കവർ ചിത്രങ്ങളിൽ‌ പുതുപരീക്ഷണളും വിപ്ലവങ്ങളും ഏറെ കണ്ടിട്ടുണ്ട് മലയാള മാധ്യമ ലോകം. പല ചിത്രങ്ങളും സ്വീകാര്യതയും വിമർശനങ്ങളും ഒരുപോലെ ഏറ്റുവാങ്ങിയിട്ടുമുണ്ട്. ഇവിടെയിതാ അച്ചടി മാധ്യമരംഗത്തെ പതിവു സങ്കൽപ്പങ്ങളെ തിരുത്തിയെഴുതുകയാണ് മനോരമ ആരോഗ്യം മാസിക. പ്രായത്തേയും നിറത്തേയും അഴകിന്റെ മാനദണ്ഡമാക്കുന്ന പതിവു രീതിയെ പൊളിച്ചെഴുതി കൊണ്ടാണ് മനോരമ ആരോഗ്യം ജൂലൈ ലക്കം വിപണിയിൽ തരംഗം തീർക്കാനെത്തുന്നത്. ഫോട്ടോഗ്രാഫർ ശ്യാംബാബു ആണ് ചിത്രങ്ങൾക്കു പിന്നിൽ.

സിനിമാ–സീരിയൽ മേഖലകളില്‍ ഹാസ്യത്തിന്റെ മേമ്പൊടി വിതറിയ മോളി കണ്ണമാലിയാണ് പുതിയ ലക്കത്തിലെ മനോരമ ആരോഗ്യം കവർ പേജ് മോഡൽ. ആരെയും ഞെട്ടിക്കും വിധം അൾട്രാ മോഡേൺ ലുക്കിലാണ് മോളിയുടെ പരകായ പ്രവേശം. കറുപ്പിന്റെ കരുത്ത് പ്രമേയമാക്കി പ്രത്യേക ഫീച്ചറുകൾ പങ്കുവയ്ക്കുന്ന പുതിയ ലക്കത്തിൽ മോളി കണ്ണമാലിയുടെ മോഡലായുള്ള രംഗപ്രവേശം കലക്കിയെന്നാണ് സോഷ്യൽ മീഡിയ സംസാരം.

moly-1

വായനക്കാരേയും പ്രേക്ഷകരേയും ഒരുപോലെ ഞെട്ടിച്ച ആ കിടിലൻ ലുക്ക് ഇതാ...