സ് നേഹപൂർണമായ പരിചരണത്തിനൊപ്പം പാരമ്പര്യത്തനിമയാർന്ന ചികിത്സയിലൂെട സമ്പൂർണ രോഗമുക്തി കൂടി ലഭിക്കുമ്പോൾ നമ്മൾ പറയും ... അതെ.. ഇതാണ് സ്വാസ്ഥ്യം... എറണാകുളം ജില്ലയിലെ പെരുമ്പാവൂരുള്ള ശ്രീസ്വാമി വൈദ്യ ഗുരുകുലം ആ സ്വാസ്ഥ്യത്തിന്റെ പര്യായമായി മാറിക്കഴിഞ്ഞു. ഗുരുകുലം എന്ന പേരിനെ അന്വർഥമാക്കുന്ന തരത്തിൽ, ആശുപത്രി എന്ന പ്രതീതി ജനിപ്പിക്കാതെ, സ്വഗൃഹത്തിലാണ് നിങ്ങൾ എന്ന എന്ന അനുഭവം നൽകി, വേദനകളെ മായ്ച്ചുകളയുന്ന ചികിത്സാലയമാണ് ശ്രീ സ്വാമി വൈദ്യ ഗുരുകുലം. നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് പലതരത്തിലുള്ള വേദനകൾക്ക് ശമനം തേടി നൂറുക്കണക്കിനാളുകൾ ഇവിെട എത്തുന്നു. ചികിത്സ എന്നാൽ ധർമ്മമാണ്, കച്ചവടമല്ല എന്നാണ് ഗുരുകുലത്തിലെ ചികിത്സകരുെട നിലപാട്. പെരുമ്പാവൂരിൽ നിന്ന് ആലുവ റൂട്ടിൽ വല്ലം എന്ന സ്ഥലത്താണ് ശ്രീ സ്വാമി വൈദ്യ ഗുരുകുലം സ്ഥിതി ചെയ്യുന്നത്. ഒരു ട്രസ്റ്റിനാണ് ഗുരുകുലത്തിന്റെ ചുമതല. അഞ്ചു പേരെ വച്ച് തുടങ്ങിയ ഈ പരിചരണാലയത്തിൽ ഇന്ന് 70 ഒാളം പേർ സേവമനുഷ്ഠിക്കുന്നു.
ഗുരുകുലത്തിന്റെ തുടക്കം
ശ്രീ സ്വാമി വൈദ്യ ഗുരുകുലത്തിന്റെ ചരിത്രത്തെകുറിച്ച് സ്ഥാപകനായ വലിയ ഗുരുക്കൾ എന്നറിയപ്പെടുന്ന കീർത്തികുമാർ ഗുരുക്കൾ പറയുന്നു. ‘‘ ഞാനൊരു സാമൂഹികപ്രവർത്തകനായിരുന്നു. കളരിയിലും മാർഷ്യൽ ആർട്സിലും പരിശീലനവും നേടിയിട്ടുണ്ട്. കടുത്ത നടുവേദന എന്നെ അലട്ടിയിരുന്നു. അസഹ്യമായപ്പോൾ ജീവിതം തന്നെ ഉപേക്ഷിക്കാനായി യാത്ര തിരിച്ചു. ആ യാത്രയ്ക്കിടയിലാണ് ഒരു അത്ഭുതം സംഭവിക്കുന്നത്. ട്രെയിൻ യാത്രയ്ക്കിടെ ഒരു വ്യക്തി ഒറ്റച്ചവിട്ടിന് എന്റെ നടുവേദന ഭേദമാക്കി. പലതരം ചികിത്സകളും നടത്തിയിട്ടും സംഭവിക്കാത്ത കാര്യമായിരുന്നു. പിന്നീട് ഒരിക്കലും എനിക്ക് നടുവേദന അനുഭവപ്പെട്ടിട്ടില്ല. എന്റെ അമ്മയുെട നടുവേദനയുംചില മരുന്നുകൾ പ്രയോഗിച്ച് സുഖപ്പെടുത്തി. ആ വ്യക്തിയാണ് ഈ ചികിത്സാലയം രൂപപ്പെടാനുള്ള ഒരു കാരണം. കേരളത്തിന്റെ സാംസ്കാരികരംഗത്തെ ഒരു നിശബ്ദ സാന്നിധ്യമായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിലൊക്കെ സജീവമായി പ്രവർത്തിച്ചിരുന്നു. എന്നെ ചികിത്സാമേഖലയിലേക്കു തിരിച്ചുവിട്ടത് അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താൻ ഞങ്ങൾ അഗ്രഹിക്കുന്നില്ല. ശ്രീഗുരു എന്നാണ് അദ്ദേഹത്തെ ഞങ്ങൾ വിശേഷിപ്പിക്കുന്നത്. 