Saturday 02 November 2019 12:47 PM IST

ബ്ലീഡിങ് വന്ന് മരിച്ച സുന്ദരിക്കുട്ടി, പുഴുവരിക്കുന്ന വ്രണത്തോടെ വിട പറഞ്ഞ യുവതി; മരണം കണ്ട് മനസ് മരവിക്കാത്ത മാലാഖ ബീന

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

beena

‘‘ കടലിരമ്പം പോൽ ഗംഭീരമെങ്കിലുംഇടവിടാതെ ഞാൻ തിരിച്ചറിയുന്നു അവരുടെ പ്രിയ സ്വരങ്ങൾ, സ്പർശങ്ങൾ അവരെൻ നെഞ്ഞിലുമുയിരിലും ചുറ്റി നിറഞ്ഞു നിൽക്കുമീത്തണുത്തസന്ധ്യയിൽ’...

തൃശൂർ അമല മെഡിക്കൽ സയൻസ സിലെ അഭയം ഒാങ്കോളജി പാലിയേറ്റീവ് സെൻററിൽ ബീനയെ കണ്ടപ്പോൾ സുഗതകുമാരിയുടെ ‘തനിച്ചല്ല’ എന്ന കവിതയിലെ ഈ വരികളാണ് ഒാർമ വന്നത്. അർബുദത്തിന്റെ കടും നോവിൽ ആരും തനിച്ചാകാതെ ‘കൂടെ ഞാനില്ലേ ’ എന്നു പറഞ്ഞ് സ്നേഹം കെ ാണ്ട് ചേർത്തു നിർത്തുന്നു ബീന. സാന്ത്വനപരിചരണത്തിനായി ജീവിതം മാറ്റിവച്ചവൾ.

ബീന പറഞ്ഞതൊക്കെ ആരും കാണാനും കേൾക്കാനും ആഗ്രഹിക്കാത്ത ചില ജീവിത യാഥാർഥ്യ ങ്ങളാണ്. നഴ്സിങ്ങിലെ വിഭിന്നമായൊരു കർമപാത– സാന്ത്വന പരിചരണം. ആ നിയോഗം ബീന ഏറ്റെടുത്തതു ഹൃദയം കൊണ്ടാണ്. 2011–ൽ അഭയം പാലിയേറ്റീവ് സെൻറർ ആരംഭിച്ചപ്പോൾ നിറയെ അലിവുള്ള ആ യുവതിയെ അധികൃതർ ഒാങ്കോളജി പാലിയേറ്റീവ് കെയർ നഴ്സ് ഇൻ ചാർജാക്കി , 32–ാം വയസ്സിൽ.

സാന്ത്വനമേകാൻ കൊതിച്ചവൾ

ബീന അമല ആശുപത്രിയിൽ നിന്ന് 2000–ൽ ജന റൽ നഴ്സിങ് പഠനം പൂർത്തിയാക്കി. അവിടെത്തന്നെ ജോലി ആരംഭിച്ചു. കാൻസർ വാർഡിൽ തന്നെയായിരുന്നു തുടക്കം . വിവാഹം കഴിഞ്ഞു, ഗർഭിണി യായപ്പോൾ അഞ്ചുവർഷത്തെ ഇടവേള. രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായശേഷമാണ് തിരികെ വന്നത്. ബീനയെ പാലിയേറ്റീവ് മെഡിസിൻ പഠനത്തിനായി ഹോസ്പിറ്റൽ അധികൃതർ അയച്ചു. തൃശൂരിൽ ഉപരിപഠനം.

‘‘സാന്ത്വനപരിചരണത്തിൽ സമീപനമാണു പ്രധാനം. നമ്മെ കാണുമ്പോൾ തന്നെ രോഗികൾക്ക് ആശ്വാസം കിട്ടണം. അവരോടു സംസാരിക്കണം. അരികിലിരുന്ന് പറയുന്നതെല്ലാം കേൾക്കണം. ഒരേ പരാതികളും പരിഭവങ്ങളും ആവർത്തിച്ചു പറയും. അതു കേട്ടിരിക്കണം. മടുപ്പ് കാണിക്കരുത്. മുഖത്ത് അനിഷ്ടമുണ്ടാകുകയുമരുത്...’’ ബീന പറയുന്നു.

