Wednesday 27 November 2019 04:31 PM IST

സൂപ്പർ ഗേൾസ്; ആത്മവിശ്വാസത്തിന്റെ തിളക്കവുമായി വനിത 'ഇന്റർനാഷനൽ ഗ്ലാം ക്വീൻ' മത്സരം!

Rakhy Raz

Sub Editor

_MG_8803

ഓരോ പെൺകുട്ടിയുടെയും മുഖത്ത് വിരിഞ്ഞു നിന്നിരുന്നു ആശ്ചര്യം തുളുമ്പുന്ന പുഞ്ചിരി. ഇതാ ഞങ്ങൾ ഈ വേദി വരെ എത്തിയല്ലോ എന്ന ആത്മവിശ്വാസമുണ്ട് എല്ലാ കണ്ണിലും. ആരാകും വനിത ഇന്റർനാഷനൽ ഗ്ലാം ക്യൂൻ കിരീടം ചൂടുന്നതെന്ന ആകാംക്ഷ അന്തരീക്ഷത്തിൽ നിറഞ്ഞുനിന്നു.

ദുബായ് ലേ മെറിഡിയനിലെ ഫാൽക്കൺ ബോൾ റൂം  മത്സരിക്കാനെത്തിയ സുന്ദരികളുടെ സ്വപ്നങ്ങൾ നിറഞ്ഞ മനസ്സ് പോലെ വർണാഭമായി. ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള വനിതാ മാസികയായ വനിതയുടെ മുഖചിത്രമായി സ്വയം സങ്കൽപിച്ചു കൊണ്ട് 23 സുന്ദരിമാരാണ്  മത്സരവേദിയിൽ. കല്യാൺ ജ്വല്ലേഴ്സ് വനിത ഇന്റർനാഷനൽ ഗ്ലാം ക്വീൻ ആരായിരിക്കും എന്ന ഉദ്വേഗം മത്സരാർഥികളിലും സദസ്സിലും ഒരുപോലെ നിറഞ്ഞു.  

glamhuhugfd88 മിസ് ബ്യൂട്ടിഫുൾ സ്കിൻ ആയി തിരഞ്ഞെടുക്കപ്പെട്ട സെറീന ആൻ, മിസ് ബ്യൂട്ടിഫുൾ സ്മൈൽ ദേവിക ഉദയൻ, ടൈം ലെസ് ബ്യൂട്ടി അവാർഡ് നേടിയ ഗൗരി രതീഷ് എന്നിവർ.

ചടുലമായ ഇംഗ്ലിഷിലും മധുരമൂറുന്ന മലയാളത്തിലും നടിയും അവതാരകയുമായ ശ്രീലക്ഷ്മി ശ്രീകുമാറും ദുബായ് മോഡലും നടിയുമായ നിനിം കാസിമും കാണികളെയും  മത്സരാർഥികളെയും  സ്വാഗതം ചെയ്തു. 

25 വയസ്സ്  കഴിഞ്ഞാൽ അല്ലെങ്കിൽ വിവാഹം കഴിഞ്ഞാൽ നിറമുള്ള നേട്ടങ്ങളിലേക്കുള്ള ജീവിതം പിന്നെ അവർക്ക് സാധ്യമല്ല എന്ന ചിന്താഗതി തിരുത്തിയെഴുതുന്നതായിരുന്നു വനിതയുടെ ഈ മത്സര വേദി.  

KH5A0418

രണ്ട് പ്രായവിഭാഗത്തിലായി നടത്തിയ മത്സരത്തിനു ലഭിച്ചത് മികച്ച പ്രതികരണം. മൂവായിരത്തോളം എൻട്രികളിൽ നിന്നാണ് ഇരുവിഭാഗത്തിലുമായി 23 മിടുക്കികളെ തിരഞ്ഞെടുത്തത്. 

