എടാ ആ ഗെയിറ്റ് തൊറന്നേ...’
‘അതേ... തൊറക്ക്... എനിക്ക്...’
ചാള്‍സ് മുഴുവനാക്കുന്നതിനു മുന്‍പേ ചേട്ടന്‍ ആന്‍റണിയുെട ശബ്ദം ഉയര്‍ന്നു.
‘എടാ... ഗെയിറ്റ് തൊറക്ക്. ഇതെന്താണിത്...’
‘മേലുവേദന’... എന്നു പറഞ്ഞ് ചാള്‍സ് ഒഴിയാന്‍ ശ്രമിച്ചപ്പോള്‍ അമ്മ കുട്ടിയമ്മ ഇടപെട്ടു.
‘േപായി ഗെയിറ്റ് തുറന്നേ...’
‘എനിക്കു വയ്യ.... ആെരങ്കിലും തുറക്ക്...’ വീണ്ടും ചാള്‍സ് അലസനായി. അപ്പോള്‍ പിന്‍സീറ്റില്‍ നിന്ന് അച്ഛന്‍ ഒലിവര്‍ട്വിസ്റ്റ് പതിയെ പുറത്തിറങ്ങി, ‘ങാ... ഞാന്‍ തുറക്കാം...’ എന്നു പറഞ്ഞ്.
ഹോം സിനിമ കണ്ടപ്പോള്‍ പലര്‍ക്കും സംശയം, ‘ഈ സിനിമ എന്നെ ഉദ്ദേശിച്ചാണോ?’ ആന കുത്താ ൻ വന്നാലും അറിയാതെ മൊബൈലുമായി ധ്യാനിച്ചിരിക്കുന്ന മക്കളേയും അടുക്കളയില്‍ പെടാപ്പാടു െപടുന്ന അമ്മയേയും സ്മാര്‍ട്േഫാണിെന്‍റ എബിസിഡി അറിയാത്ത അച്ഛനേയും ഒക്കെ കണ്ടതോെട പലരും പറഞ്ഞു, ‘ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്...’
എല്ലാ വീടും ഇങ്ങനെ തന്നെയാണോ? അച്ഛ നോ അമ്മയോ ഗെയിറ്റ് തുറക്കാന്‍ പറഞ്ഞാല്‍ അ തനുസരിക്കാനല്ലേ മകനെ ശീലിപ്പിക്കേണ്ടത്. ജീവിതത്തിെന്‍റ നല്ലൊരു ഭാഗം കുടുംബം ഭദ്രമാക്കാന്‍ ജോലി െചയ്തു തളര്‍ന്ന അമ്മയെ റിട്ടയര്‍മെന്‍റിലെങ്കിലും അടുക്കളയില്‍ ഇട്ടു പണിയിപ്പിക്കാതെ അ ല്‍പം ആശ്വാസം കൊടുക്കേണ്ടെ. മക്കള്‍ വളര്‍ന്ന് ഏതു െകാമ്പത്തെത്തിയാലും അവരുെട പരിഹാസവും അപമാനവും ഏറ്റു വാങ്ങണോ അച്ഛന്‍. െസന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് െെസക്യാട്രിയിലെ മനോരോഗവിദഗ്ദ്ധന്‍ ഡോ. തോമസ് റാഹേല്‍ മത്തായി േചാദിക്കും േപാലെ, ‘ഒാരോ വ്യക്തിക്കും അവരായി നില്‍ക്കാനുള്ള സ്പേസും ഒാട്ടോണമിയും ലഭിക്കുന്നില്ലെങ്കില്‍, ആ വീട്ടില്‍ പിന്നെ സ്നേഹമുണ്ട് എന്നു പറയുന്നതില്‍ എന്തു േതങ്ങയാണുള്ളത്.’
