വീടുവിട്ടു പോകാൻ ശ്രമിച്ചത് എന്തിനാണെന്ന് എത്ര ചോദിച്ചിട്ടും എട്ടുവയസ്സുകാരി നൂനു പ റഞ്ഞില്ല. ഒടുവിൽ അമ്മയും അച്ഛനും നൂനുനിനെ കൂട്ടി സൈക്കോളജിസ്റ്റിന്റെ അടുത്തെത്തി. അ ദ്ദേഹം അനുനയിപ്പിച്ച് സംസാരിച്ചപ്പോൾ കുട്ടി പ്രശ്നത്തിന്റെ കെട്ടഴിച്ചു.
‘എനിക്ക് െപൻസിൽ ശരിയായി പിടിക്കാൻ അറിയില്ല. ടീച്ചർ ഒരുപാട് വഴക്കു പറഞ്ഞു. അമ്മയോടും ടീച്ചർ വിളിച്ചു പറഞ്ഞു. പിന്നെ, എന്നും വൈകുന്നേരം അമ്മ പെൻസിൽ നേരെ പിടിക്കാൻ പഠിപ്പിക്കും. ഞാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, പറ്റുന്നില്ല. അമ്മേടെ നുള്ള് സഹിക്കാൻ പറ്റില്ല. ഭയങ്കര വേദനയാ. ഇനിയും ഇവിടെ നിന്നാൽ എന്നും ഈ നുള്ള് കൊള്ളേണ്ടെ’ പറഞ്ഞു തീർന്നതും നൂനു കരയാൻ തുടങ്ങി. ‘നുള്ള് ഇല്ലാത്തൊരു വണ്ടർലാൻഡ്’ തേടിയാണ് നൂനു കുഞ്ഞുബാഗുമെടുത്ത് വീട് വിട്ടിറങ്ങിയത്.
കുഞ്ഞിനോട് പിണങ്ങാതിരിക്കാം
വീട്ടിലായാലും സ്കൂളിലായാലും കുട്ടികളുടെ പ്രശ്നങ്ങ ൾക്ക് പരിഹാരം പലപ്പോഴും ശിക്ഷയാണ്. ആ രീതി മാറണം. കുട്ടിയുടെ തലച്ചോർ പ്രവർത്തിക്കുന്ന രീതി വിദഗ്ധരുടെ സഹായത്തോടെ മാതാപിതാക്കൾക്ക് മനസ്സിലാക്കാം. എല്ലാവരും എല്ലാത്തിലും മിടുക്കരാകണമെന്നില്ല. അവർക്ക് മിടുക്കുള്ള ഏരിയ മനസ്സിലാക്കി പിന്തുണ കൊടുക്കണം. അപ്പോൾ കുട്ടികൾ മിടുമിടുക്കരാകും. നമ്മുടെ ആഗ്രഹങ്ങൾക്കനുസരിച്ചല്ല, കുട്ടിക്ക് മികവുള്ള മേഖലയിലേക്കാണ് അവരെ നയിക്കേണ്ടത്.
മിടുക്ക് രണ്ടു തരത്തിൽ
രണ്ടു ഭാഗങ്ങളായി തിരിച്ചാണ് മസ്തിഷ്ക പ്രവർത്തനം.
യുക്തിപരമായ ചിന്ത, കണക്ക്, ഭാഷ, ശാസ്ത്രം, കർമകുശലത (Strategy), പദ്ധതിരൂപീകരണം (Planning) എന്നിവയാണ് ഇടത് ഭാഗത്ത്. സർഗാത്മകത (Creativity), ഭാവനാശക്തിസ്നേഹം, സന്തോഷം, ആഗ്രഹങ്ങൾ, അന്തർജ്ഞാനം (intutions) എന്നിവ വലത് ഭാഗത്തും. ഇവയിൽ ഏതു വ ശത്തിനാണോ പ്രാമാണിത്തം അതിന് അനുസരിച്ചാകും കുട്ടിയുടെ കാര്യശേഷി.