18 മുതൽ 25 വരെ പ്രായക്കാർ ടെൻഡർ പെറ്റൽ രോ പെൺകുട്ടിയുടെയും മുഖത്ത് വിരിഞ്ഞു നിന്നിരുന്നു  ആശ്ചര്യം തുളുമ്പുന്ന പുഞ്ചിരി. ഇതാ ഞങ്ങൾ ഈ വേദി വരെ എത്തിയല്ലോ എന്ന ആത്മവിശ്വാസമുണ്ട് എല്ലാ കണ്ണിലും. ആരാകും വനിത ഇ ന്റർനാഷനൽ ഗ്ലാം ക്യൂൻ  കിരീടം ചൂടുന്നതെന്ന ആകാംക്ഷ അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നു.

ദുബായ് ലേ മെറിഡിയനിലെ ഫാൽക്കൺ ബോൾ റൂം  മത്സരിക്കാനെത്തിയ സുന്ദരികളുടെ സ്വപ്നങ്ങൾ നിറഞ്ഞ മനസ്സ് പോലെ വർണാഭമായി. 

KH5A0224-2

ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള വനിതാ മാസികയായ വനിതയുടെ മുഖചിത്രമായി സ്വയം സങ്കൽപിച്ചു കൊണ്ട് 23 സുന്ദരിമാരാണ്  മത്സരവേദിയിൽ. കല്യാൺ ജ്വല്ലേഴ്സ് വനിത ഇന്റർനാഷനൽ ഗ്ലാം ക്വീൻ ആരായിരിക്കും എന്ന ഉദ്വേഗം മത്സരാർഥികളിലും സദസ്സിലും ഒരുപോലെ നിറഞ്ഞു.  

ചടുലമായ ഇംഗ്ലിഷിലും മധുരമൂറുന്ന മലയാളത്തിലും നടിയും അവതാരകയുമായ ശ്രീലക്ഷ്മി ശ്രീകുമാറും ദുബായ് മോഡലും നടിയുമായ നിനിം കാസിമും കാണികളെയും  മത്സരാർഥികളെയും  സ്വാഗതം ചെയ്തു. 

glamgvvdgrytgb7 മിസ് ബ്യൂട്ടിഫുൾ സ്കിൻ ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രുതി സുരേഷ്, മിസ് ബ്യൂട്ടിഫുൾ സ്മൈൽ നേടിയ പ്രിയങ്ക ഹരീഷ്, ടൈം ലെസ് ബ്യൂട്ടി അവാർഡ് നേടിയ മിത കിരണും അഞ്ജലി വിവേകും.

25 വയസ്സ്  കഴിഞ്ഞാൽ അല്ലെങ്കിൽ വിവാഹം കഴിഞ്ഞാൽ നിറമുള്ള നേട്ടങ്ങളിലേക്കുള്ള ജീവിതം പിന്നെ അവർക്ക് സാധ്യമല്ല എന്ന ചിന്താഗതി തിരുത്തിയെഴുതുന്നതായിരുന്നു വനിതയുടെ ഈ മത്സര വേദി.  

രണ്ട് പ്രായവിഭാഗത്തിലായി നടത്തിയ മത്സരത്തിനു ലഭിച്ചത് മികച്ച പ്രതികരണം. മൂവായിരത്തോളം എൻട്രികളിൽ നിന്നാണ് ഇരുവിഭാഗത്തിലുമായി 23 മിടുക്കികളെ തിരഞ്ഞെടുത്തത്. 

KH5A0342b ശ്രീലക്ഷ്മി, സ്റ്റെഫി സേവ്യർ, നദേർ ബിൽഗ്രാമി, ടോണിറ്റ് തോമസ്, നിനിം, മലയാള മനോരമ ദുബായ് ബ്യൂറോ ചീഫ് രാജു മാത്യു എന്നിവർ.

18 മുതൽ 25 വരെ പ്രായക്കാർ ടെൻഡർ പെറ്റൽസ് വിഭാഗത്തിലും 26 മുതൽ 37 വരെ പ്രായക്കാർ ഡിവലീഷ്യസ് വിഭാഗത്തിലും മത്സരിച്ചു. എത്‌നിക് വെയർ റൗണ്ട്, പാർട്ടി വെയർ റൗണ്ട്, ഗൗൺ റൗണ്ട് എന്നിങ്ങനെ മൂന്നു റൗണ്ടുകളിൽ ആ യിരുന്നു മത്സരം. 

