Tuesday 16 July 2019 05:24 PM IST

അവന്റെ പെണ്ണിന്റെ വൃക്ക അവനായി കാത്തുവച്ചത് വിധി; പൊന്നമ്മയെ പറ്റി പലരും പലതും പറഞ്ഞുണ്ടാക്കി; കിഷോർ സുഖം പ്രാപിക്കുമ്പോൾ

Binsha Muhammed

kishore-new

‘ദൈവം അങ്ങനെ ഇങ്ങനെയൊന്നും എന്നെ കൈവിടില്ലെന്നുറപ്പായിരുന്നു. ആരോടൊക്കെയാണ് നന്ദി പറയേണ്ടത്.. എന്റെ കുട്ടനെ എനിക്ക് മടക്കി തന്നതിന്...എന്റെ മോനു വേണ്ടി പ്രാർത്ഥിച്ചതിന്...അകമഴിഞ്ഞ് സഹായിച്ചതിന് കോടി നന്ദി. എല്ലാർക്കും ദൈവം തുണയുണ്ടാകും.’

കണ്ണുനീരിന്റെ കരിനിഴലുകൾ പോയ് മറയുകയാണ്. കുട്ടനെന്ന പ്രിയപ്പെട്ട മകൻ സാധാരണ ജീവിതത്തിലേക്ക് തിരികെ വരുന്നുവെന്ന വാർത്ത കേൾക്കുമ്പോൾ കലാകാരിയായ ആ അമ്മയുടെ മുഖത്ത് റീ ടേക്കുകളില്ലാത്ത നിറകൺചിരി.

സേതുലക്ഷ്മിയമ്മയും മകൻ കിഷോറും മലയാളി മനസിലെ കണ്ണുനീർ ചിത്രങ്ങളായി മാറിയത് മാസങ്ങൾക്ക് മുമ്പ്. ഇരു വൃക്കകളും തകരാറിലായ മകർ കിഷോറിനു വേണ്ടി കരഞ്ഞു കലങ്ങിയ കണ്ണുകളുമായെത്തിയ സേതു ലക്ഷ്മി സുമനുസകളെ ആഴത്തിലാണ് അസ്വസ്ഥമാക്കിയത്. സ്ക്രീനിൽ ചിരിച്ചും രസിപ്പിച്ചും നിറ‍ഞ്ഞു നിൽക്കുന്ന നടിയുടെ യഥാർത്ഥ ജീവിതത്തിന് വച്ചു കെട്ടലുകളും ചമയങ്ങളും ഇല്ലാ എന്നറിഞ്ഞതോടെ സഹായിക്കാനെത്തിയത് നിരവധി പേർ. പക്ഷേ അനിശ്ചിതത്വത്തിന്റെ നിമിഷങ്ങൾ കിഷോറിന്റെ ജീവിതം എപ്പോഴൊക്കെയോ വീണ്ടും തുലാസിലാക്കി. പക്ഷേ പ്രതീക്ഷയുടെ ഇത്തിരിവെട്ടം ബാക്കിയുണ്ടായിരുന്നു. കിഷോറിന്റെ നല്ലപാതി വൃക്ക പകുത്തു നൽകാമെന്നറിയിച്ചതോടെ ആശങ്കയുടെ കാർമേഘം ഒഴിഞ്ഞു പോയിരിക്കുന്നു. കിഷോർ വീണ്ടും ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. ആ സന്തോഷം വനിത ഓൺലൈനിനോട് പങ്കുവയ്ക്കുകയാണ് സേതു ലക്ഷ്മി...

