Saturday 18 May 2019 04:20 PM IST

ആരോഗ്യവും ഫിറ്റ്നസും ഉറപ്പാക്കാൻ സഹായിക്കും 10 ഡിജിറ്റൽ ഗാഡ്ജറ്റ്സ്!

Chaithra Lakshmi

Sub Editor

digi-gad3332

പുകവലി പോലെ അപകടകരമാണ് ദീർഘനേരം ഇരുന്നു ജോലി ചെയ്യുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. കുടവയർ മാത്രമല്ല, മാരകരോഗങ്ങൾ പിടികൂടാനുള്ള സാധ്യതയും ഇവരിൽ കൂടുതലായിരിക്കും. പക്ഷേ, തിരക്കിട്ട ജോലിക്കിടെ ‘എഴുന്നേറ്റ് ഒന്ന് നടക്കൂ’ എന്നും ‘ഇടയ്ക്കിടെ വെള്ളം കുടിക്കൂ’ എന്നും ഓർമിപ്പിക്കാ ൻ ആരാണുള്ളതെന്നല്ലേ? അതിനാണ് ഫിറ്റ്നസ് ഗാഡ്ജറ്റുക ൾ. കുഞ്ഞിനു വേണ്ടി തയാറെടുക്കുന്ന ദമ്പതികൾക്ക് ഗർഭ ധാരണത്തിന് യോജിച്ച ദിവസം പറഞ്ഞു കൊടുക്കുന്ന ഗാഡ്ജറ്റ് വരെ രംഗത്തുണ്ട്. ഡി ജിറ്റൽ വിപ്ലവലോകത്തെ കേമന്മാരായ 10 ഫിറ്റ്നസ്, െഹൽത് ഗാഡ്ജറ്റുകളെക്കുറിച്ച് അറിയാം. 

1. ഫിറ്റ്നസ് ട്രാക്കർ

81LFjgZS9qL._SL1500_

ഏറെ പുതുമുകൾ നിറഞ്ഞ ഫിറ്റ്നസ് ട്രാക്കറുകൾ വിപണിയിലെത്തിക്കാൻ പ്രമുഖ ബ്രാൻഡുകൾ മത്സരത്തിലാണ്. സ്മാർട് വാച്ചും ഫിറ്റ്നസ് ബാൻഡുമാണ് ഇപ്പോഴത്തെ താര ങ്ങൾ.

 ഫിറ്റ്നസ് ബാൻഡുകൾ സമ യം കാണിക്കുന്നതിനൊപ്പം ദിവ സം നടന്ന ദൂരം, എരിഞ്ഞു തീർന്ന കാലറി, ഹൃദയമിടിപ്പിന്റെ നിരക്ക് ഇ വയെല്ലാം വിലയിരുത്തും.  8000 – 10,000 ആണ് ആവറേജ് സ്റ്റെപ്പായി വിലയിരുത്താ നാകുക. വ്യായാമം ചെയ്യുന്ന സമയത്തെ ഹൃദയ മിടിപ്പ്, എരിയുന്ന കാലറി എന്നിവയും വിലയിരുത്തും. ഉറ ങ്ങുമ്പോൾ കയ്യിലണിഞ്ഞാൽ എത്ര സമയം ഉറങ്ങുന്നു, ഡീപ് സ്ലീപ്, ലൈറ്റ് സ്ലീപ് സമയം ഇവയും അറിയാം. വാട്ടർ റെസിസ്റ്റന്റ് ബാൻഡ് കുളിക്കുമ്പോഴും നീന്തുമ്പോഴും ഉപയോഗിക്കാം.