എത്‌നിക് വെയർ റൗണ്ടിൽ  കേരള സാരിയോടൊപ്പം ഇഷ്ട ഡിസൈനിലെ ബ്ലൗസ് അണിഞ്ഞാണ് മത്സരാർഥികൾ വേദിയിൽ ചുവടു വച്ചത്.  യുഎഇയിലെ പ്രശസ്ത ഡിജെ ഗ്രൂപ്പ് ആയ ‘കിപ്സ്’ മലയാളി സുന്ദരിമാരുടെ ചന്തമാർന്ന ചുവടുകൾക്ക് സംഗീതം പകർന്നു.

ആദ്യ റൗണ്ട് പരമ്പരാഗത ശൈലിയുടെ അഴകും മിഴിവും നിറഞ്ഞതായിരുന്നെങ്കിൽ രണ്ടാം റൗണ്ട് സ്റ്റൈലും നിറങ്ങളിലെ പരീക്ഷണങ്ങളും  മാറ്റുരച്ച പാർട്ടി വെയറുകളുടേതായിരുന്നു. . ഡിസൈൻ സെൻസ്, കളർ സെൻസ്, ടോട്ടൽ ആകർഷകത്വം, വസ്ത്രങ്ങൾ കാരി ചെയ്യാനുള്ള സാമർഥ്യം എന്നിവയാണ് വിധികർത്താക്കൾ പരിഗണിച്ചത്.

KH5A0124

ഇന്റർനാഷനൽ സ്റ്റൈലിന്റെ ചുവടുപിടിക്കാനുള്ള മികവ് അളക്കുന്നതായി ഗൗൺ റൗണ്ട്.   പല തലങ്ങളിലായുള്ള വിലയിരുത്തലിനൊപ്പം ചോദ്യോത്തരങ്ങളുടെ ഭാഗവും ഗൗൺ റൗണ്ടിൽ ഉൾപ്പെടുത്തിയിരുന്നു.

ദുബായിലെ പ്രശസ്ത വസ്ത്ര ഫാഷൻ ബ്രാൻഡ് ആയ ടോണിറ്റ് ഡിസൈൻസ് മാനേജിങ് ഡയറക്ടറും ക്രിയേറ്റീവ് കൺസൽറ്റന്റുമായ ടോണിറ്റ് തോമസ്,  വസ്ത്രാലങ്കാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അവാർഡ് ജേതാവും ഫാഷൻ ഡിസൈനറുമായ സ്റ്റെഫി സേവ്യർ, പ്രശസ്ത ഛായാഗ്രാഹകനും ഫാഷൻ ഫൊട്ടോഗ്രഫറുമായ നദേർ ബി ൽഗ്രാമി എന്നിവരായിരുന്നു വിധികർത്താക്കൾ. എം എം പബ്ലിക്കേഷൻസ് സിഇഒ വി. സജീവ് ജോർജ്, വനിത എഡിറ്റർ   ഇൻ  ചാർജ്  എം. മധുചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു.

യുഎഇയിലെ പ്രശസ്ത മോഡലുകളും  മുൻ വനിത ഗ്ലാം ക്വീൻ മത്സരാർഥികളും അണിനിരന്ന  തീമാറ്റിക് ഫാഷൻ ഷോ, യുഎഇയിലെ പ്രമുഖ  ബാൻഡ്  ആയ ദർശൻ ശങ്കർ ആൻഡ് ടീമിന്റെ മ്യൂസിക് പ്രോഗ്രാം, യുട്യൂബിലെ ഡാൻസ് സ്റ്റാർ വൈദേഹിയുടെ ചടുല നൃത്തം എന്നിവ ഇടവേളകളെ വർണാഭമാക്കി.