അന്ന് പത്തിൽ തോറ്റു പഠിത്തം നിർത്തി, ഇന്ന് ‘ഡോക്ടർ’! ഓട്ടോ ഓടിച്ചും ചുമടെടുത്തും മീൻ വിറ്റും അജിത് സമ്പാദിച്ചത് അപൂർവ നേട്ടം

പെട്രോളൊഴിച്ച് കത്തിച്ചാലും ‘അവൾ തേപ്പുകാരി!’ സെറ്റുസാരി ഉടുത്തില്ലെങ്കിൽ ‘പോക്ക് കേസ്’; വിമർശനക്കുറിപ്പ്

ponnamma-babu-visit

‘ഇതാ ഞങ്ങളുടെ ദേവാൻഷ്!’ ആദ്യത്തെ കണ്മണിയെ വരവേറ്റ് നിശാൽ ചന്ദ്രയും രമ്യയും

വൃക്ക നൽകിയത് ഭാര്യ

ആരോടൊക്കെയാണ് നന്ദി പറയേണ്ടത് എന്നറിയില്ല. കുട്ടന്റെ അവസ്ഥയറിഞ്ഞ് നിരവധി പേരാണ് സഹായവുമായെത്തിയത്. അവരോടൊക്കെ തീർത്താൽ തീരാത്ത കടപ്പാടുണ്ട്. ചിലര്‍ കാശിന്റെ രൂപത്തിൽ...വൃക്ക നൽകാമെന്ന് ഏറ്റവർ വരെയുണ്ട്. വൃക്ക മാറ്റിവച്ചിട്ട് മൂന്ന് മാസം പൂർത്തിയായി. പരിശോധനയിൽ പ്രശ്നങ്ങളില്ല എന്നറിയിച്ചതോടെ കുട്ടന്റെ ഭാര്യയുടെ വൃക്കയാണ് മാറ്റിവച്ചത്. ആറുമാസത്തേക്ക് വിശ്രമം പറഞ്ഞിരിക്കുകയാണ്. തിരുവനന്തപുരം പിആർഎസ് ആശുപത്രിയിലാണ് ചികിത്സ നടക്കുന്നത്. ഇൻഫെക്ഷൻ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആശുപത്രിക്കടുത്ത് ഫ്ലാറ്റിൽ വാടകയ്ക്ക് തമാസിക്കുകയാണ്. ഒരു ഹോം നഴ്സിനെ വച്ചിട്ടുണ്ട്. മൂന്നു മാസം കൂടി കഴിഞ്ഞാലേ വീട്ടിലേക്ക് കൊണ്ടുപോകാൻ കഴിയൂ. 25,000 രൂപയാണ് വാടക. ഹോം നഴ്സിന് 18000 രൂപകൊടുക്കണം, പിന്നെ മരുന്നും യാത്രാ ചെലവും ഭക്ഷണവും എല്ലാം കണ്ടെത്തണം. ആറുമാസത്തേക്ക് അണുബാധ ഏൽക്കാതെ നോക്കണം, അതുകൊണ്ടാണ് ഫ്ലാറ്റിൽ താമസിപ്പിച്ചിരിക്കുന്നത്.

നേരത്തെ ആരോഗ്യ സംബന്ധമായ തടസവും ബ്ലഡ് ഗ്രൂപ്പുമൊക്കെ പരിഗണിച്ചപ്പോൾ പലരുടേയും വൃക്ക സ്വീകരിക്കുന്നതിന് തടസമുണ്ടായിരുന്നു. വയനാട് നിന്ന് ഒരു പയ്യൻ വന്നിരുന്നു, അവൻ വൃക്ക നൽകാമെന്ന് ഏറ്റതുമാണ്. ആ പയ്യൻ പ്രേമിച്ച് വിവാഹം കഴിച്ചാതണത്രേ. അവന് കാശിന്റെ ആവശ്യമുള്ളത് കൊണ്ടാണ് അവൻ അതിന് തയ്യാറായത്. പക്ഷേ വൃക്ക നൽകുന്നതിന് അവന്റെ മാതാപിതാക്കൾക്ക് എതിർപ്പുണ്ടായിരുന്നു. അതോടെ ആ പ്രതീക്ഷയടഞ്ഞു. മറുവശത്ത് 25 മുതൽ 40 ലക്ഷം രൂപ വരെയാണ് വൃക്കയ്ക്ക് പലരും ചോദിക്കുന്നത്. അത് ഞങ്ങളെ കൊണ്ട് താങ്ങാവുന്നതിലും അപ്പുറമാണ്. ദൈവമായിട്ടാണ് ഇപ്പോൾ ഇങ്ങനെയൊരു വഴി തുറന്നിട്ടത്. ദൈവം അവന്റെ പെണ്ണിന്റെ വൃക്ക തന്നെ അവനായി കരുതി വച്ചു. അത് വിധി...–സേതുലക്ഷ്മി പറയുന്നു.