സ്വന്തം വീട്ടില്‍ ആരാലും മനസ്സിലാക്കപ്പെടാതെ ജീവിക്കുന്ന ഒരച്ഛന്‍റെ വേദന കുേറപേരുടെയെങ്കിലും കണ്ണു തുറപ്പിച്ചിട്ടുണ്ടാകാം. മൊബൈൽതുരുത്തുകളില്‍ വീണു കിടക്കുന്നവര്‍ അത് അഡിക്ഷനാണെന്നു തിരിച്ചറിയുന്നുമുണ്ടാകാം. ‘േഹാം’ പോലെയാണോ നമ്മുെട വീടുകളും? അപ്പച്ചനും ഒലിവ ർ ട്വിസ്റ്റും കുട്ടിയമ്മയും ആന്റണിയും ചാൾസും അ വിടെയുണ്ടോ? വനിതയുെട അന്വേഷണം.
ശ്യാം കുമാറും ദിവ്യയും കുടുംബവും തിരുവനന്തപുരം
‘‘മൊെെബല്‍ ഫോണ്‍ എല്ലാവരുെടയും ജീവിതത്തില്‍ കുറേ മാറ്റങ്ങള്‍ െകാണ്ടുവന്നിട്ടുണ്ട്. പക്ഷേ, അതു ബന്ധങ്ങളെ ബാധിക്കാതിരിക്കാന്‍ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.’’ ശ്യാം കുമാറും ദിവ്യയും പറയുന്നു. മുംബൈ ആസ്ഥാനമായ കിസ്ന ഡയമണ്ട്സിലെ ഉദ്യോഗസ്ഥനാണ് ശ്യാം. അനന്തപുരം കോ–ഓപറേ റ്റീവ് സൊസൈറ്റി ജീവനക്കാരിയാണ് ദിവ്യ.
‘‘ഞങ്ങളോടൊപ്പം ശ്യാമേട്ടന്റെ അച്ഛൻ ദിവാകരൻ നായരുണ്ട്. മക്കൾ ഗൗരി നന്ദന പ്ലസ് വണിനും മകൻ ഋഷികേശ് ആറാം ക്ലാസിലും പഠിക്കുന്നു. എത്ര തിരക്കായാലും ഞങ്ങള്‍ മക്കള്‍ പറയുന്നതു േകള്‍ക്കാ ൻ സമയം കണ്ടെത്താറുണ്ട്.
നമ്മൾ മാതാപിതാക്കളോട് പെരുമാറുന്നത് കണ്ടാണ് മക്കളും പഠിക്കുന്നത്. അതനുസരിച്ചാകും അവരുെട പെരുമാറ്റം. ഇവിെട ഞങ്ങൾ രണ്ടാളും അച്ഛനെ കേൾക്കാൻ എപ്പോഴും ശ്രദ്ധിക്കും. കുട്ടികൾക്കും അച്ഛന്‍ എന്നു വച്ചാല്‍ ജീവനാണ്. അവര്‍ ഏറെ നേരം ഫോണിൽ മുഴുകിയിരിക്കാതിരിക്കാനും ഇതൊക്കെ സഹായിക്കും.’’ ദിവ്യ ഉറപ്പിച്ചു പറയുന്നു
ദിവ്യയുടെ അച്ഛനും അമ്മയും തൊട്ടടുത്ത് താമസിക്കുന്നത് കൊണ്ട് മക്കളുടെ കാര്യത്തിൽ ടെൻഷനേയില്ലെന്നാണ് ശ്യാമിെന്‍റ അഭിപ്രായം. ‘‘ഞാനും ദിവ്യയും ഓഫിസിൽ നിന്നെത്താൻ വൈകിയാൽ പോലും നമുക്കു പേടിയും പ്രശ്നവുമാകാത്തത് അച്ഛനും അമ്മയും അവരെ നോക്കിക്കൊള്ളും എന്ന ധൈര്യം കൊണ്ടാണ്. കടമ എന്നതിലുപരി അവരുെട സന്മനസ്സ് കൂടിയാണിത്.’’

‘‘ശ്യാമേട്ടന്റെ അച്ഛന് ഒരു സാധാരണ ഫോണാണ് ഉള്ളത്. അത്യാവശ്യം വന്നാൽ ഞങ്ങളെ വിളിക്കാ ൻ. പക്ഷേ, ഞങ്ങളുടെ സ്മാർട്ട് ഫോണിലൂടെ ബന്ധുക്കളുടെയും കുടുംബസുഹൃത്തുക്കളുടെയും വിവരങ്ങളെല്ലാം അച്ഛനെ അറിയിക്കാറുണ്ട്. അതാണ് അ ച്ഛനും ഇഷ്ടം.’’ എന്നു ദിവ്യ.
