വേദനകൾ മറന്ന പുഞ്ചിരി; ഹനാന്റെ സ്വപ്നത്തിലേക്കുള്ള ചവിട്ടുപടിയായി ഈ ഫൊട്ടോഷൂട്ട്; ചിത്രങ്ങള് കാണാം
Mail This Article
ആദ്യം അവൾ അവർക്ക് വെറുമൊരു മീൻകാരി പെണ്ണായിരുന്നു. തമ്മനത്തെ തിരക്കിന്റെ ഓരം ചേർന്നിരുന്ന് ജീവിക്കാനായി മീൻ കച്ചവടം തെരഞ്ഞെടുത്തൊരു സാധാരണക്കാരി പെണ്ണ്. യൂണിഫോമിൽ അവളെ കണ്ടതോടെ കഥയാകെ മാറി, നേരമിരുട്ടി വെളുത്തപ്പോഴേക്കും അവൾ നമുക്ക് കഠിനാദ്ധ്വാനത്തിന്റെ നേർസാക്ഷ്യമായി. ഗ്ലാമർ വൈറ്റ് കോളർ ജോബിനു പിന്നാലെ പോകുന്ന പുതുതലമുറയ്ക്കിടയിൽ യൂണിഫോമിട്ട് മീൻ വിൽപ്പനയ്ക്കിറങ്ങിയ അവളുടെ നിശ്ചയദാർഢ്യത്തേയും അധ്വാനത്തേയും പലരും വാനോളം വാഴ്ത്തി. പക്ഷേ ഉയരത്തിലേക്ക് നയിച്ച സോഷ്യൽ മീഡിയ ഒറ്റ ദിവസം കൊണ്ട് അവളുടെ വലിച്ച് താഴെയിറക്കി. ‘യൂണിഫോമിട്ട മീൻകാരി മാളോരെയെല്ലാം പറ്റിച്ചു എന്നായിരുന്നു’ സൈബർ ഇടങ്ങളിലെ ചുവരെഴുത്തുകൾ.
വാഹനാപകടത്തിന്റെ രൂപത്തിൽ വിധി ഒരിക്കൽ കൂടി വില്ലനായെത്തിയപ്പോഴും അവൾ തളർന്നില്ല. വീൽചെയറിലിരുന്ന് ജീവിതത്തെ തിരികെപ്പിടിക്കുകയാണ്. ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന ബോധ്യത്തോടെ പഴയ പുഞ്ചിരിയോടെ മുന്നോട്ട് പോകുകയാണ്.
വേദനയുടെ ഭൂതകാലം കടന്നു പോയിരിക്കുന്നു. തന്നെ വേദനിപ്പിച്ചവരുടെ മുന്നിൽ, കുത്തുവാക്കുകൾ കൊണ്ട് തന്നെ നോവിച്ചവരുടെ മുന്നിൽ ഉള്ളു തുറന്ന് ചിരിക്കാനാണ് ഹനാനിഷ്ടം. ‘എനിക്ക് നിങ്ങളുടെ പണമോ സഹായമോ ഒന്നും വേണ്ട എന്നെ ജീവിക്കാനനുവദിച്ചാൽ മതി’യെന്ന് പറഞ്ഞ് കണ്ണീർവാർത്ത പഴയഹനാനല്ല ഇന്ന് നമുക്ക് മുന്നിലുള്ളത്. ആത്മവിശ്വാസത്തിന്റെ പുഞ്ചിരി പകുത്തു നൽകുന്ന...വേദനകൾക്കു മുന്നിൽ പതറാത്ത ഹനാൻ....എപ്പോഴും ചിരിക്കുന്ന ആ പെൺകൊടി ഇപ്പോഴിതാ ക്യാമറയ്ക്കു മുന്നിലെത്തുകയാണ്.
ഫൊട്ടോഷൂട്ടിൽ സ്മാർട്ടായെത്തിയ ഹനാന്റെ ചിത്രങ്ങൾ ഇതാ വനിത ഓൺലൈൻ വായനക്കാർക്കായി.
ചിത്രങ്ങൾ കാണാം;
1.
2.
3.
4.
5.
6.
7.
ചിത്രങ്ങൾ; വൈശാഖൻ മമ്പ്ര
കോസ്റ്റ്യൂം, മേക്ക്–അപ്; അബീൽ റോബിൻ
