നാലാം ഘട്ട ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ നിയന്ത്രണങ്ങളില്‍ ചില ഇളവുകളും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അതിലൊന്നാണ് ബാര്‍ബര്‍ഷോപ്പുകള്‍ക്ക് മുടിവെട്ടിക്കാന്‍ മാത്രമായി തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി. ഈ സാഹചര്യത്തില്‍ ബാര്‍ബര്‍ ഷോപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ എവ്വിധമായിരിക്കണമെന്നു വിശദീകരിക്കുകയാണ് ഇന്‍ഫോക്ലിനിക്കിന്റെ ഫെയ്സ്ബുക്ക്. ഒരു കൂട്ടം നിര്‍ദ്ദേശങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് ഇന്‍ഫോക്ലിനിക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;
✂️സലൂണിലും ബ്യുട്ടിപാര്‍ലറിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ✂️
മുടി വെട്ടാനും മുടി ഡ്രസ്സ് ചെയ്യാനും മാത്രമായി സലൂണുകൾ തുറക്കാൻ തീരുമാനമായിരിക്കുന്ന സാഹചര്യത്തിൽ അവിടെ രോഗവ്യാപനം തടയാൻ സ്വീകരിക്കേണ്ട പ്രായോഗിക നടപടികളെക്കുറിച്ച് ഏവരും ശ്രദ്ധാലുക്കളാവേണ്ടതുണ്ട്.
നാം പേടിയ്ക്കുന്ന സാമൂഹിക വ്യാപനം ഉണ്ടായാൽ രോഗ വ്യാപന സാധ്യത കൂടുതലുള്ള സ്ഥലങ്ങളാണ് ഇത്തരം കേന്ദ്രങ്ങൾ.
🔮പ്രതികൂല ഘടകങ്ങൾ🔮
👎പലയിടത്തും വായൂ സഞ്ചാരം കുറവുള്ള ഇടുങ്ങിയ മുറികൾ
👎അടുപ്പിച്ച് ഉറപ്പിച്ച് വെച്ചിരിക്കുന്ന കസേരകൾ
👎ഒരു ദിവസം മുഴുവൻ ഈ ക്ലോസ്ഡ് സ്പേസിൽ തുടരുന്ന ജീവനക്കാർ
👎കസ്റ്റമേഴ്സിനോട് ശാരീരികമായി അടുത്ത് ഇടപഴകേണ്ടി വരുന്ന സാഹചര്യം
👎നാളുകൾക്ക് ശേഷം പെട്ടന്ന് തുറക്കുമ്പോൾ വരുന്ന തിരക്ക്
ഇതൊക്കെ മനസ്സിൽ കണ്ടു കൊണ്ട് വേണം മുടി വെട്ടാൻ പോവാൻ.
🔮കരുതൽ നടപടികൾ🔮
👍വളരെ അവശ്യമാണെങ്കിൽ മാത്രം ഈ സേവനം ഉപയോഗപ്പെടുത്തുക.
👍രോഗലക്ഷണങ്ങൾ ഉള്ളവർ മുടി വെട്ടാൻ പോകരുത്.
👍ഉപഭോക്താക്കളും ജീവനക്കാരും മാസ്ക് ധരിക്കണം.
👍ജീവനക്കാരെയും, കസ്റ്റമേഴ്സിനെയും ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിച്ച് താപനില പരിശോധന സ്ക്രീനിങ്ങിന് വിധേയമാക്കാൻ പറ്റിയാൽ നന്നാവും.
👍കൂടുതല്‍ ഉപഭോക്താക്കള്‍ ഒരേ സമയം സലൂണ്‍/ പാര്‍ലറില്‍ എത്തുന്നത് നിരുല്സാഹപ്പെടുത്തുക.
👍ഫോൺ മുഖേനയുള്ള അപ്പോയിൻ്റ്മെൻ്റ് സമ്പ്രദായം, ടോക്കൺ സിസ്റ്റം എന്നിവ ഏർപ്പെടുത്തി സമയക്രമം പാലിച്ച് ആൾക്കൂട്ടം ഒഴിവാക്കാൻ ശ്രദ്ധിക്കുക.
👍എയർ കണ്ടിഷൻ കഴിവതും ഒഴിവാക്കുക. ജനാലകൾ വാതിലുകൾ എന്നിവ തുറന്നിട്ട് വായൂ സഞ്ചാരം ഉറപ്പ് വരുത്താൻ ശ്രമിക്കണം.
👍വാതിൽ തുറന്നിടാൻ കഴിയുന്നില്ലെങ്കിൽ, തുറക്കാൻ കൈപ്പിടിയിൽ പിടിക്കുമ്പോൾ ശ്രദ്ധിക്കണം. തൊട്ടു മുൻപ് വന്ന ആൾ അവിടെ സ്പർശിച്ചിട്ടുണ്ടാവാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഓരോരുത്തരും കയറുമ്പോഴും ഇറങ്ങുമ്പോഴും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക.
👍 ഓരോരുത്തരും കയറിയ ശേഷവും ഇറങ്ങിയ ശേഷവും വാതിലിന്റെ കൈപ്പിടികൾ അണുവിമുക്തമാക്കുന്നത് നന്നായിരിക്കും.