ഇവയിൽ പരിമിതി ഉള്ള ഭാഗം മനസ്സിലാക്കി എട്ടുവയസ്സിനുള്ളിൽ പരിശീലനം നൽകണം. ഇതിനായി കുട്ടിയുടെ കഴിവും കുറവും മനസ്സിലാക്കുന്ന ശാസ്ത്രീയ പ്രോഗ്രാമാണ് ‘നോ യുവർ ചൈൽഡ്’. വെല്ലുവിളിയാകുന്ന പരിമിതികൾ മരുന്നിലൂടെയോ ശിക്ഷയിലൂടെയോ മാറ്റാൻ ശ്രമിക്കരുത്. അവ വിപരീതഫലം ചെയ്യും.
പഠനത്തിൽ പിന്നാക്കം പോയാൽ
‘എത്ര പറഞ്ഞാലും മനസ്സിലാകില്ലേ’. കുട്ടികളെ പഠിപ്പിക്കുമ്പോൾ പലപ്പോഴും അധ്യാപകരും മാതാപിതാക്കളും പ്രയോഗിക്കുന്ന വാക്കുകളാണിത്. പറയുമ്പോൾ മനസ്സിലാകാത്ത കാര്യം എഴുതിക്കാണിച്ചാൽ കുട്ടിക്ക് മനസ്സിലാകുന്നുണ്ടോ എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ ? അല്ലെങ്കിൽ വായിച്ചു കേ ൾപ്പിച്ചാൽ പെട്ടെന്ന് മനസ്സിലാകുന്നുണ്ടോ ?
മസ്തിഷ്കത്തിന്റെ പ്രവർത്തന മികവിന് കാഴ്ച, കേൾവി, പ്രവൃത്തി എന്നീ മൂന്നുകാര്യങ്ങളിലും ന്യൂറോണുകളുടെ പ്രവർത്തനം പരമാവധി ഊർജസ്വലമാകണം. ചില കുട്ടികൾക്ക് ഈ മൂന്നു മാർഗങ്ങളിൽ ചിലത് ദുർബലമാകാം. അത് പരിഹരിക്കാൻ മസ്തിഷ്ക്കത്തിന് സന്തുലിതമായ ഉത്തേജനം നൽകണം.
പഠനം, പല തരം കളികൾ, കൈകാലുകൾ ചലിപ്പിച്ചു കൊണ്ടുള്ള മോട്ടോർ സ്കിൽസ് ഇവയിലൂടെ സാധ്യമാക്കാം. ഇത് എട്ടു വയസ്സിനുള്ളിൽ ചെയ്യണം.
പഠിപ്പിക്കുമ്പോൾ ‘എ’ എന്ന അക്ഷരം കുട്ടിക്ക് കാണിച്ചു കൊടുക്കുന്നുവെന്നിരിക്കട്ടേ. അതിനോടൊപ്പം ‘എ’ എ ന്ന അക്ഷരം ഉച്ചരിക്കുകയും. ‘എ’ എന്ന അക്ഷരം എഴുതുകയും ചെയ്യുക. ‘എ’ എന്ന അക്ഷരത്തിനെ സാവധാനം ഉറുമ്പിന്റെ രൂപത്തിലേക്ക് മാറ്റി ‘ആന്റ്’ എന്ന വാക്ക് പഠിപ്പിക്കാം. കുട്ടിയെക്കൊണ്ട് ഈ രീതിയിൽ അക്ഷരം എഴുതി അതിനെ ചിത്രമാക്കി മാറ്റി വരപ്പിക്കാം. ‘എ ’എന്ന അക്ഷരം കാഴ്ച, കേൾവി, പ്രവൃത്തി എന്നീ മൂന്നു വിധത്തിലൂടെ കുട്ടിയുടെ മനസ്സിൽ ഹൃദിസ്ഥമാകും.
അമ്മയ്ക്കു പിന്നിലൊളിക്കുന്ന കുട്ടി
ബോബി എന്ന ഒന്നാം ക്ലാസ്സുകാരന്റെ കഴിവുകളെപ്പറ്റി പറയാൻ അച്ഛനും അമ്മയ്ക്കും നൂറു നാവാണ്. ഓരോ പുതിയ സിനിമാപ്പാട്ടും നിമിഷ നേരം കൊണ്ടാണവൻ പഠിക്കുന്നതും പാടുന്നതും. ഒരിക്കൽ ബോബിയുടെ അച്ഛന്റെ ഓഫിസിലെ കൂട്ടുകാർ വീട്ടിലെത്തി.
