കണ്ണില്ലാത്തൊരു ക്രൂരതയുടെ ദൃശ്യങ്ങൾ കണ്ട് രോഷം കൊള്ളുകയാണ് സോഷ്യൽ മീഡിയ. ജന്മം നൽകിയ കുഞ്ഞാണെന്ന ബോധം പോലുമില്ലാതെ നാലാൾക്കു മുന്നിൽ മർദ്ദിച്ച ഒരു പിതാവാണ് സൈബർ ലോകത്ത് പ്രചരിക്കുന്ന വിഡിയോയിലെ വില്ലൻ. മാർക്ക് കുറഞ്ഞെന്ന പേരിൽ ദയ ലവലേശം പോലുമില്ലാതെ കുഞ്ഞിന്റെ കരണം നോക്കി പൊട്ടിക്കുകയാണ് ഈ പിതാവ്. ആ കാഴ്ച കണ്ട് ക്ലാസിലെ ടീച്ചറും കുട്ടികളും മറ്റ് രക്ഷിതാക്കളും തരിച്ചു നിൽക്കുകയാണ്.

എന്റെ കൊച്ചിനെ ഞങ്ങളിൽ നിന്ന് അകറ്റണമെന്ന് ആർക്കാണ് ഇത്ര വാശി! ‘ആ മകന്റെ’ അമ്മ സോഷ്യൽ മീഡിയയോട് പറയുന്നു, അവനെ വേദനിപ്പിക്കുന്നത് നിങ്ങളാണ്

അവനും ഞാനും കൂട്ടുകാരെ പോലെ, തെറ്റ് സംഭവിച്ചത് മനസ്സ് കൈവിട്ട നിമിഷത്തിൽ! മകനെ തല്ലിയ സതീശൻ പൈ ആദ്യമായി പ്രതികരിക്കുന്നു

കുഞ്ഞാണ്, അടിമ- ഉടമ ഭാവം വേണ്ട! അച്ഛൻ അടിച്ചുതകർത്തത് അവന്റെ ആത്മാഭിമാനം; ഡോ. സി.ജെ. ജോണിന്റെ വാക്കുകൾ ശ്രദ്ധിക്കാം

സോഷ്യൽ മീഡിയ നൽകുന്ന വിവരങ്ങൾ ശരിയെങ്കിൽ ആലപ്പുഴ അരൂരിലെ മേഴ്സി സ്കൂളിലാണ് സംഭവം. കുട്ടിയുടെ മാർക്ക് കുറഞ്ഞതിന്റെ കാരണം തിരക്കി ടീച്ചറോട് നിലവിട്ട് സംസാരിക്കുകയാണ് ഈ അച്ഛൻ. പലവട്ടം മാർക്ക് കുറഞ്ഞതിന്റെ കാരണം കാരണം തിരക്കി ഇയാൾ ടീച്ചറോട് കയർക്കുന്നതു കാണാം. ‘നിങ്ങളൊക്കെ പഠിപ്പിക്കാനാണോ വരുന്നത്. പ്രിൻസിപ്പലിനെ വിളി’– ആക്രോശം അങ്ങനെ പോകുന്നു. ഇതെല്ലാം കണ്ട് കുട്ടി പേടിച്ചു വിറച്ചു നിൽക്കുന്നതു കാണാം. ഒടുവിൽ ടീച്ചർ മാർക്ക് കുറഞ്ഞതിന്റെ കാരണം സമാധാനത്തോടെ തിരക്കുന്നതിനിടെ ഇയാൾ കുട്ടിയുടെ കരണം നോക്കി അടിക്കുന്നു.

സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിച്ച പാടെ വലിയ വിമർശനമാണ് ഇയാൾക്കെതിരെ ഉയരുന്നത്. സംഭവം നിരവധി പേർ ഷെയറും ചെയ്തിട്ടുണ്ട്.