മൺസൂൺ സീസണിലെ ഏറ്റവും വലിയ ഓഫറുകളുമായി ശീമാട്ടിയിൽ ഗ്രേറ്റ് മൺസൂൺ സെയിൽ മഹോത്സവം വിജയകരമായി നടക്കുന്നു. ജൂൺ 20-ന് തിരിതെളിഞ്ഞ ഫാഷന്റെയും വിലക്കുറവിന്റേയും ഈ മഹോത്സവത്തിന് ജൂലൈ 20-ന് തിരശീല വീഴും. ഓഫറുകളുടെയും, ഡിസ്‌കൗണ്ടുകളുടേയും പെരുമഴയാണ് ശീമാട്ടി എവർക്കുമായി അവരുടെ കൊച്ചി, കോട്ടയം ശാഖകളിൽ ഒരുക്കിയിരിക്കുന്നത്.
ശീമാട്ടി കൊച്ചി
ശീമാട്ടി കൊച്ചി ഷോറൂമിൽ 90% വരെ വിലക്കിഴിവോടെ ഇഷ്ടവസ്ത്രങ്ങൾ സ്വന്തമാക്കാനൊരു സുവർണ്ണാവസരമാണ് ശീമാട്ടി ഒരുക്കിയിരിക്കുന്നത്. അത് കൂടാതെ 2000/- രൂപയുടെ ഓരോ റെഗുലർ പർച്ചേസിനും 200/- രൂപ വിലമതിക്കുന്ന ഡിസ്‌കൗണ്ട് വൗച്ചറുകളും ലഭിക്കുന്നതാണ്.

ശീമാട്ടി കോട്ടയം
കോട്ടയം ശീമാട്ടിയിൽ 2000/- രൂപയുടെ എല്ലാ പർച്ചേസുകൾക്കും 200/- രൂപ വില മതിക്കുന്ന ഡിസ്‌കൗണ്ട് കൂപ്പണുകൾ നേടാവുന്നതാണ്.
ഏകദേശം ഒരു ദശാബ്ദ കാലമായി ശീമാട്ടി ഫാഷൻ ലോകത്തെ മുൻനിര ബ്രാൻഡായി നിലയുറപ്പിച്ചിട്ട്. ഏറ്റവും മികച്ച ബ്രൈഡൽ കളക്‌ഷനുകൾ, കാഞ്ചീപുരം കല്യാണ പട്ടുസാരികൾ തുടങ്ങിയവയുമായി കേരളത്തിലെ വിവാഹ വസ്ത്ര സങ്കൽപ്പങ്ങളിൽ ശീമാട്ടിയുടെ പേര് ഇന്ന് മുന്നിൽ തന്നെയാണ്. ഉപഭോക്താക്കൾക്ക് ഒരേ സമയം ലാഭകരവും, സംതൃപ്തിയേകുന്നതുമായ മികച്ചൊരു ഷോപ്പിംഗ് അനുഭവമാണ് ഗ്രേറ്റ് മൺസൂൺ സെയിലിലൂടെ ശീമാട്ടി ലക്‌ഷ്യം വക്കുന്നത്.