KH5A8580

കല്യാൺ ജ്വല്ലേഴ്സ് ആയിരുന്നു മത്സരത്തിന്‍റെ പ്രധാന സ്പോൺസർ, ടൈം ഹൗസ് പവേർഡ് ബൈ സ്പോൺസർ, ലുലു സെലിബ്രേറ്റ്, ബ്ലഷ്, കെ.പി.നമ്പൂതിരീസ്, ട്വിൻ ബേർഡ്സ് ലോട്ടസ് ഹെർബൽസ് എന്നിവർ  പ്രായോജകരായ  ഗ്ലാം ക്വീൻ കോൺടെസ്റ്റിൽ വിജയികളെ കിരീടമണിയിക്കാൻ ചുവന്ന സാരിയും, മുല്ലപ്പൂവുമണിഞ്ഞ്  നടിയും അവതാരകയുമായ നൈല ഉഷ വേദിയിലെത്തി.

മിസ് ബ്യൂട്ടിഫുൾ സ്മൈൽ ദേവിക ഉദയനും, പ്രിയങ്ക ഹരീഷും നേടി. മിസ് ബ്യൂട്ടിഫുൾ സ്കിൻ ആയി തിരഞ്ഞെടുക്കപ്പെട്ടത് സെറീന ആൻ, ശ്രുതി സുരേഷ് എന്നിവർ. സോഷ്യൽ മീഡിയ വഴി പരമാവധി  ലൈക്ക്സ് വാരിക്കൂട്ടിയ സുന്ദരിക്കായുള്ള ടൈം ലെസ് ബ്യൂട്ടി അവാർഡ് ഗൗരി രതീഷും, മിത കിരണും അഞ്ജലി വിവേകും സ്വന്തമാക്കി. സെക്കൻഡ് റണ്ണറപ്പ്  ആയി അപർണ രാജനും, പ്രിയങ്ക ഹരീഷും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ സെറീന ആനും, ശ്രുതി സുരേഷും ഫസ്റ്റ് റണ്ണറപ്പ് ആയി.

ഒടുവിൽ ആ പേരുകൾ ഉയർന്നു കേട്ടു. ആൻഡ് ദ് ക്രൗൺ ഗോസ് ടു.. ഫർസാന പാലത്തിങ്കൽ ഫ്രം ടെൻഡർ പെറ്റൽസ്..പ്രിയങ്ക കിരൺ ഫ്രം ഡിവലിഷ്യസ്...

ഫോട്ടോ: വിനായക് ഭട്ട്, പ്രജിത്ത് നായർ, ശരത്ചന്ദ്രൻ,ജോമോൻ

ഇന്നത്തെ പെൺകുട്ടികൾ മിടുക്കികളാണ് – ബീമ ബേനസീർ

IMG_3184

ബീമ ബേനസീർ, തിരുവനന്തപുരം കേരള ലോ അക്കാദമിയി ൽ നിന്ന് എൽ എൽ ബിയും കൊച്ചിൻ യൂനിവേഴ്സിറ്റിയിൽ നിന്നും  എൽ എൽ എമ്മും  നേടി ദുബായിലെ ടോപ് ഫൈവ് ലോ ഫേംസിലൊന്നിന്റെ സീനിയർ കൺസല്‍റ്റന്റ് ആയി ജോലി ചെയ്യുന്നു. ഒപ്പം  റാംപ് / ഫാഷൻ / ഇവന്റ് ഗ്രൂമർ എന്ന നിലയി ൽ കൂടി പേരെടുത്ത വ്യക്തിയാണ്.  

ഗ്രൂമിങ് രംഗത്തേക്കുള്ള വരവ് ?

മറ്റുള്ളവരുടെ കഴിവുകളെ പുറത്തു കൊണ്ടുവരുന്നത് എന്നും ഇഷ്ടമായിരുന്നു. കോളജ് കാലത്തു തന്നെ ഒരാൾ ഡ്രസ് ചെയ്തു വരുമ്പോൾ അവരുെട ചെരിപ്പ്, ജ്വല്ലറി, ബ്ലൗസ്,  ബോഡി ടൈപ് ഇതൊക്കെ നോക്കി കമന്റ് ചെയ്യുമായിരുന്നു. സ്ത്രീകളുടെ മനസ്സ് വളരെ സെൻസിറ്റീവ് ആണ്.  ഒരു സ്ത്രീയെ കമന്റ് ചെയ്യുമ്പോൾ വളരെ ശ്രദ്ധയോടെ വേണം ആ കല  എന്ന് എനിക്കറിയാം.