ചാറ്റർജിയും ഷാഹിനയും കുടുംബവും ആലുവ
‘‘മൊബൈലിനെ മറ്റൊന്നിനോട് താരതമ്യം ചെയ്താൽ അത് ന്യൂക്ലിയർ റിയാക്ടറിനോട് ആകേണ്ടി വരും. കാരണം സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഒരു തലമുറയെ കാർന്നു തിന്നാൻ ശേഷി ഉണ്ടതിന്. മൊബൈലിനെ ഏറ്റവും അപകടകരമായ വസ്തുവാക്കുന്നത് ഇന്റർനെറ്റ് കണക്‌ഷൻ തന്നെയാണ്. കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം നിയന്ത്രിക്കുക എന്നത് രക്ഷിതാക്കൾക്ക് പണ്ടു മുതലേ തലവേദനയായിരുന്നു. മൊ ബൈലിലും കൂടി അത് ലഭ്യമായപ്പോൾ സ്ഥിതി രൂക്ഷമായി. ഈ അവസരത്തിൽ ഹോം സിനിമയ്ക്ക് കുടുംബബന്ധങ്ങളിൽ ഉണ്ടായിരിക്കുന്ന അപചയം കുറേയൊക്കെ തുറന്നു കാട്ടാൻ പറ്റി,’’ എന്നാണ് ബിഎസ്എൻഎൽ എൻജിനീയറായ ചാറ്റർജി എസ് ഡീനിന്റെ അഭിപ്രായം. മക്കൾ പ്ലസ്ടുക്കാരൻ റിസ്‌വിക്കും ഒമ്പതാം ക്ലാസുകാരൻ ഇഷാനും പറയുന്നത് ഫോണുകൾ അതിന്റേതായ രീതിയിൽ ഉപയോഗിച്ചാൽ ഒരു പ്രശ്നവുമില്ല എന്നാണ്.
‘‘ ഹോം എന്ന സിനിമ വളരെ ഹോംലിയായി തോന്നുന്നത് സാമൂഹിക കുടുംബ ബന്ധങ്ങളെക്കുറിച്ചുള്ള നമ്മുടെ ധാരണ അരക്കിട്ടുറപ്പിക്കുന്നത് കൊണ്ടാണ് ’’, ഹയർ സെക്കൻഡറി അധ്യാപികയായ ഷാഹിന പറയുന്നു. ‘‘യുവാക്കളായ ആൺമക്കൾ സോഷ്യൽ മീഡിയയിൽ മുഴുകുന്നതും അച്ഛനമ്മമാർ ഏകാന്തത അനുഭവിക്കുന്നതും മിക്ക വീടുകളിലുമുണ്ട്. എന്നാൽ ‘ഞാനെന്റെ വീട്ടിൽ ഇംപെർഫെക്റ്റ് ആണ്’ എന്ന ശ്രീനാഥ് ഭാസിയുടെ കഥാപാത്രത്തിന്റെ പ്രസ്താവന അംഗീകരിക്കാനാകില്ല.
മോശം വളർത്തൽ രീതിയുടെ ഫലമാണ് ആ യുവാക്കളുടെ സ്വഭാവം. ചായപാത്രവും വേസ്റ്റുമെല്ലാം കൂട്ടിയിട്ട് ദുർഗന്ധം വമിക്കുന്ന മുറിയിൽ കിടന്നുറങ്ങുകയും വിദ്യാഭ്യാസത്തിന്റെയും പണത്തിന്റെയും അടിസ്ഥാനത്തിൽ മാത്രം മറ്റുള്ളവരെ വിലയിരുത്തുകയും ചെയ്യുന്നു. അച്ഛൻ ഒരാസാധാരണ പ്രവർത്തി ചെയ്തു എന്നറിയുമ്പോൾ മാത്രം അദ്ദേഹത്തെ പരിഗണിക്കുന്നത് നല്ല ഹോമിന് നിരക്കുന്ന കാര്യമാണോ ?’’