12 വർഷത്തോളം ഞാൻ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. അദ്ദേഹം എപ്പോഴും പറയുന്ന രണ്ടു പേരുകളായിരുന്നു . ഒന്ന് ശ്രീരാമകൃഷ്ണ പരമഹംസർ, രണ്ടാമത് ചേർത്തല പാണാവള്ളിയിലെ സുധീർ വൈദ്യൻ. തൃപ്പൂണിത്തുറ സ്വന്തമായി ആശ്രമവും ആശുപത്രിയും സ്ഥാപിച്ച വ്യക്തിയായിരുന്നു സുധീർ വൈദ്യൻ. ഇന്നു ഞങ്ങൾ െചയ്യുന്ന കാര്യങ്ങൾ ഒക്കെ സുധീർവൈദ്യൻ വിഭാവനം െചയ്തതാണ്. കൂടാതെ ശ്രീഗുരു പകർന്നുതന്ന അപൂർവമായ, ചികിത്സാ അറിവുകളും പ്രയോഗിക്കുന്നുണ്ട്. 2005ലാണ് ഞാൻ അഭിലാഷ് നാഥ് എന്ന മിടുക്കനായ വിദ്യാർത്ഥിയെ പരിചയപ്പെടുന്നത്. എംഎസ്‌സി റാങ്കോടെ പാസ്സായ അദ്ദേഹത്തെ ശ്രീ ഗുരുവാണ് ആയുർവേദ വൈദ്യപഠനത്തിലേക്കു നയിച്ചത്.അദ്ദേഹമാണ് ഗുരുകുലത്തിലെ ശ്രീ സ്വാമി ഗുരുക്കൾ. എളമക്കരയിലെ ഒരു വാടക വീട്ടിലാണ് ആദ്യമായി ഗുരുകുലം പ്രവർത്തനം ആരംഭിച്ചത്. 2015 ആയപ്പോഴേക്കും ശ്രീ സ്വാമി ഗുരുക്കളുെട വൈദ്യപഠനം പൂർത്തിയായി. അതേ വർഷം പെരുമ്പാവൂരിൽ പുതിയ സ്ഥലം കണ്ടെത്തി ഗുരുകുലം സ്ഥാപിച്ചു. ’’
മാസത്തിൽ 14 ദിവസം മാത്രം
മറ്റൊരിടത്തും കാണാത്ത വിഭിന്നമായ പ്രവർത്തനരീതിയാണ് ഇവിെട. ഏഴുദിവസം വീതം മാസത്തിൽ രണ്ടുതവണ മാത്രമെ ഇവിെട ഒപി പ്രവർത്തിക്കുന്നുള്ളൂ. ബാക്കി ദിവസങ്ങളിൽ ഔഷധനിർമ്മാണവും മറ്റുമാണ് നടക്കുന്നത്. 14 ദിവസം മാത്രം ഒപി ഉള്ളതിനാൽ ഫോണിലൂ
െട മുൻകൂട്ടി റജിസ്റ്റർ െചയ്തവർക്കാണു പ്രവേശനം. ആദ്യമായി വരുന്നവർ ഗുരുകുലത്തിന്റെ പ്രധാന ചികിത്സാലയം സ്ഥിതി െചയ്യുന്നതിനു തൊട്ടടുത്തുള്ള വിശാലമായ പറമ്പിലെ കെട്ടിടത്തിലാണ് പ്രവേശിക്കേണ്ടത്. ആദ്യഘട്ടമെന്ന നിലയിൽ ചികിത്സയ്ക്കായി എത്തുന്നവർക്കു ബോധവൽക്കരണ ക്ലാസ് നടത്തും. ചികിത്സയുെട ഗുണദോഷങ്ങളെ സംബന്ധിക്കുന്ന എല്ലാ സംശയങ്ങൾക്കുള്ള മറുപടിയും ഈ ക്ലാസിലൂെട ലഭിക്കും. എംബിബിഎസ് ഡോക്ടർമാരുൾപ്പെടെയുള്ളവരുെട ടീം അവിെട ഉണ്ട്. ക്ലാസ് തുടങ്ങുന്നതിനു മുൻപായി ചികിത്സ തേടുന്ന വ്യക്തിയുെട ശാരീരിക–മാനസികാരോഗ്യം സംബന്ധിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്താൻ സഹായിക്കുന്ന ചോദ്യങ്ങൾ അടങ്ങിയ ചെറിയ ബുക്‌ലെറ്റ് നൽകും. ശാസ്ത്രീയമായി തയാറാക്കിയ ഈ ബുക്‌ലെറ്റിൽ വ്യക്തിയുെട രോഗവിവരങ്ങൾ, ആഹാരമുൾപ്പെടെയുള്ള ജീവിതരീതിയെ സംബന്ധിക്കുന്ന ചോദ്യങ്ങൾ, ഉറക്കം, ശോധന തുടങ്ങിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ, സ്ത്രീകൾക്കു മാത്രമായിട്ടുള്ള ചോദ്യങ്ങൾ എന്നിവ ഉണ്ടാകും. ബോധവൽക്കരണ ക്ലാസ് പൂർത്തിയായാൽ ചികിത്സിച്ചാൽ സുഖപ്പെടാൻ സാധ്യത ഇല്ലാത്തവർ, ചികിത്സയെക്കുറിച്ച് കേട്ടറിഞ്ഞു സന്ദർശനമെന്നോണം വന്നവർ എന്നിവരെ ഒഴിവാക്കും. പണമില്ലെങ്കിലും ചികിത്സ തേടാൻ തടസ്സമില്ല. ആവശ്യമെങ്കിൽ രോഗികൾക്കു പണം നൽകി സഹായിക്കാറുണ്ട്.