എന്താണ് ഗ്രൂമിങ് സെഷനിൽ നടക്കുന്നത് ?

ഒരു വ്യക്തി ആദ്യമായി ഗ്രൂമിങ് ഹാളിലേക്ക് കയറി വരുമ്പോൾ  തന്നെ ബോഡി ലാംേഗ്വജിൽ നിന്നും നമുക്ക് അറിയാൻ കഴിയും എന്തായിരിക്കും അവരുടെ ഔട്ട് പുട്ട് എന്നത്. ചിലർക്ക് ഭയങ്കര സഭാകമ്പം ഉണ്ടാകും, ചിലർക്ക് ആത്മവിശ്വാസക്കുറവ്. ഇവരെ കംഫർട്ടബിൾ ആക്കിയെടുക്കുകയാണ് വേണ്ടത്. ബാക്കിയുള്ളവർ എന്താണ് ചെയ്യുന്നത് എന്ന് നോക്കരുത് നമ്മൾ എന്താണ് എന്നതിലാകണം ശ്രദ്ധ എന്നാണ് ഏറ്റവും പ്രധാനമായും പറ‍ഞ്ഞു കൊടുക്കുന്നത്. അളവുകളോ, നിറമോ ഒന്നുമല്ല  ഏറ്റവും പ്രധാനം ആത്മവിശ്വാസമാണ് എന്ന് മനസ്സിലാക്കിക്കൊടുക്കും.

ചിലർക്ക് ഹീൽസ് ഇട്ട് നടക്കാൻ ബുദ്ധിമുട്ടുണ്ടാകും, ചിലർക്ക് കൈവീശി നടക്കാനാകില്ല. അവരുടെ മനസ്സിലുള്ള ഇത്തരം കാര്യങ്ങൾ  ഗ്രൂമറോട് തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം  തോന്നത്തക്ക വിധം നമ്മൾ അവരുമായി ബന്ധമുണ്ടാക്കിയെടുക്കും. റാംപിൽ ആത്മവിശ്വാസം തെളിഞ്ഞു നിൽക്കാൻ കംഫർട്ട് ലെവൽ പ്രധാനമാണ്. ഒരാളുടെ കംഫർട്ട് ലെവൽ അറിഞ്ഞ് അതിനനുസരിച്ച സ്റ്റൈൽ അല്ലെങ്കിൽ പോസ്ചേഴ്സ് പറഞ്ഞു കൊടുക്കും. അവരുടെ നെഗറ്റീവ്സിനെ എങ്ങനെ  പോസിറ്റീവ്  ആക്കാം എന്നതാണ് ചിന്തിക്കുന്നത്. വരുന്ന എല്ലാവരെയും ഒരുപോലെ കാണാനുള്ള മനസ്സും ഒരു ഗ്രൂമർക്കുണ്ടാകണം.  നെഗറ്റീവ്സ്, പോസിറ്റീവ് ആക്കുന്നതിന് മാജിക് കാണിക്കാനൊന്നും കഴിയില്ല, പക്ഷേ, ഒരാളുടെ ബെസ്റ്റ് ഔട്ട്പുട്ട് കൊണ്ടുവരാൻ തക്ക വിധത്തിൽ അവരെ മാറ്റിയെടുക്കാനാകും, ആകണം. 

കുടുംബം ?

ഭർത്താവ് അൻസാർ ഷൗക്കത്ത് ട്രാവൽ ഏജൻസിയിലാണ്. പതിമൂന്നു വയസ്സായ മകൻ അഹമ്മദ് അലി അൻസാർ എട്ടാം ഗ്രേഡ് വിദ്യാർഥിയാണ്. കൊല്ലംകാരിയാണ് ഞാൻ. ബാപ്പ യൂസഫ് കുഞ്ഞ് ഉമ്മ സഫീദ. 

Tags:
  • Spotlight
  • Vanitha Exclusive