beena-1

വേദനയുടെ ശമനവഴികൾ

അർബുദരോഗികൾക്ക് അസഹ്യവേദന ഉൾപ്പെടെ ഒരുപാടു ശാരീരിക ബുദ്ധിമുട്ടുകളുണ്ട്. ചിലർക്ക് മാ നസികപ്രശ്നങ്ങളാകും വേദനകൾക്കു കാരണം .ലോകാരോഗ്യസംഘടനയുടെ പെയിൻ ലാഡർ പ്രകാരമാണ് അർബുദരോഗികൾക്കു വേദനാസംഹാരികൾ നൽകുന്നത്. പാരാസെറ്റമോൾ ഉൾപ്പെടുന്നനോൺ ഒാപിയോയിഡ്സ് വിഭാഗത്തിലുള്ള മരുന്നു കളാണ് തുടക്കത്തിൽ. പിന്നീട് വീക് ഒാപിയോയിഡ്സ്, ട്രമഡോൾ പോലുള്ളവ. അസഹ്യവേദനയ്ക്ക് മോർഫിൻ പോലുള്ള സ്ട്രോങ് ഒാപിയോയിഡ്സ് നൽകും. നാലു മണിക്കൂറാണ് വേദനാസംഹാരിയു ടെ പ്രവർത്തന പരിധി. പിന്നീട് വീണ്ടും നൽകണം. നാവ്, വായ, തൊണ്ട ഇവയെയൊക്കെ ബാധിക്കുന്ന അർബുദങ്ങൾ കടുത്ത വേദനയുളവാക്കുന്നവയാണ്. വായിലൂടെ മരുന്നു കഴിക്കാനാകാത്തവർക്ക് കുത്തി വയ്പിലൂടെ നൽകും. െഎ വിയായി വേദനാസംഹാരി നൽകുമ്പോൾ പെട്ടെന്നു മരുന്നു പ്രവർത്തിക്കുന്നതി നാൽ ചിലർക്ക് ബുദ്ധിമുട്ടനുഭവപ്പെടും. സബ്ക്യൂട്ടേനിയസ് രീതി (ചർമത്തിനടിയിലൂടെ )യിലും നൽകാറുണ്ട്. വേദനയുള്ളിടത്ത് ഒട്ടിക്കുന്ന മോർഫിൻ സ്കിൻ പാച്ചു കളുണ്ട്. െഫൻറനൈൽ പാച്ചുകൾ. പക്ഷേ അവ വ്യാപകമാകുന്നതേയുള്ളൂ. കൂടെക്കൂടെയുള്ള കുത്തിവയ്ക്ക ലുകൾ ഒഴിവാക്കി തുടരെ മരുന്ന് ഇൻജക്റ്റ് ചെയ്യുന്നതിനു സിറിഞ്ച് ഡ്രൈവർ എന്നൊരു സംവിധാനവുമുണ്ട്. ’’ബീന വിശദമാക്കുന്നു .

കരയും, ആരും കാണാതെ

മനസ്സലിവുള്ളവർക്കേ സാന്ത്വനപരിചരണം ചെയ്യാനാകൂഎന്നു പറയുന്നു ബീന. വേദനകൾ കണ്ടും കേട്ടുമിരിക്കവേ , നമ്മുടെ ആരൊക്കെയോ ആണ് എന്നു തോന്നും . അപ്പോൾ സങ്കടം സഹിക്കാനാകാതെ ഡ്യൂട്ടിറൂമിൽ വന്ന് കരയാറുണ്ട്. എന്റെ സഹപ്രവർത്തകരും കണ്ണുനിറച്ചു പോകുന്നതു കണ്ടിട്ടുണ്ട്. കണ്ണു തുടച്ച് ചുണ്ടിലൊരു ചിരി നിറച്ച് വീണ്ടും രോഗികളുടെ അരികിലെത്തും ...’’മറ്റു പ്രശ്നങ്ങൾക്കും പരിചരണങ്ങളുണ്ട്. ശ്വാസതടസ്സം, ഭക്ഷണം കഴിക്കാനാകാത്ത അവസ്ഥ , ഛർദി, വയറിളക്കം, ഉറക്കക്കുറവ്, മൂത്രതടസ്സവും മലബന്ധവും അങ്ങനെ. കൂട്ടിരുപ്പു കാരെയും പരിചരണരീതികൾ പഠിപ്പിക്കുന്നുണ്ട്. എട്ടു പേരാണ് ബീനയുടെ കൂടെയുള്ളത്. പാലിയേറ്റീവ് കെയറിൽ ജോലി തുടങ്ങി മനസ്സു വിഷമിച്ച് മറ്റു വിഭാഗങ്ങളിലേക്കു മാറിപ്പോയ നഴ്സുമാരുമുണ്ട്. രോഗികളുടെ വിഷമങ്ങൾ മനസ്സിലെടുത്ത് വയ്ക്കരുതെന്നു ബീനസഹപ്രവർത്തകരെ ഒാർമിപ്പിക്കും.

‘‘വാർഡിലെ വിഷമങ്ങളൊക്കെ അപ്പോൾ തന്നെ പുറത്തേക്കു കളയണമെന്നു പറയും. കണ്ണീരും വേദനയുമൊക്കെയായി പാലിയേറ്റീവ് വാർഡുകളിൽ ആകെ നെഗറ്റീവ് എനർജിയാണ്. ആ നെഗറ്റീവ് എനർജിയെപൊസിറ്റീവ് എനർജിയാക്കണമെന്നാണു പറയാറ്’’.