‘ജൂനിയർ യേശുദാസേ... ഒരു പാട്ടു പാടൂ...’ എന്നു പറഞ്ഞ അവരോട് മുഖം ചുളിച്ചതല്ലാതെ പേര് പോലും പറയാൻ ബോബി തയാറായില്ല. വീട്ടിലെത്തിയവർ പോകും വരെ അവൻ അമ്മയ്ക്ക് പിന്നിൽ ഒളിച്ചു കളിച്ചു. മിടുക്കനാണെങ്കിലും സാമൂഹിക ഇടപെടലിന് ബോബിക്ക് കഴിവ് കുറവാണ്. അത്തരം പ്രശ്നങ്ങൾ കുട്ടിക്കാലത്തേ മാറ്റിയെടുക്കണം.
മസ്തിഷ്കത്തിന്റെ ഇരുവശങ്ങളും ചേർന്നുള്ള ബുദ്ധിവികാസത്തിന് എട്ട് ഭാഗങ്ങളുണ്ട്. അവ എല്ലാം കൂടി ചേരുന്നതാണ് ‘മൾട്ടിപ്പിൾ ഇന്റലിജന്റ് ഡവലപ്മെന്റ്’.
യുക്തിയുമായി ബന്ധപ്പെട്ട ലോജിക്കൽ, കാഴ്ചയുമായി ബന്ധപ്പെട്ട വിഷ്വൽ, ഭാഷാപരമായ വികാസം നൽകുന്ന ലിംഗ്വിസ്റ്റിക്, ശാരീരിക വളർച്ചയുമായി ബന്ധപ്പെട്ട കിനസ്തെറ്റിക്, സാമൂഹിക ഇടപെടലുമായി ബന്ധപ്പെട്ട ഇന്റർപഴ്സനൽ, അവനവനുമായി ബന്ധപ്പെട്ട ഇൻട്രാ പഴ്സനൽ, സംഗീതവുമായി ബന്ധപ്പെട്ട മ്യൂസിക്കൽ, പ്രകൃതിയുമായി ബന്ധപ്പെട്ടു നിൽക്കുന്ന നാചുറലിസ്റ്റ് എന്നിങ്ങനെയാണ് എട്ടു ഭാഗങ്ങൾ. ഇവ പല വിധത്തിലായിരിക്കും വികാസം പ്രാപിക്കുക. ഇതിൽ ഏറ്റവും വികാസമുള്ള ഭാഗത്തിന് അനുസരിച്ചാകും കുട്ടിയുടെ ഇഷ്ടങ്ങൾ രൂപപ്പെടുന്നത്.
ഭാവിയിൽ ഏതുമേഖലയിൽ തിളങ്ങും?
∙ വിഷ്വൽ – സ്പേഷൽ ഇന്റലിജന്റ്സ് കൂടുതലുള്ള കുട്ടി ഭാവിയിൽ ശിൽപകല, ചിത്രകല, എൻജിനീയറിങ്, ആർക്കിടെക്ചർ, റേസിങ് സ്പോർട്സ് എന്നീ മേഖലയിൽ വളരാൻ സാധ്യത കൂടുതലാണ്.
∙ മാത്തമാറ്റിക്കൽ – ലോജിക്കൽ ഇന്റലിജന്റ്സ് ഉള്ള കുട്ടികൾ, ഗവേഷണം, എൻജിനീയറിങ്, ശാസ്ത്രം, അക്കൗണ്ടിങ്, ഗണിതശാസ്ത്ര വിദഗ്ധർ എന്നീ നിലകളിൽ വളരാം.
∙ ലിംഗ്വിസ്റ്റിക് – വെർബൽ ഇന്റലിജന്റ്സ് ഉള്ള കുട്ടികൾ, പത്രപ്രവർത്തനം, സാഹിത്യം, അധ്യാപനം, നിയമം, തർജമ, രാഷ്ട്രീയം എന്നിവയിൽ തിളങ്ങാം.