kishore-2

പൊന്നുവിനെ തെറ്റിദ്ധരിക്കരുതേ

സഹായം അഭ്യർത്ഥിച്ച നിമിഷങ്ങളിൽ മുന്നിട്ടു വന്നവർ നിരവധിയാണ്. നടി പൊന്നമ്മ ബാബു കുട്ടന് (കിഷോറിന്) വൃക്ക നൽകാമെന്ന് ഏറ്റത് വലിയ വാർത്തയായിരുന്നു. അത് പേരിനും പ്രശസ്തിക്കും വേണ്ടി പറഞ്ഞതാണെന്ന് ചിലർ പറഞ്ഞുണ്ടാക്കി. ഞങ്ങളുടെ കുടുംബവുമായി പൊന്നമ്മ ബാബുവിനുള്ള ബന്ധം ഈ പറഞ്ഞവർക്ക് അറിയില്ല. നിറഞ്ഞ മനസോടെയാണ് കുട്ടനെ സഹായിക്കാൻ വന്നത്.

പൊന്നമ്മയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതൊന്നും വക വയ്ക്കാതെയാണ് കുട്ടനെ സഹായിക്കാൻ എത്തിയത്. ആരോഗ്യ സംബന്ധമായ കാരണങ്ങളാൽ വൃക്ക നൽകാനാകില്ല എന്ന് ഡോക്ടർമാർ അറിയിച്ചതോടെ പൊന്നമ്മയെ പലരും ക്രൂശിക്കാൻ തുടങ്ങി. മറുവശത്ത് സഹായമെല്ലാം സേതുലക്ഷ്മിക്കും മകനും കിട്ടിബോധിച്ചു എന്നായി പ്രചാരണം. ഇതോടെ സഹായിക്കാൻ വന്ന പലരും പിൻവാങ്ങി. അത് ഞാനൊരു ചാനൽ ചർച്ചയിൽ പറഞ്ഞപ്പോൾ അത് പൊന്നമ്മയ്ക്കെതിരെ ഞാൻ ഏതാണ്ടൊക്കെയോ പറഞ്ഞു എന്ന് പ്രചരിപ്പിച്ചു. ഇങ്ങനെ പറഞ്ഞവരോടൊക്കെ ദൈവം പൊറുക്കോ...

അഭയം അകലെ

മൂന്ന് സെന്റ് സ്ഥലം കണ്ടെത്തി തന്നാൽ വീട് വച്ച് തരാമെന്ന് അമ്മ സംഘടന പറഞ്ഞിട്ടുണ്ട്. മകന്റെ കാര്യത്തിൽ സംഘടനയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു. അവൻ അമ്മയിൽ അംഗമല്ല, എനിക്കെന്തെങ്കിലും വന്നാൽ ‌‍‘അമ്മ’ നോക്കും. പക്ഷേ അംഗങ്ങളിൽ പലരും വ്യക്തിപരമായി സഹായിച്ചിട്ടുണ്ട്. പേര് പറയാനൊക്കില്ല, അത് മറ്റുള്ളവർക്ക് വിഷമമുണ്ടാക്കും.  

Tags:
  • Celebrity Interview
  • Social Media Viral