മരണം അടുത്തെത്തിയെന്ന്

മരണത്തിലേക്കുള്ള നാഴികകൾ അടുത്താൽ രോഗിയോടു പറയണം. ആദ്യം ഡോക്ടർ പറയും. നഴ്സുമാരും സൗമ്യമായി പറഞ്ഞു മനസ്സിലാക്കണം. ‘‘കുറേ കഴിഞ്ഞ് ആന്തരികാവയവങ്ങൾ തകരാറിലാകും, ബ്ലീഡിങ് വരാം ...കോമയിലേക്കു പോകാം ... അങ്ങനെ. ചിലർ മരണ മടുത്തു എന്നത് അംഗീകരിക്കില്ല. ഇനി ഒന്നും ചെയ്യാനില്ല എന്നു പറഞ്ഞാലും മറ്റു ഹോസ്പിറ്റലിൽ പോകുന്നവരുണ്ട്. വീട്ടിൽ കിടന്നു മരിക്കണമെന്നാഗ്രഹിക്കുന്നവരും മരണ വെപ്രാളം തുടങ്ങുമ്പോൾ സെഡേറ്റീവ് കഴിക്കാതെ ബോധത്തോടെ മരിക്കണമെന്നു വാശിപിടിക്കുന്നവരുമുണ്ട്...എല്ലാം കണ്ണീർ കാഴ്ചകൾ. ഒരാഴ്ച എട്ടു പേരോളം മരിച്ച അനുഭവമുണ്ട്. ഷിഫ്റ്റ് മാറിയെത്തുമ്പോൾ മരണവാർത്തയാകും കാത്തിരിക്കുന്നത്. അഞ്ചു സെക്കൻഡ് ഇടവേളകളിൽ മരണങ്ങൾ നടന്നിട്ടുണ്ടിവിടെ . യമദേവൻ വണ്ടിയിലെത്തി കൂട്ടിക്കൊണ്ടു പോകുന്നതു പോലെ ..’’ബീന പറയുന്നു.

എട്ടു മണിക്കൂറാണ് ജോലി സമയം. രാവിലെയും വൈകിട്ടും ഡോക്ടർ റൗണ്ട്സിനെത്തും. വൊളണ്ടിയർമാർ ആഴ്ചയിൽ രണ്ടു ദിവസം വരാറുണ്ട്. കൗൺസലിങ്ങിനു സോഷ്യൽ വർക്കർമാരുമുണ്ട്.

ഓർമയിലെ കണ്ണീർ കാഴ്ചകൾ

സുകുമാർ അഴീക്കോട് ഉൾപ്പെടെ ഉള്ളിൽ കരഞ്ഞ് താൻ പരിചരിച്ച എല്ലാവരെയും ബീന ഒാർമിക്കുന്നുണ്ട്. പുഴുവരിക്കുന്ന വ്രണത്തോടെ വന്നു വിട പറഞ്ഞ യുവതി, രക്താർബുദബാധിതയായി ബ്ലീഡിങ് വന്ന് മരിച്ച സുന്ദരിക്കുട്ടി, കുളി കഴിഞ്ഞ് കിടക്കവേ മരിച്ചു വീണ യുവാവ്...എല്ലാവരെയും. വായിലൂടെ കഴിക്കാനാകാതെ വിശന്ന് വയറെരിഞ്ഞു കരയുന്നവരും മീൻകൂട്ടി ചേ ാറുണ്ണാമോ എന്നു ചോദിക്കുന്നവരുമുണ്ട്. ഒന്നു കൊന്നു തരാമോ എന്നു ചോദിക്കുന്നവരുണ്ടെന്നു പറയവേ ബീനയുടെ കണ്ണു നനയുന്നു.

സാന്ത്വനപരിചരണം ഇത്ര ഹൃദ്യമായി ചെയ്യാനാകുന്നതെങ്ങനെ യെന്നു ചോദിച്ചപ്പോൾ ബീന ജീവിതാനുഭവങ്ങൾ പങ്കുവച്ചു. സുന്ദരമായ ഒരു പോരാട്ടം തന്നെയാണ് ആ ജീവിതം. ചെറുപ്പത്തിൽ അച്ഛനെ നഷ്ടപ്പെട്ട പെൺകുട്ടി ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു വളർ ന്നു. വിധി വീണ്ടും ഒരു സങ്കടം കൂടിനൽകി. 4 വർഷം മുമ്പായിരുന്നു ഭർത്താവ് റിജോയ് യുടെ വേർപാട്. തൃശ്ശൂർ അരണാട്ടുകരയിലെ പുളിക്കൻ വീട്ടിൽ ആൽഫിന്റെയും അനീനയുടെയും സ്നേഹമുള്ള അമ്മയാണ് ബീന. അൽപം കൂട ിനേരം കിട്ടിയാൽ പൂച്ചെടികൾ നട്ടു നനയ്ക്കും. ഇടയ്ക്കു മനസ്സു കൊണ്ട് പാലിയേറ്റീവ് കെയർ സെൻററി ലും പോയ് വരും. ‘കരയൽ ഇല്ലാതെ പിരിയലില്ലാതെ അവരെ തൊട്ടു കൊണ്ടിരിക്കയാണു ഞാൻ’ എന്നാണു കവിത അവസാനിക്കുന്നത്. വേദനിക്കുന്നവരെ സ്നേഹം കൊണ്ടു തൊട്ടു കൊണ്ടേയിരിക്കുന്നു ബീന.

Tags:
  • Inspirational Story