിൽ ഏഴാം തായതി രാവിലെ രാവിലെ 11 മുതൽ ആർക്കിടെക്ചർ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ ഉണ്ടായിരിക്കും. വിജയികൾക്ക് സർട്ടിഫിക്കറ്റും കാഷ് അവാർഡും ലഭിക്കും. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ രാജ്യാന്തര പ്രശസ്തരായ ആർക്കിടെക്ടുമാർ നയിക്കുന്ന സെമിനാറുകളും ഉണ്ടായിരിക്കും.

വീടുനിർമാണവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി ലഭിക്കുന്ന കൺസൽട്ടേഷൻ ഡെസ്ക്കും പ്രദർശനത്തിന്റെ സവിശേഷതയാണ്. ഐഐഎ കൊച്ചി സെന്ററിലെ വിദഗ്ധരായ ആർക്കിടെക്ടുമാരുടെ നേതൃത്വത്തിലാണ് കൺസൽട്ടേഷൻ ഡെസ്ക് പ്രവർത്തിക്കുന്നത്.

പ്രവേശനം സൗജന്യമാണ്.