∙ കിനസ്തെറ്റിക് ഇന്റലിജന്റ്സ് ഉള്ളവർ നൃത്തം, സ്പോർട്സ്, അഭിനയം, മാജിക്, ഫിസിക്കൽ ട്രെയിനിങ് തുടങ്ങിയ മേഖലകൾ തിരഞ്ഞെടുക്കുക.
∙ ഇന്റർപഴ്സനൽ ഇന്റലിജന്റ്സ് ഉള്ളവർ കൗൺസലിങ്, സെയിൽസ്, രാഷ്ട്രീയം, ബിസിനസ്, ഭരണം എന്നീ മേഖലകളിൽ ഇടം നേടാം.
∙ ഇൻട്രാ പഴ്സനൽ ഇന്റലിജന്റ്സ് ശക്തമായവർക്ക് ഗവേഷണം, തത്ത്വചിന്ത, ആശയരൂപീകരണം എന്നീ രംഗ ങ്ങളിൽ മേൽക്കൈ നേടാം.
∙ മ്യൂസിക്കൽ ഇന്റലിജന്റ്സ് ഉള്ളവർ സംഗീത സംവിധായകർ, ഗായകർ, വാദ്യകലാപ്രവർത്തകർ, ഡിസ്ക് ജോക്കി, വിഭാഗങ്ങളിൽ മുന്നേറാം.
∙ നാച്വറലിസ്റ്റ് ഇന്റലിജന്റ്സ് ഉള്ള കുട്ടികൾ ഭാവിയിൽ ജീവശാസ്ത്രം, പ്രകൃതിപഠനം, വന്യജീവി സംരക്ഷണം, ആർക്കിടക്ചർ ഇവയിൽ തൽപരരാകാം. ഏതു തൊഴിൽ മേഖലയിലും ഈ എട്ടു വിഭാഗത്തിൽ പലതിന്റെയും സംയോജിതമായ വികാസം ആവശ്യമാണ്.
കളികളിലൂടെ മികവ് കൂട്ടാം
കോവിഡും ലോക്ഡൗണും കുട്ടികളുടെ സാമൂഹിക ഇടപെടലിനെയും പെരുമാറ്റത്തെയും പൊതുവിൽ ബാധിച്ചിട്ടുണ്ട്. സ്കൂൾ തുറക്കുന്നുവെന്ന് കേൾക്കുന്നത് കുട്ടിയെ വിഷമിപ്പിക്കുന്നുണ്ടോ? എങ്കിൽ അതു സാമൂഹികമായി ഇടപെടാനുള്ള മടി മൂലമാകാം. ചില ഗെയിമുകളിലൂടെ കുട്ടിയെ സാമൂഹിക ഇടപെടൽ നിപുണത ശീലിപ്പിക്കാം.
1. Staring contest – കുട്ടിയെ കണ്ണിൽ നോക്കി സംസാരിക്കാൻ പ്രേരിപ്പിക്കുക. ഏറെ നേരം ഒരേയിടത്തേക്ക് നോക്കിയിരിക്കാൻ ശീലിപ്പിക്കുന്നതിനായി ‘സ്റ്റെയറിങ് കോ ൺടെസ്റ്റ്’ വീട്ടിൽ നടത്താം. നിശ്ചിത നേരം നോക്കിയിരുന്നാൽ സമ്മാനം നൽകാം.
2. Identify the emotion – സന്തോഷം, ദേഷ്യം, സങ്കടം, കുസൃതി, ആശ്ചര്യം, ക്ഷീണം, ഭയം തുടങ്ങിയ വികാരങ്ങൾ അനുകരിക്കാൻ പ്രേരിപ്പിക്കുക. വിവിധ വികാരങ്ങളുള്ള മുഖങ്ങളുടെ ചിത്രം കാണിച്ച് ഏതു വികാരം ആണെന്ന് തിരിച്ചറിയാൻ പറയുക.
