കാളിദാസിന്റെ 'പൂമരം' പോലെ ട്രോളുകൾ അമ്മാനമാടിയ മറ്റൊരു സിനിമയും അടുത്ത കാലത്തിറങ്ങിയിട്ടില്ല. രസകരമായ ആ ട്രോളുകളെപ്പറ്റി കാളിദാസൻ പറയുന്നതിങ്ങനെ;
"കഴിഞ്ഞ ഒന്നര വർഷത്തിലധികമായി സിനിമയും എന്റെ പേരും ഒക്കെ നിലനിർത്തിയത് ട്രോളുകൾ തന്നെയാണ്. നല്ലതു പറഞ്ഞും പരിഹസിച്ചും വന്നു കൊണ്ടേയിരുന്നു. അതേ സ്പിരിറ്റിൽ തന്നെ ഞാനതെടുത്തു. ട്രോളുകളിറങ്ങിയില്ലായിരുന്നെങ്കിൽ ആളുകൾ എല്ലാം മറന്നുപോയേനെ. കാണികളാണ് പണം കൊടുത്ത് തിയറ്ററിൽ വരേണ്ടത്. അതുകൊണ്ടു തന്നെ നല്ലതു പറയാനും പരിഹസിക്കാനുമുള്ള എല്ലാ അവകാശവും അവർക്കുണ്ട്
ഞാനും ഷൈൻചേട്ടനും (സംവിധായകൻ എബ്രിഡ് ഷൈൻ) സൈക്കിളിൽ വരുന്ന ട്രോളാണ് എനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടത്. ദുൽഖറും പ്രണവും ഗോകുൽ സുരേഷുമെല്ലാം റേസിങ് കാറിലും ബൈക്കിലുമെല്ലാം പോകുമ്പോൾ ഞങ്ങള്‍ രണ്ടും സൈക്കിളിൽ പോകുന്നു... അതു കണ്ട്, അതിലെ ക്രിയേറ്റിവിറ്റി ഓർത്ത് കുറേ ചിരിച്ചു."- കാളിദാസൻ പറയുന്നു.
അപ്പയും അമ്മയും കാളിദാസനും ഒരുമിച്ച വനിതാ കവർഷൂട്ട് വിഡിയോ കാണാം;