ചിരി നിർത്താതെ സുന്ദരിയമ്മൂമ്മ; സോഷ്യൽ മീഡിയ സ്നേഹത്തോടെ ഏറ്റെടുത്ത വിഡിയോ കാണാം
Mail This Article
×
പങ്കജാക്ഷി എന്ന 94 വയസ്സുകാരി അമ്മൂമ്മയുടെ ചിരി കണ്ടാൽ മാത്രം മതി, എല്ലാ ദുഃഖങ്ങളും അലിഞ്ഞില്ലാതാകാൻ. ജീവിതത്തോട് പിണക്കങ്ങളും പരിഭവങ്ങളും ഇല്ലാതെ സന്തോഷത്തോടെ പൊട്ടിച്ചിരിക്കുന്ന അമ്മൂമ്മയുടെ വിഡിയോയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ഏറ്റെടുത്തത്. പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്ന അമ്മൂമ്മ തൊണ്ണൂറിലും പണിയെടുത്താണ് ജീവിക്കുന്നത്. ദിവസവും മുടക്കം വരുത്താതെ രാവിലെയും വൈകുന്നേരവും ക്ഷേത്രത്തിലെത്തി പരിസരം തൂത്തുവാരി വൃത്തിയാക്കും. ഈ സുന്ദരിയമ്മൂമ്മയുടെ വിഡിയോ കണ്ടുനോക്കൂ..