3. Ask a question game – പാവക്കുട്ടിയോട് ചോദ്യം ചോദിക്കാൻ പ്രേരിപ്പിക്കാം. മറ്റുള്ളവരോട് വിവരങ്ങൾ തിരക്കുന്നത് സാമൂഹിക ഇടപെടലിന്റെ പ്രധാന ഭാഗമാണ്. സ്കൂളിലെത്തിയാൽ കുട്ടികളോടും ടീച്ചർമാരോടും ഇടപെടാനും ആവശ്യമുള്ളത് ചോദിക്കാനുള്ള ആത്മവിശ്വാസം നേടാനും ഇത് സഹായിക്കും. ചോദ്യങ്ങൾ ചോദിക്കുമ്പോൾ ദയവായി, അനുവദിക്കുമോ, (പ്ലീസ്, ലെറ്റ് മീ) എന്നീ വാക്കുക ൾ ഉപയോഗിച്ചു ചോദിക്കാൻ പ്രേരിപ്പിക്കുക.
4. Answer me buddy – ചോദ്യം ചോദിച്ചാൽ നന്നായി മറുപടി പറയാൻ പരിശീലിപ്പിക്കാം. ഇഷ്ടമുള്ള ഭക്ഷണം ഏതാണ്? ഇഷ്ട ഭക്ഷണത്തെപ്പറ്റി രണ്ടു വാക്ക് പറയൂ. എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ചോദിച്ച് ഉത്തരം പറയിക്കുക.
5. ‘Wish me’ and get a gift – നിത്യവും എല്ലാവരെയും വിഷ് ചെയ്യാൻ പ്രേരിപ്പിക്കുക. അപ്പൂപ്പനോടും അമ്മൂമ്മയോടും മാതാപിതാക്കളോടും ഗുഡ് മോണിങ്, ഗുഡ് ആഫ്റ്റർനൂൺ, താങ്ക് യൂ എന്നിങ്ങനെയുള്ള വാക്കുകൾ പറയാൻ പ്രേരിപ്പിക്കുക. അത് ചെയ്യുന്നതിന് ചെറിയ സമ്മാനങ്ങ ൾ നൽകുക. പെൻസിലോ, ഷാർപ്നെറോ, സ്കെയിലോ ഒക്കെ നൽകിയാൽ മതിയാകും.
6. Write a letter – കൂട്ടുകാർക്ക് കത്തെഴുതാൻ പ്രേരിപ്പിക്കുക, വീട്ടിലുള്ളവർക്കു തന്നെ ഇ–മെയിൽ അയപ്പിക്കുക. ഇ ത് ആശയവിനിമയത്തിനുള്ള ഭയം അകറ്റും. കൂടുതൽ വാക്കുകൾ കണ്ടെത്താനും ഉപയോഗിക്കാനും പ്രേരണയാകും. ഓരോ കത്തിനും ചെറിയ സമ്മാനവും നൽകുക.
7. Virtual play time – സ്കൂളിലെ പഴയ കൂട്ടുകാരുമായി ഒരു വിഡിയോ ചാറ്റ് സംഘടിപ്പിക്കുക. സ്ക്രീനിൽ കൂട്ടുകാരെ നോക്കി പേരു വിളിച്ചു സംസാരിക്കാൻ പ്രേരിപ്പിക്കുക. പുതിയ രീതിയിൽ സാമൂഹിക ബന്ധം നിലനിർത്താൻ ഇതിലൂടെ കുട്ടി പഠിക്കും.
8. Expression mimicking game – സമയം കണ്ടെത്തി കുട്ടിയോടൊത്തു കളിക്കേണ്ട ഗെയിം ആണ്. സങ്കടം, സന്തോഷം, ഭയം, സംശയം തുടങ്ങിയ ഭാവങ്ങൾ അവതരിപ്പിക്കുകയും കുട്ടിയെക്കൊണ്ട് അത് അനുകരിപ്പിക്കുകയും ചെയ്യുക. ഓരോ വികാരവും എന്തിനായിരുന്നു എന്നു പറഞ്ഞു കൊടുക്കുക. ഈ കളിയിലൂടെ ഭാവിയിൽ യഥാർഥ സാമൂഹിക ഇടപെടൽ വേണ്ടപ്പോൾ മറ്റുള്ളവരുടെ വികാരം മനസ്സിലാക്കി പെരുമാറാൻ കുട്ടിക്ക് എളുപ്പമാകും.