ഫിറ്റ്നസ് ട്രാക്കറുള്ള സ്മാർട് വാച്ചിൽ ഫിറ്റ്നസ് ബാൻ ഡിലെ പോലുള്ള ഹെൽത്, ആക്ടിവിറ്റി മോണിറ്ററിങ് സാധ്യ മാണ്. ഇതു കൂടാതെ ബ്ലൂടൂത്ത് വഴി ഫോണുമായി കണക്റ്റ് ചെയ്താൽ ഇ മെയിൽ, മെസേജ്, കോൾ, സോഷ്യൽ മീഡിയ നോട്ടിഫിക്കേഷൻസ് ഇവയെല്ലാം സ്മാർട്‌വാച്ചിലൂടെ അറിയാനാകും.

2. ഹാർട്ട് റേറ്റ് മോണിറ്റേഴ്സ്

ഹൃദയമിടിപ്പിന്റെ നിരക്ക് അറിയാനുള്ള ഗാ‍‍ഡ്ജറ്റാണിത്. ഒാ രോ ദിവസത്തെയും വ്യത്യാസം, വ്യായാമം ചെയ്യുമ്പോഴുള്ള വ്യതിയാനം ഇതെല്ലാം അറിയാൻ ഹാർട്ട് റേറ്റ് മോണിറ്റേഴ്സ് സഹായിക്കും. വ്യായാമം ചെയ്യുമ്പോഴുള്ള ഹൃദയമിടിപ്പിന്റെ നിരക്ക് അറിയുന്നതിലൂടെ ഫിറ്റ്നസ് ഉണ്ടോയെന്നും യോജി ച്ച വ്യായാമമാണോ ചെയ്യുന്നതെന്നും അറിയാനാകും. 220ൽ നിന്ന് ആളിന്റെ പ്രായം കുറച്ചാൽ കിട്ടുന്ന സംഖ്യയാണ് ഹൃദയമിടിപ്പിന്റെ പരിധിയായി കണക്കാക്കേണ്ടത്. 30 വയസ്സ് പ്രായമുള്ള ഒരാൾക്ക് 190 ആണ് പരിധി.

60 മുതൽ 100 വരെയാണ് വിശ്രമിക്കുമ്പോൾ സാധാരണനി ലയിൽ വേണ്ട ഹൃദയനിരക്ക്. വ്യായാമം ചെയ്യുമ്പോഴോ എ ന്തെങ്കിലും പ്രവൃത്തികളിൽ ഏർപ്പെടുമ്പോഴോ ഹൃദയമി ടിപ്പിന്റെ നിരക്ക് 190ൽ കൂടു തലാണെങ്കിൽ വ്യായാമം നി ർത്തി വിശ്രമിക്കുക.

തീവ്രതയുള്ള വ്യായാമം ചെയ്യുന്നത് ഒഴിവാക്കുകയും വേണ്ട, കരുതൽ നൽകുകയും വേണം. വ്യായാമം ചെയ്യുമ്പോൾ ഹൃദയമിടിപ്പ് അമിതമായി കൂടുന്നെങ്കി ൽ ഫിറ്റ്നസ് കുറവാണെന്നർഥം.

5047146-BK048

3. ബോഡി ഫാറ്റ് അസെസ്മെന്റ് ടൂൾ

മനുഷ്യശരീരത്തിൽ  നിശ്ചിത ശതമാനം ബോഡി ഫാറ്റ് ആവശ്യമാണ്. ശരീര താപനില നിലനിർത്തുക,  അവയവങ്ങളെയും കലകളെയും സംരക്ഷിക്കുക, ഊർജസംരക്ഷണം തുടങ്ങിയവയാണ് ബോഡി ഫാറ്റിന്റെ ചുമതല. ബോഡി ഫാറ്റ് വളരെ കുറഞ്ഞിരിക്കുന്നതും ഒട്ടും ഇല്ലാതിരിക്കുന്നതും നല്ലതല്ല.  

