Saturday 01 August 2020 03:31 PM IST

‘സ്ത്രീ എന്ന പേരിൽ മാറ്റി നിർത്തപ്പെട്ടിട്ടില്ല’, ആർബിഐ തിരുവനന്തപുരം റീജനൽ ഡയറക്ടർ റീനി അജിത് പറയുന്നു

Vijeesh Gopinath

Senior Sub Editor

Reeny-Ajith,-RD,-RBI,-Thiruvananthapuram

ധനകാര്യ മേഖലയുടെ മേൽനോട്ടം  അത്ര ലളിതമായ ജോലിയല്ല. പക്ഷേ, ഏതു ജോലിയും ആത്മാർഥമായി ചെയ്താൽ ലളിതമാകും എന്നാണ് റിസർവ് ബാങ്ക് ഒാഫ് ഇന്ത്യയുടെ കേരളാ ലക്ഷദ്വീപ് മേഖലാ റീജനൽ ഡയറക്ടർ റീനി അജിത് പറയുന്നത്.

വാണിജ്യ ബാങ്കുകൾ, അർബൻ കോ ഒാപ്പറേറ്റീവ് ബാങ്കുകൾ, ബാങ്ക് ഇതര ധനകാര്യ കമ്പനികൾ എന്നിവയുടെ നിയന്ത്രണം, സാമ്പത്തിക ന യങ്ങളുടെ മേൽനോട്ടം, കറൻസി നോട്ടുകളുടെ ലഭ്യത ഉറപ്പാക്കൽ, കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങളുടെ പണമിടപാടുകളും സാമ്പത്തിക കാര്യങ്ങളും ഉൾപ്പടെയുള്ളവയുടെ നടത്തിപ്പ്, ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ സാമ്പത്തികസഹായ ഏകോപനം, കൃത്യമായ അറിവോടെ നിക്ഷേപ തീരുമാനങ്ങൾ എടുക്കാൻ പൊതുജനങ്ങളെ പ്രാപ്തരാക്കുക...  ഇങ്ങനെ  ചുമതലകളുടെ  ഉയരം കൂടും തോറും റീനി  കൂടുതൽ പുഞ്ചിരിക്കുന്നു.   

അച്ഛന്റെ വഴിയിൽ

എസ്ബിെഎ ജീവനക്കാരനായിരുന്നു റീനിയുടെ അച്ഛൻ. അദ്ദേഹമായിരുന്നു വഴികാട്ടി. ചാലക്കുടിയിലും ഇടപ്പള്ളിയിലുമായി സ്കൂൾ വിദ്യാഭ്യാസം, മഹാരാജാസിലും സെന്റ് തെരേസാസിലുമായി കോളജ് വിദ്യാഭ്യാസത്തിനു ശേഷം ഉയര്‍ന്ന റാങ്കിൽ എെഎസിഡബ്ല്യുഎ പാസായി. പിന്നീട് സിഎെഎെഎബിയും ബാങ്കിങ് ആൻഡ് ഫിനാൻസിൽ എംബിഎയും നേടി.

പഠന കാലത്തുടനീളം മികവു തെളിയിച്ച റീനി  കരിയർ തുടങ്ങുന്നത് 1988ൽ ഇന്ത്യൻ ഒാവർസീ  സ് ബാങ്കിലെ ക്ലറിക്കൽ ജോലിയിലൂടെയാണ്. ക്രഡിറ്റ് ഒാഫിസർ ആയശേഷം 1993ൽ രാജി വച്ചു. െഎഒബി നൽകിയ അനുഭവപാഠങ്ങൾ പിന്നീടുള്ള കരിയർ യാത്രയിൽ ഏറെ സഹായിച്ചു എന്ന് റീനി പറയുന്നു. തമിഴ്നാട്ടിലെ ഉൾഗ്രാമത്തിലെ ബ്രാഞ്ചി ലായിരുന്നു തുടക്കം.  തമിഴ് മാത്രം സംസാരിക്കുന്ന കർഷകർ. ആദ്യ വർഷങ്ങളിലെ അനുഭവപാഠങ്ങളിലൂടെ റീനി അറിഞ്ഞത് ഇന്ത്യൻ ഗ്രാമത്തിന്റെ ഹൃദയ തുടിപ്പുകൾ.   

െഎഒബിയില്‍ നിന്ന് റിസർവ് ബാങ്കിലേക്ക്. ആ‌ദ്യ പോസ്റ്റിങ് മുംബൈയിൽ. പിന്നീട് കേരളത്തിലും ബെംഗളൂരുവിലും ഹൈദരാബാദിലും.

മാറ്റി നിർത്തപ്പെട്ടിട്ടില്ല

ആർബിെഎ പോലുള്ള മികച്ച തൊഴിലിടത്തിൽ ഒരിക്കൽ പോലും സ്ത്രീ എന്ന രീതിയിൽ മാറ്റിനി ർത്തുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്ന് റീനി അജിത് പറയുന്നു. അതിനു തെളിവായി റീനി കാണിക്കുന്നത് സ്വന്തം കരിയർ ഗ്രാഫ്. 1993ൽ ഗ്രേഡ് ബി ഒാഫിസറിൽ നിന്ന് 2016ൽ ഗ്രേഡ് എഫ് പദവി വരെ ഉയർന്നു. അസിസ്റ്റന്റ് ജനറൽ മാനേജർ. ഡപ്യൂട്ടി ജനറൽ മാനേജർ, ജനറല്‍ മാനേജർ, ചീഫ് ജ നറൽ മാനേജർ തുടങ്ങിയ പദവികൾ വഹിച്ചു.   ആ ന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളുടെ ബാങ്കിങ്  ഒാംബുഡ്സ്മാനായും പ്രവർത്തിച്ചു. സാധാരണക്കാരുടെ പരാതികളിൽ തീർപ്പുണ്ടാക്കുക സംതൃപ്തി നൽകിയ പദവിയായിരുന്നു.   

25 വർഷത്തെ അനുഭവപരിചയത്തിനിടെ പല നിർണായക കമ്മിറ്റികളിലും പ്രവർത്തിച്ചു. ന്യൂയോർക്കിൽ ബിസിബിഎസ് വർക്ക് സ്ട്രീമിലും പ ങ്കെടുത്തു. ബാങ്ക് ഒാഫ് ഇംഗ്ലണ്ട്, ബിെഎഎസ് സ്വിറ്റ്സർലൻഡ്, ഫെഡറൽ റിസർവ് ബോർഡ് വാഷിങ്ടൺ... തുടങ്ങി നിരവധി  രാജ്യാന്തര പരിശീലന പരിപാടികളിൽ പങ്കെടുത്തു. ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ചീഫ് മാനേജരായ ഭർത്താവ് സി. ജി. അജിത് കുമാറിന്റെ പ്രോത്സാഹനമാണു കരിയറിന്റെ വിജയത്തിനു പിന്നിലെന്ന് റീനി. മകൾ ഡോ. അൽക്ക അജിത്.

Tags:
  • Spotlight
  • Inspirational Story