ആലുവാപ്പുഴയുടെ തീരത്ത് പ്രണയാർദ്രരായി സൂര്യയും ഇഷാനും. ഗ്രാമീണ ഭംഗിക്കു നടുവിൽ പ്രണയം പങ്കുവച്ച് നിൽക്കുന്ന വൈറൽ ജോഡിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്. ‘ഫൊട്ടോക്കാരനാണ്’ ഈ മനോഹര ചിത്രങ്ങളെ ക്യാമറയിൽ ഒപ്പിയെടുത്തത്.
രണ്ടാം വിവാഹ വാർഷികത്തിന്റെ സന്തോഷം മുഴുവൻ ആ ചിത്രങ്ങളിലുണ്ട്. ഓർമ്മയിൽ സൂക്ഷിക്കാൻ വ്യത്യസ്തമായ എന്തെങ്കിലും ചിത്രങ്ങൾ വേണമെന്ന് തോന്നി. ആശയം പങ്കുവച്ചതാകട്ടെ ഫൊട്ടോക്കാരനിലെ ഫ്രാങ്കോയും. ആ ചിന്തയാണ് ഞങ്ങളെ ആലുവാപ്പുഴയുടെ തീരത്തേക്ക് എത്തിച്ചത്.– സൂര്യ വനിത ഓൺലൈനോട് പറയുന്നു.
ഗ്രാണീണ ഭംഗി, പച്ചപ്പ്, ഇവയെല്ലാം സമം ചേരുന്നതായിരുന്നു ഞങ്ങളുടെ പ്രണയ പശ്ചാത്തലങ്ങൾ. അതിനു പറ്റിയ സ്ഥലം ആലുവാപ്പുഴയാണെന്ന് തോന്നി. വൈറൽ ക്ലിക്കിനായി ഞങ്ങളെ ആലുവാപ്പുഴയുടെ തീരത്തേക്ക് എത്തിയത് അങ്ങനെയാണ്. ചങ്ങനാശേരി, ആലപ്പുഴ എന്നിവിടങ്ങളും കുറച്ചു ചിത്രങ്ങൾക്ക് പശ്ചാത്തലമായി.– സൂര്യ പറയുന്നു.
1.

2.

3.

4.

5.