വ്യക്തികൾ പൂരിപ്പിച്ചു നൽകിയ ബുക്‌ലെറ്റിലെ വിവരങ്ങളെ വിശകലനം ചെയ്തശേഷം ഏതു ചികിത്സാരീതി വേണമെന്നു തീരുമാനിക്കുന്നു. ആയുർവേദം, കളരി–മർമ ചികിത്സ, പാരമ്പര്യവൈദ്യം തുടങ്ങിയ ചികിത്സാരീതികളിൽ നിന്ന് വ്യക്തിയുെട രോഗാവസ്ഥയ്ക്ക് അനുസരിച്ചു തിരഞ്ഞെടുക്കുന്നു. ഉച്ചഭക്ഷണത്തിനു ശേഷം ഇവരെ പ്രധാന ചികിത്സാലയത്തിലേക്ക് അയ്ക്കും. പ്രധാന ചികിത്സാലയത്തിൽ രാവിലെ മുതൽ ഉച്ചവരെ തുടർചികിത്സയ്ക്കായി വരുന്ന രോഗികളെയാണ് പ്രവേശിപ്പിക്കുന്നത്. രണ്ടു നടുത്തളമുള്ള നാലുകെട്ടാണ് പ്രധാന ചികിത്സാലയം. ഇതിനുള്ളിൽ മർമകുടിയും രോഗികളെ കിടത്തി ചികിത്സിക്കാനുള്ള മുറികളും ഉണ്ട്. ഇന്ത്യയു
െട നാനാഭാഗങ്ങളിൽ നിന്നു രോഗികൾ ഇവിെട വരുന്നുണ്ട്.
രണ്ടു മിനിറ്റ് കൊണ്ട് ...
ശ്രീ സ്വാമി വൈദ്യഗുരുകുലത്തിലെ ചികിത്സാരീതിയെക്കുറിച്ച് മുഖ്യ ചികിത്സകനായ ശ്രീ സ്വാമി ഗുരുക്കൾ പറയുന്നു. ‘‘ പ്രധാനമായും മുട്ടുവേദന, നടുവേദന തുടങ്ങിയ എല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമായിട്ടാണ് കൂടുതൽപേരും വരുന്നത്. അതിൽ തന്നെ മുട്ടുമാറ്റിവയ്ക്കലിനു നിർദേശിക്കപ്പെട്ടവർ, നട്ടെല്ലിന്റെ ഡിസ്കിന്റെ പ്രശ്നത്തിനു ശസ്ത്രക്രിയ നിർദേശിക്കപ്പെട്ടവർ എന്നിവർ കൂടുതലാണ്. വളരെ പെട്ടെന്നു വേദന മാറ്റാൻ സഹായിക്കുന്ന കളരി–മർമ ചികിത്സയാണു െചയ്യുന്നത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ, ചിലപ്പോൾ രണ്ടു മിനിറ്റു കൊണ്ടുതന്നെ വേദന മാറ്റാനാകും. വളരെ വർഷങ്ങൾ പഴക്കമുള്ള മുട്ടുവേദന, പ്രായം കൂടുതലുള്ളവർ, ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ തുടങ്ങിയവർക്കു ശമനത്തിനു സമയമെടുക്കും.100 പേർ വരുന്നതിൽ നിന്ന് 80 പേർക്കു ഫലം ലഭിക്കുന്നുണ്ട്. ചികിത്സയ്ക്കായി വരുന്നവർക്ക് പലതരത്തിലുള്ള മാനസിക പ്രയാസങ്ങളും ഉണ്ടായിരിക്കാം. അവരുെട മനസ്സിനെ കൂടി സുഖപ്പെടുത്തുന്നു എന്നതുകൊണ്ടാണ് വളരെ വേഗത്തിൽ രോഗമുക്തി സാധ്യമാകുന്നത്. ചികിത്സയിൽ പൂർണമായി വിശ്വാസം അർപ്പിക്കുകയും വേണം. ’’
തുടർചികിത്സയുെട ഭാഗമായി മുട്ടുവേദന, നടുവേദന എന്നിവ ഭേദമാക്കി കഴിഞ്ഞാൽ േവദനയുെട പ്രധാനകാരണം മാറാനുള്ള കഷായങ്ങളും മറ്റും നൽകും. ഈ മരുന്നുകൾ കൂടി സേവിച്ചാലേ പൂർണരോഗമുക്തി സാധ്യമാവുകയുള്ളൂ. വ്യക്തിയുടെ ശാരീരികസ്ഥിതിയും പ്രായവും അനുസരിച്ചാണ് തുടർചികിത്സ യുെട ദൈർഘ്യം. പ്രായം കുറഞ്ഞവർക്ക് പെട്ടെന്നു സ്വാസ്ഥ്യം പ്രാപ്തമാകും. കായികമത്സരങ്ങളിൽ നിന്നുണ്ടാകുന്ന പരുക്കുമായി കുട്ടികളും ചികിത്സ തേടിയെത്താറുണ്ട്.
