കവർ മോഡലാകുകയാണെന്ന ഭാവമൊന്നും മോളിയുടെ മുഖത്തില്ല. ഇതൊക്കെ നിസാരമെന്ന മട്ടിൽ സ്വതിസിദ്ധമായൊരു ചിരി മുഖത്തുണ്ട്. ക്യാമറ ക്ലിക്കുകൾ മിന്നിയപ്പോൾ പുള്ളിക്കാരി പഴയ കനിഹ മേനോനായി. മനോരമ ആരോഗ്യത്തിന്റെ കവർ ചിത്രമായി മോളി എത്തിയപ്പോഴും വൈറലായപ്പോഴും സോഷ്യൽ മീഡിയ ഓർത്തെടുത്തും അമർ അക്ബർ അന്തോണിയിലെ അതേ കനിഹാ മേനോനെ.
മനോരമ ആരോഗ്യം പുതിയ ലക്കം കാത്തുവച്ച ട്വിസ്റ്റിലെ നായിക മോളി കണ്ണമാലി സോഷ്യൽ മീഡിയയിൽ തീർത്ത വിപ്ലവം ഇനിയും അവസാനിച്ചിട്ടില്ല. അഴകും നിറവും പ്രായവും സൗന്ദര്യത്തിന്റെ അളവുകോലായി പ്രതിഷ്ഠിച്ചവരുടെ നടുവിലേക്ക് ഫാഷൻ സങ്കൽപ്പങ്ങൾ പൊളിച്ചെഴുതി മോളിയെത്തിയപ്പോൾ ആ കാഴ്ചയ്ക്ക് ലോകം മുഴുവന്‍ കണ്ണെറിഞ്ഞു. കറുപ്പിൻറെ കരുത്തിനെക്കുറിച്ച് മനോരമ ആരോഗ്യം സംസാരിക്കുമ്പോൾ ആ വലിയ സന്ദേശത്തിൻറെ പ്രതീകമാകുകയായിരുന്നു പ്രേക്ഷകരുടെ പ്രിയപ്പെട്ട ‘ചാളമേരി.’ ഇവിടെയിതാ കറുപ്പിനേയും വെളുപ്പിനേയും വേർതിരിച്ചു കാണുന്നവർക്ക് കുറിക്കു കൊള്ളുന്ന മറുപടി നൽകുകയാണ് മോളി. അഴകിനേയും നിറത്തേയും പറ്റിയുള്ള തന്റെ കാഴ്ച്ചപ്പാട് സരസരമായ വാക്കുകളിലൂടെ മോളി പറയുന്നു...മനോരമ ആരോഗ്യം ജൂലൈ ലക്കത്തിലാണ് വിശേഷങ്ങൾ പങ്കിട്ട് മോളി കണ്ണമാലി എത്തുന്നത്.
വിഡിയോ കാണാം;