Friday 27 December 2024 12:09 PM IST : By സ്വന്തം ലേഖകൻ

വനിത വീട് ആർക്കിടെക്ചർ അവാർഡ്: നൃപാൽ അധികാരി, അർജുൻ മാലിക്, ടോണി ജോസഫ് ജൂറി അംഗങ്ങൾ

Architecture awards

കോട്ടയം∙ പ്രശസ്ത ആർക്കിടെക്ടുമാരായ നൃപാൽ അധികാരി (നേപ്പാൾ), അർജുൻ മാലിക് (മുംബൈ), ടോണി ജോസഫ് എന്നിവർ വനിത വീട് ആർക്കിടെക്ചർ അവാർഡ് വിജയികളെ നിശ്ചയിക്കും. റോയ് ആന്റണി ആണ് സാങ്കേതിക ഉപദേഷ്ടാവ്.രൂപകൽപനാ മികവിന് ആദരമായി വനിത വീട് മാസികയും ജോൺസൺ ബാത്റൂംസും ചേർന്നൊരുക്കുന്ന വനിത വീട് ആർക്കിടെക്ചർ അവാർഡിലേക്ക് എൻട്രികൾ പൂർത്തിയായി. തിരഞ്ഞെടുക്കപ്പെട്ട പ്രോജക്ടുകളുടെ വിവരങ്ങൾ ജനുവരി രണ്ടാംവാരം പുറത്തുവിടും.മൾട്ടിപ്പിൾ ഡ്വല്ലിങ്, കൺസർവേഷൻ/അഡാപ്റ്റീവ് റീയൂസ്, പബ്ലിക്/ഇൻസ്റ്റിറ്റ്യൂഷൻ/കൊമേഴ്ഷ്യൽ/ ഹോസ്പിറ്റാലിറ്റി, കൊമേഴ്ഷ്യൽ ഇന്റീരിയർ, ലാൻഡ്സ്കേപ് ഡിസൈൻ, യങ് ആർക്കിടെക്ട്, റസിഡൻഷ്യൽ ഇന്റീരിയർ, റസിഡൻസ് എന്നീ എട്ട് വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ. ട്രോജൻ പ്ലൈവുഡ് സഹപ്രായോജകരും എബ്കോ ഡിസൈൻ ആൻഡ് ഇന്നൊവേറ്റീവ് പാർട്ണറുമാണ്.

Tags:
  • Architecture