9. Topic game – ഒരു വിഷയം തിരഞ്ഞെടുത്ത ശേഷം അതുമായി ബന്ധപ്പെട്ട വാക്കുകൾ എഴുതാൻ പ്രേരിപ്പിക്കുക. മൃഗങ്ങൾ ആണ് വിഷയമായി തിരഞ്ഞെടുക്കുന്നതെങ്കിൽ ഇംഗ്ലിഷ് അക്ഷരമാല അനുസരിച്ച് അതിൽ തുടങ്ങുന്ന ഓരോ മൃഗത്തിന്റെയും പേര് ഓർത്തു എഴുതാൻ പറയുക. ഒരു വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ചെയ്യുന്ന പ്രവർത്തി തീരുന്നതു വരെ നിർദേശങ്ങൾ പിന്തുടരാനും ഇതു സഹായിക്കും. സ്കൂളിലെ നിർദേശങ്ങൾ അനുസരിക്കുക ഇതിലൂടെ പ്രയാസമില്ലാതാകും.
Name Game – വീട്ടിലുള്ളവരുടെ സഹകരണത്തോടെ ചെയ്യാവുന്നതാണ് ഈ കളി. വീട്ടിലൊരാൾ കുട്ടിയുടെ പേര് വിളിക്കുമ്പോൾ അവരുടെ പേര് പറഞ്ഞു കൊണ്ട് അവരുടെ നേർക്ക് പന്ത് ഉരുട്ടാൻ പറയുക. ഇതിലൂടെ ശ്രദ്ധയോടെ ഒരു പ്രവൃത്തി ചെയ്യാനും നമ്മളുമായി സഹകരിക്കുന്നവരുടെ പേരോർക്കാനും അവർ പഠിക്കും.
നിങ്ങളുടെ കുട്ടിയെ നിങ്ങൾക്ക് അറിയാമോ
നിങ്ങളുടെ കുട്ടിയെ നിങ്ങൾക്ക് അറിയാമോ എന്ന ചോദ്യത്തിന് ഞങ്ങളല്ലാതെ വേറെ ആർക്കാണ് അവരെ അറിയുക എന്നു പറയാൻ എളുപ്പമാണ്.
പല മാതാപിതാക്കൾക്കും കുട്ടിയുടെ കഴിവുകളും കുറവുകളും കാര്യമായി അറിയില്ല എന്നതാണ് സത്യം. ശാസ്ത്രീയമായി അവ തിരിച്ചറിയാനുള്ള പ്രോഗ്രാമാണ് കെവൈസി (നോ യുവർ ചൈൽഡ്).
ഒക്യുപേഷനൽ തെറപ്പി, സ്പീച്ച് തെറപി, ചൈൽഡ് സൈക്കോളജി, പീഡിയാട്രിക് ഫിസിയോതെറപി വിഭാഗങ്ങളിലെ വിദഗ്ധരടങ്ങുന്ന സംഘം കുട്ടിയെ നിരീക്ഷിച്ചാണ് കഴിവുകളും കുറവുകളും കണ്ടെത്തുക.
എട്ടുവയസ്സു വരെയുള്ള പ്രായത്തിനു മുൻപേ ഇവ കണ്ടെത്തി വിദഗ്ധരുടെ നിർദേശങ്ങൾ പ്രകാരം പരിശീലനം നൽകിയാൽ കുട്ടികളുടെ ബുദ്ധിശക്തിയും മാനസികാരോഗ്യവും അവയ്ക്കെത്താവുന്ന പരമാവധി മികവിൽ എത്തിക്കാൻ കഴിയും.
രാഖി റാസ്
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. കെ. നരേഷ് ബാബു
സീനിയർ ഒക്യുപേഷണൽ തെറപ്പിസ്റ്റ്
വർഷ ശരത്
സ്പീച്ച് തെറാപ്പിസ്റ്റ്
ജിൻസി സൂസൻ ടി. മത്തായി
പീഡിയാട്രിക് ഫിസിയോതെറപ്പിസ്റ്റ്
ലോറം വെൽനെസ് കെയർ, പനമ്പിള്ളി നഗർ, എറണാകുളം
സനു സത്യൻ, ചീഫ് കോ ഓർഡിനേറ്റർ,
പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷൻ
ജിജു തോമസ്, കുട്ടികളുടെ പരിശീലകൻ
ലേൺവെയർ കിഡ്സ്, തിരുവനന്തപുരം.