"ചില വീഴ്ചകൾ നമ്മളെ സന്തോഷിപ്പിക്കുന്നത് തിരിച്ചുവരാൻ കഴിയുമ്പോഴാണ്. ഒരർഥത്തിൽ ചില വീഴ്ചകൾ അനിവാര്യതയാവാം. ആ വീഴ്ചകളിൽ നിന്ന്  കര കയറുമ്പോൾ കുറച്ചു കൂടി കരുത്തുണ്ടാകും നമുക്ക്. മനസ്സിന് ദൃഢതയും പുത്തൻ തെളിച്ചവും ഉണ്ടാകും...’’- പറയുന്നത് ജി.എസ്. പ്രദീപ്. ഒരു ‘ഷോർട് ബ്രേക്കി’നു ശേഷം തിരികെയെത്തിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം ഗ്രാൻഡ് മാസ്റ്റർ. ‘വനിത’യ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് ജി എസ് പ്രദീപിന്റെ തുറന്നുപറച്ചിൽ. സോഷ്യൽ മീഡിയയിൽ ചില വിഡിയോകൾ പ്രചരിച്ചപ്പോൾ വിഷമം തോന്നിയില്ലേ എന്ന് ചോദിച്ചപ്പോൾ പ്രദീപിന്റെ മറുപടി ഇങ്ങനെ;

"രോഗാവസ്ഥയിലുള്ള എന്റെ വല്ലാതെ മെലിഞ്ഞ ചിത്രമൊക്കെയെടുത്ത് എന്റെ പല അഭിമുഖങ്ങളിലെ ക്ലിപ്പിങ്ങുകൾ കൂട്ടിച്ചേർത്തുണ്ടാക്കിയ ഒരു വിഡിയോ വാട്സ് ആപ്പിലൂടെ പ്രചരിച്ചു. ‘ജി.എസ്. പ്രദീപിന്റെ ഇപ്പോഴത്തെ അവസ്ഥ നോക്കൂ. മദ്യപാനം കാരണം സാമ്പത്തികമായി നശിച്ചു...’ എന്നും മറ്റുമായിരുന്നു അതിൽ. അതിൽ പറഞ്ഞ കാര്യങ്ങളൊന്നും സത്യമായിരുന്നില്ല. ആദ്യം  അതുകണ്ട് ഞാൻ ഞെട്ടി. പിന്നെ, അതു കാണുമ്പോൾ തമാശ തോന്നി. അടിസ്ഥാനപരമായി അതു നൽകുന്ന മെസേജ് മദ്യത്തിനെതിരെ ആയിരുന്നതിനാലാണ് ഞാൻ പ്രതികരിക്കാതിരുന്നത്. പക്ഷേ, നാലര വർഷങ്ങൾക്കു ശേഷം,  ഇപ്പോഴും ആ സംഭവം വാട്സ്ആപ്പിലൂടെ പ്രചരിക്കുന്നതു കാണുമ്പോൾ സത്യത്തിൽ വിഷമം ഉണ്ട്." - ജി എസ് പ്രദീപ് പറയുന്നു.

അഭിമുഖം പൂർണ്ണമായും വായിക്കാൻ ലോഗിൻ ചെയ്യൂ...