 ബോഡി ഫാറ്റിന്റെ അളവ് എത്രത്തോളമുണ്ടെന്ന് വിലയി രുത്താൻ ബോഡി ഫാറ്റ് അസെസ്മെന്റ് ടൂൾ സഹായിക്കും. ഒപ്പം മസിൽ മാസ്, വാട്ടർ ലെവൽ ഇവയും അറിയാനാകും. ഫാറ്റ് പെർസെന്റ് കുറച്ചാലേ അമിതവണ്ണം കുറയൂ. ഫാറ്റ് പെ ർസെന്റേജ് തിരിച്ചറിഞ്ഞ് ശരിയായ രീതിയിൽ ഡയറ്റും വ്യായാ മവും ശീലമാക്കിയാൽ വണ്ണം കുറയ്ക്കാനാകും.

ഫാറ്റ് പെർസെന്റേജ് സ്ത്രീകളിൽ 25 ൽ കുറവും പുരുഷന്മാരിൽ 20 ൽ കുറവുമാണ് വേണ്ടത്.

digitsole-smartshoe-copy

4. സ്മാർട് ഷൂ

കണ്ടാൽ സ്പോർട്സ് ഷൂ ആണെന്നേ തോന്നൂ. പക്ഷേ, ഫിറ്റ്നസ് ഫ്രീക്കുകളെ കൂടുതൽ സ്മാർട്ടാക്കാൻ ഇവ സ ഹായിക്കും. മൊൈബൽ ആപ്പുമായി കണക്ട് ചെയ്താൽ ഫിറ്റ്നസ് ആക്ടിവിറ്റി സംബന്ധിച്ച എല്ലാ വിവരങ്ങളും മൊ ബൈലിൽ അറിയാനാകും. സഞ്ചരിച്ച ദൂരം, വേഗം, എത്ര സ്റ്റെപ് നടന്നു, എരിഞ്ഞു തീർന്ന കാലറിയുടെ അളവ് ഇ വയെല്ലാം മനസ്സിലാക്കാനാകും.

5. ഫെർട്ടിലിറ്റി മോണിറ്റർ

ഗർഭധാരണത്തിനു സാധ്യതയുള്ള ദി വസങ്ങൾ അറിയാൻ ഫെർട്ടിലി റ്റി മോണിറ്റർ സഹായിക്കും. കൂടുതൽ കൃത്യതയോടെ ഓ വുലേഷൻ ദിനം പ്രവചിക്കുന്നു എന്നതാണ് ഈ ഗാഡ്ജറ്റിന്റെ പ്രത്യേകത.

കുഞ്ഞിനു വേണ്ടി തയാറെടുക്കു ന്ന ദമ്പതികൾക്ക് പ്രയോജനപ്രദമാണിത്. ദിവസത്തെ ആദ്യത്തെ മൂ ത്രത്തിൽ മോണിറ്ററിനൊപ്പം ലഭിക്കുന്ന പേപ്പർ സ്ട്രിപ് മുക്കി വച്ച ശേഷം റീഡറിൽ ഇൻസെർട്ട് ചെയ്താൽ മൊബൈലിലെ ആപ്പിലൂടെ കൃത്യം ഓവുലേഷൻ ദിനവും ഗർഭസാധ്യതയുള്ള ദിവസങ്ങളും അറിയാം. വാച്ച് പോലെ അണിയാവുന്നതാണ് ഫെർട്ടിലിറ്റി ട്രാക്കർ.

fertility-monitor

6. മസിൽ സ്റ്റിമുലേറ്റർ

ഇലക്ട്രോണിക് സ്റ്റിമുലേറ്ററുകൾ ഫിക്സ് ചെയ്താൽ  മസിലുകൾ റിലാക്സ്ഡ് ആകും. എക്സർസൈസ് ചെയ്യുമ്പോൾ കൂടുതൽ   സ്ട്രസ് നൽകി മസിൽ മാസ് കൂട്ടാനും ഇലക്ട്രിക് സ്റ്റിമുലേറ്ററുകൾ സഹായിക്കും.