ജൈവ ഭക്ഷണം
ചികിത്സയ്ക്കായി എത്തുന്ന രോഗികൾക്കു മാത്രമല്ല കൂടെ വരുന്നവർക്കും ഭക്ഷണം സൗജന്യമാണ്. ജൈവപച്ചക്കറികളും വസ്തുക്കളും മാത്രമാണ് ഭക്ഷണം പാകം െചയ്യാൻ ഉപയോഗിക്കുന്നത്. ഉച്ചഭക്ഷണമായി എല്ലാവർക്കും നൽകുന്നത് തവിടു കളയാത്ത ജൈവ അരി കൊണ്ടു തയാറാക്കിയ, ഔഷധക്കഞ്ഞിയാണ്.
ഗുരുകുലത്തിലെ മരുന്നുകൾ
ഇവിെട തന്നെ തയാറാക്കുന്ന ഔഷധങ്ങളാണു രോഗികൾക്കു നൽകുന്നത്. ഔഷധസസ്യങ്ങൾ ശേഖരിക്കാനായി ഒരു സംഘം ഉണ്ട്. നാട്ടുകാരിൽ നിന്നും സസ്യങ്ങൾ വാങ്ങാറുണ്ട്. ഇവയുെടയെല്ലാം ഗുണനിലവാരം അളക്കാൻ പത്തു പേരടങ്ങുന്ന വിഭാഗം പ്രവർത്തിക്കുന്നു. എട്ട് ഇടങ്ങളിലായാണ് മരുന്നു തയാറാക്കുന്നത്. കഷായം, എണ്ണ, ഗുളിക എന്നിവയെല്ലാം വെവ്വേറെ ഇടങ്ങളിലാണ് തയാറാക്കുന്നത്.
ഗുരുകുലത്തിൽ ചികിത്സാപരിശീലനവും നൽകുന്നുണ്ട്. എംബിബിഎസ് ഡോക്ടർമാരുൾപ്പെടെയുള്ളവർ പരിശീലനം നേടുന്നവരിൽ ഉൾപ്പെടുന്നു. ഇവിെട ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗം പേരും ഗുരുകുലത്തിൽ ചികിത്സയ്ക്കായി എത്തി സുഖപ്പെട്ടവരാണ്. ഉന്നത ഉദ്യോഗം വിട്ട് സേവനത്തിനായി ഗുരുകുലത്തിൽ ചേർന്നവരും ഉണ്ട്. ഇവർക്കെല്ലാം തന്നെ ഉഴിച്ചിൽ ഉൾപ്പെടെയുള്ള ചികിത്സാരീതികളിൽ പരിശീലനം സിദ്ധിച്ചിട്ടുണ്ട്. ചികിത്സാമേഖലയോട് താൽപര്യപ്പെട്ട്, സാമ്പത്തികലാഭം നോക്കാതെ വരുന്നവർക്കും പരിശീലനം നൽകുന്നുണ്ട്.
ലാഭേച്ഛയില്ലാത്ത പ്രവർത്തനം, സമർപ്പിതമനസ്സുള്ള ജീവനക്കാർ, ചികിത്സയുെട ഗുണമേന്മയും വിശ്വാസ്യതയും... ശ്രീ സ്വാമി വൈദ്യ ഗുരുകുലത്തിലേക്ക് എത്തുന്നവരു
െട എണ്ണം നാൾക്കു നാൾ വർധിക്കുന്നതിന്റെ കാരണം മറ്റൊന്നല്ല.
ശ്രുതി ശ്രീകുമാർ
ചിത്രങ്ങൾ
അനൂപ് എസ്. കളരിക്കൽ