ADVERTISEMENT

ആരെയും കൊതിപ്പിക്കുന്ന കയ്യക്ഷരങ്ങള്‍ എല്ലാവർക്കും ലഭിക്കണമെന്നില്ല. എന്നാൽ കയ്യക്ഷരത്തിന്റെ ഭംഗിയെ ക്രിയേറ്റിവ് ആയി ഉപയോഗിക്കാനുള്ള ഐഡിയയാണ് ഫാത്തിമ ഫിദയുടെ ബിസിനസിന്റെ വിജയ മന്ത്രം. ഒപ്പം നല്ല തിളക്കമുള്ള മിഠായി കടലാസിനെ പോലും ഉപയോഗിക്കാൻ ഉള്ള മനസ്സും ഫിദയുടെ വർക്കിനെ പ്രിയപ്പെട്ടതാക്കി മാറ്റുന്നു.

‘‘പ്രീ സ്കൂൾ കാലത്ത് കഴ്സീവ് റൈറ്റിങ് പഠിക്കാൻ മടിയായിരുന്നെങ്കിലും വളർന്നപ്പോൾ എന്റെ കയ്യെഴുത്ത് ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങി. പുസ്തകങ്ങളിൽ മനോഹരമായി പേരെഴുതുക, എന്റെ മാത്രമല്ല കൂട്ടുകാരുടെയും അസൈൻമെന്റ്സ്  പുറംചട്ടകൾ മനോഹരമാക്കുക... ഇതൊക്കെ ആസ്വദിച്ചിരുന്നു.  

ADVERTISEMENT

അക്ഷരങ്ങൾ മനോഹരമാക്കി എഴുതുന്നതെങ്ങനെയാണെന്ന് എ പ്പോഴും അന്വേഷിച്ചുകൊണ്ടേയിരുന്നു. പെയിന്റിങ്ങും പഠിച്ചു. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ കുറച്ച് വരികൾ മനോഹരമായി എഴുതി ഫ്രെയിം ചെയ്ത് ഹോം ഡെക്കോർ ആയി വച്ചു. അന്നത് എല്ലാവർക്കും ഇഷ്ടപ്പെട്ടു.

പുതിയ പേജുമായി

ADVERTISEMENT

രണ്ട് വർഷം മുൻപ് എന്റെ വർക്കുകൾ സൂക്ഷിക്കാനൊരിടം എന്ന് കരുതി ഇൻസ്റ്റഗ്രാമിൽ പേജ് തുടങ്ങി. The Lettering Obsession (TLO) എന്നാണ് പേര്.

എംബ്രോയിഡറി, ഗ്ലാസ് പെയിന്റിങ്, കോട്ട് ഫ്രയിമിങ് എന്നിവയെല്ലാം പഠിച്ചു. പേജ് തുടങ്ങി ആദ്യത്തെ ഒരു മാസത്തിനുള്ളിൽ തന്നെ പ്രോഡക്ട്സ് വിറ്റുതുടങ്ങി.

ADVERTISEMENT

കൈപ്പടയിലുള്ള ഇൻവിറ്റേഷൻസ് ചെയ്തു തുടങ്ങിയതോടെ ആവശ്യക്കാരേറി. പല തീമുകളിൽ ഇൻവിറ്റേഷൻ ചെയ്തു. പിന്നെ, പതുക്കെ ഗിഫ്റ്റ് ഹാംപറുകളിലേക്ക് കൂടി കൈവച്ചു. ബോക്സ് മുതൽ അതിനുള്ളിലേ ഓരോ സാധനങ്ങളും കൈകൊണ്ട് ഉണ്ടാക്കിവച്ചു.ആവശ്യക്കാരുടെ ഇഷ്ടാനുസരണം അവ കസ്റ്റമൈസ് ചെയ്യും.  

പപ്പ മുഹമ്മദ് ഷമീം ദുബായിലാണ്. എല്ലാ സപ്പോർട്ടും പപ്പയും ഉമ്മ ഷെജിനയുമാണ്. ആങ്ങള മുഹമ്മദ് ഫർദീൻ. ഞാനിപ്പോൾ എറണാകുളം സെന്റ് തെരേസാസ് കോളജിൽ ബിഎസ്‌സി ഫാഷൻ ടെക്നോളജി പഠിക്കാൻ ചേർന്നു.  

ഉമ്മ എപ്പോഴും പറയുന്ന കാര്യമാണ് ‘ജീവിതം വെറുതേ കളയരുത്. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം’ എന്ന്. പപ്പ വിദേശത്ത് നിന്ന് വരുമ്പോൾ ആർട്ട് ആൻഡ് ക്രാഫ്റ്റ് റോ മെറ്റീരിയൽസ് കൊണ്ടുവരാറുണ്ട്.

ഞാൻ ബിസിനസ് തുടങ്ങുമെന്നോ, ചെറിയ പ്രായത്തിൽ സ്വന്തമായി വരുമാനം ഉണ്ടാക്കുമന്നോ പപ്പയും ഉമ്മയും കരുതിയിട്ടില്ല. അതുകൊണ്ട് തന്നെ അവർക്ക് എന്നെക്കുറിച്ച് അഭിമാനമാണ്. 

MY OWN WAY

∙ ഹാൻഡ്മെയ്ഡ് പ്രൊഡക്റ്റ്സ് മാത്രമേ ചെയ്യൂ .

∙ ലോകത്തിന്റെ ഏതു കോണിലും സാധനങ്ങൾ കേടുപാടു കൂടാതെ എത്തിക്കും.

∙ പ്രൊഡക്റ്റ്സിന്റെ ഏറ്റവും മനോഹര ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് കസ്റ്റമേഴ്സിനെ ആകർഷിക്കും.

ADVERTISEMENT