10 കിലോയുടെ ഡംബൽ വേണ്ട സ്ഥാനത്ത് അഞ്ചു കിലോയുടെ ഡംബൽ ഉപയോഗത്തിനൊപ്പം ഇലക്ട്രോണിക് സ്റ്റിമുലേറ്ററിനെയും കൂടെ കൂട്ടാം. ഇവ സ്ട്രെസ് നൽകുന്നതോടെ 10 കിലോയുെട ‍ഡംബൽ ഉപയോഗിക്കുന്നതിന്റെ ഗുണം കിട്ടും. ഇത്തരം എക്വിപ്മെന്റ്സ് വിദഗ്ധ ഉപദേശത്തോടെ വേണം ഉപയോഗിക്കാൻ. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് വേദനയുള്ളവർ ശരിയായ രീതിയിൽ മസിൽ സ്റ്റിമുലേറ്റർ ഉപയോഗിച്ചില്ലെങ്കിൽ വേദന കൂ ടാനിടയുണ്ട്.

muscle-stimulator-2

7. വിർച്വൽ റിയാലിറ്റി, ഓഗ്‌മെന്റ‍ഡ് റിയാലിറ്റി എക്വിപ്മെന്റ്സ് 

വ്യായാമവും വിനോദവും ഒരുമിച്ചു സാധ്യമാക്കുന്ന എക്സർ ഗെയിമിങ്ങാണ് ഇനിയുള്ള നാളുകളിൽ ഫിറ്റ്നസ് രംഗം കീഴടക്കുക. എക്സർസൈസും വിഡിയോഗെയിമും ഒരുമിക്കുന്നതിലൂടെ എന്റർടെയിന്റ്മെന്റും ഫിറ്റ്നസും ഒരുമിച്ചു നേടാമെന്നതാണ് ഗുണം. ഒപെക് ഹെഡ്സെറ്റ്, ഹെഡ് മൗ ണ്ടഡ് ഡിവൈസസ് എന്നിവയാണ് വിർച്വൽ റിയാലിറ്റി സാ ധ്യമാക്കുന്നത്.

ഡിജിറ്റൽ ദൃശ്യങ്ങളിലൂടെയാണ് ഓഗ്‌മെന്റഡ് റിയാലിറ്റി മുന്നിൽ സാധ്യതകൾ ഒരുക്കുന്നത്. വിഡിയോ ഗെയിമിലൂടെ വർക്കൗട്ട് സാധ്യമാക്കുകയാണ് എക്സർ ഗെയിം ചെയ്യുന്നത്.

 അൽഷിമേഴ്സ്, ഡിമെൻഷ്യ രോഗസാധ്യ തയെ പ്രതിരോധിക്കാൻ എക്സർ ഗെയിം സഹായിക്കുമെന്നു പഠനങ്ങൾ പറയുന്നു.

ജിമ്മിൽ പോകാൻ ഇഷ്ടമില്ലാത്തവർക്ക് ഏറെ സഹായകമാണ് ഓഗ്‌മെന്റഡ് റിയാലി റ്റി, വിർച്വൽ റിയാലിറ്റി എക്വിപ്മെന്റ്സ്. കു ഞ്ഞുങ്ങളുള്ളത് കൊണ്ട് വീടിനുള്ളിൽത്തന്നെ എക്സർസൈസ് ചെയ്യാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഏറെ പ്രയോജനകരമാണ് ഈ ഗാഡ്ജറ്റ്സ്.

8. വെയറബിൾ തെർമോമീറ്റർ

wearable-thermometer

െവയറബിൾ തെർമോമീറ്റർ അണിയുന്നവരിൽ എത്ര ഡി ഗ്രി സെൽഷ്യസ് പനിയുണ്ടെന്നത് ബ്ലൂടൂത്ത് വഴി മൊ ബൈലിൽ അറിയാനാകും.

കുട്ടികളുടെയും പ്രായമായവരുടെയും പനി അറിയാ ൻ ഇത് ഏറെ സഹായകരമാണ്. പനിയുടെ അളവിന്റെ വ്യതിയാനമുൾപ്പെടെ ഉപയോ ഗിക്കുന്ന കാലത്തെ നിരക്ക് രേഖപ്പെടുത്തുന്നത് കൊണ്ട് ഡോക്ടറെ കാണിക്കാനും സാ ധിക്കും.