👍വാതിലിനടുത്തും കാഷ് കൌണ്ടറിലും ഹാന്‍ഡ് സാനിറ്റൈസർ വയ്ക്കുന്നത് നന്നായിരിക്കും.
👍ഓരോ തവണയും ഉപഭോക്താവ് കസേരയിലിരിക്കുന്നതിന് മുൻപ് 70% ആൾക്കഹോൾ ഉള്ള സാനിറ്റൈസർ / വൈപ്സ് ഉപയോഗിച്ച് ഇരിപ്പിടം, കൈപ്പിടികൾ ക്ലീൻ ചെയ്യണം.
👍ഒന്നില്‍ കൂടുതല്‍ ഇരിപ്പിടങ്ങള്‍ ഉള്ള സലൂണ്‍ /പാര്‍ലര്‍ ആണെങ്കില്‍ ഓരോ ഇരിപ്പിടത്തിലും പ്രത്യേകം ലോഷനുകളും ഉപകരണങ്ങളും ഉപയോഗിക്കേണ്ടതാണ്.
👍ഇരിപ്പിടങ്ങൾ തമ്മിൽ 2 മീറ്ററിൽ കൂടുതൽ അകലം പാലിക്കുക.
👍ജീവനക്കാർ കർശനമായി വ്യക്തി ശുചിത്വം പാലിക്കണം.
👍ജീവനക്കാർ മാസ്ക് & ഗ്ലൗസ് ധരിക്കുകയും ഓരോ ഉപഭോക്താവിനെ സമീപിക്കുന്നതിനു മുൻപും ശേഷവും സോപ്പും വെള്ളവും അല്ലെങ്കിൽ 70% ആൾക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുകയും ചെയ്യുക.
👍ഓരോ ഉപഭോക്താവിനും പ്രത്യേകം തുണി ടവലുകൾ ഉപയോഗിക്കുക. ഉപഭോക്താക്കൾ സ്വന്തം ടവൽ കൊണ്ടു വന്നു ഉപയോഗിക്കുന്നതു അഭികാമ്യം.
👍പരമാവധി പണമിടപാടുകൾ ഓൺലൈൻ വഴി ആക്കുന്നത് നന്നായിരിക്കും. നേരിട്ട് പണം കൈമാറുകയാണ് എങ്കിൽ അതിനു ശേഷവും കൈകൾ വൃത്തിയാക്കാൻ ശ്രദ്ധിക്കുക.
👍 മുടി വെട്ടി വൃത്തിയാക്കിയശേഷം ഉപഭോക്താവ് സോപ്പ് തേച്ച് നന്നായി കുളിച്ച ശേഷം മാത്രം മറ്റ് ജോലികളിൽ ഏർപ്പെടുക.
👍ഉപയോഗിച്ച മാസ്കുകൾ, ഗ്ലൗസ് എന്നിവ കൃത്യമായി അണുവിമുക്തമാക്കി നിർമ്മാർജ്ജനം ചെയ്യുക.
👍സ്ഥാപനത്തിലെ തറ, ഫർണിച്ചറുകൾ എന്നിവ 1% ബ്ലീച്ച് ലായനി കൊണ്ട് ദിനേന വൃത്തിയാക്കണം.
👍സ്ഥാപനത്തിൽ രോഗ ലക്ഷണമുള്ള ജീവനക്കാര്‍ ഉണ്ടെങ്കിൽ അവധി നൽകണം.
👍ഏതെങ്കിലും തരത്തിലുള്ള സമ്പര്‍ക്ക ചരിത്രം ( കോവിഡ് 19 ) ബോധ്യപ്പെടുകയാണെങ്കില്‍ ജീവനക്കാര്‍ സ്വമേധയാ ഹോം ക്വാറന്റൈനില്‍ കഴിയേണ്ടതും അതാതു ജില്ലാ കൊറോണ കണ്ട്രോള് റൂമിലും അടുത്തുള്ള ആരോഗ്യ സ്ഥാപനത്തിലും അറിയിക്കേണ്ടതുമാണ്. അവരുടെ നിർദ്ദേശപ്രകാരം മേൽ നടപടികൾ സ്വീകരിക്കണം.
👍ഏന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ദിശയുടെ ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുക. ഫോൺ നമ്പർ: 1056
എഴുതിയത്: ഡോ. ദീപു സദാശിവൻ, ഡോ. അശ്വിനി. ആർ, ഡോ. ജിനേഷ്. പി.എസ്.
ഇൻഫോ ക്ലിനിക്
അവലംബം:
ആരോഗ്യ വകുപ്പിന് വേണ്ടി ആർദ്രം മിഷനിലെ ആരോഗ്യ പ്രവർത്തകർ തയ്യാറാക്കിയ കുറിപ്പ്.
#ബ്യൂട്ടിപാർലർ
#സലൂൺ
#ലോക്ക്_ഡൌൺ
#കൊറോണ
#കോവിഡ്
#ഇൻഫോ_ക്ലിനിക്
#ബാർബർ_ഷോപ്പ്