9. സ്മാർട്ട് വാട്ടർ ബോട്ടിൽ

bluefit-smart-water-bottle-0

ഈ വാട്ടർ ബോട്ടിൽ ബ്ലൂടൂത്ത് വഴി മൊ ബൈലിലെ ആപ്പുമായി കണക്ട് െചയ്താൽ കുടിക്കുന്ന വെള്ളത്തിന്റെ കൃത്യമായ അളവ് അറിയാനാകും. വെള്ളം കുടിക്കണമെന്ന് ഓർമിപ്പിച്ച് ഇടയ്ക്കിടെ ഫോണിൽ മെസേജ് അ ലർട്ട് എത്തും. ജോലിത്തിരക്കിനിടെ വെള്ളം കുടിക്കാൻ മറന്നു പോകുന്നവർക്കും വർക്കൗട്ട്, ഔട്ട് ഡോർ ആക്ടിവിറ്റി എന്നിവ ചെയ്യുന്നവർക്കും ഇത് പ്രയോജനപ്പെടും.

10. സ്മാർട് ഡ്രസ്

സ്പോർട്സ് താരങ്ങൾക്കും വർക്കൗട്ട് ഫ്രീക്സിനുമാണ് സ്മാർട് ഡ്രസ്സിനോട് പ്രിയം. സോക്സ് മുതൽ സ്യൂട്ട് വരെ സ്മാർട്ടായവ ലഭിക്കും. മൈക്രോ ഇഎംജി സെൻസേഴ്സ്  ഘടിപ്പിച്ച സ്മാർട് ഡ്രസ് ബ്ലൂടൂത്ത് വഴി ഫോ ണിലെ ആപ്പിലേക്ക് വിവരങ്ങളെത്തിക്കും. ഹൃദയമിടിപ്പിന്റെ നിരക്ക്, ബ്രീതിങ് റേറ്റ്, എരിഞ്ഞു തീരുന്ന കാലറി ഇവയെല്ലാം അറിയാനാകും.

സ്മാർട് സോക്സ് ഉപയോഗിക്കുന്നതിലൂടെ അത്‌ലീറ്റിന് ഓട്ടത്തിന്റെ രീതി മെച്ചപ്പെടുത്താനും വേഗം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത വിലയിരുത്താനും സാധിക്കും. ഇതുവഴി പരുക്ക് പറ്റാനുള്ള സാധ്യത കുറയ്ക്കാമെന്നതാണ് ഗുണം. അ ത്‌ലീറ്റുകൾക്ക് ബ്രീതിങ് പാറ്റേൺ വിലയിരുത്തുന്നതിലൂടെ എത്രമാത്രം ഓക്സിജൻ ആവശ്യമാണെന്ന് അറിയാനാകും.

ന്യൂമോണിയ, ബ്രോങ്കൈറ്റിസ്, ഗുരുതരമായ ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗങ്ങൾ എന്നിവയെക്കുറിച്ച് മുന്നറിയിപ്പ്  നൽകുന്ന സാങ്കേതികവിദ്യയും ചില സ്മാർട് ഡ്രസ്സുകളിലുണ്ട്. ശരീരതാപനില കൂടാതെ അന്തരീക്ഷത്തിലെ താപനിലയും അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യവും അറിയാൻ സഹായിക്കുന്ന സ്മാർട് ഡ്രസ്സും വിപണിയിലുണ്ട്.

വിവരങ്ങൾക്കു കടപ്പാട് :ഡോ. സിദ്ധാർഥ് ജെ. ഉണ്ണിത്താൻ, സ്പോർട്സ് മെഡിസിൻ കൺസൽറ്റന്റ് ആസ്റ്റർ മെഡിസിറ്റി, എറണാകുളം