Monday 24 September 2018 02:22 PM IST

ഉത്തേജനവും ആസ്വാദ്യതയും കൂട്ടുന്ന ഭക്ഷണമേതൊക്കെയാണ്? അറിയാം

V N Rakhi

Sub Editor

honey_moon3

ലൈംഗികതയും ഭക്ഷണവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഏലയ്ക്ക നല്ലൊരു ലൈംഗികോത്തേജകമാണ്. ലിംഗോദ്ധാരണത്തിനു തടസ്സമാകുന്ന വാതാധിക്യം കുറയ്ക്കാനും ലിംഗത്തിലെ രക്തധമനികളിലെ തടസ്സങ്ങൾ നീക്കി ലിംഗോദ്ധാരണം സുഗമമാക്കാനും വെളുത്തുള്ളി കൊള്ളാം. വെളുത്തുള്ളിയും മല്ലിയിലയും വീഞ്ഞിൽ ചേർത്തു കഴിക്കാം.  പൂവൻപഴം, കുങ്കുമപ്പൂ, തേൻ, സ്ട്രോബെറി, ശതാവരി, ഒലിവ്, ബദാം, ഈന്തപ്പഴം, പാൽ, കോഴിമുട്ട, ഉണക്കമുന്തിരി, കട്ടത്തൈര്, ഞവരച്ചോറ് എന്നിവയും ലൈംഗികതാൽപര്യം കൂട്ടും. കോഴിയിറച്ചി,  മല്ലി, ജീരകം, ചുക്കുപൊടി എന്നിവ ചേർത്ത് സൂപ്പു വച്ചു കുടിക്കുന്നത് ലൈംഗികബലഹീനത മാറ്റും. പുളിയും ഉപ്പും കയ്പ്പും എരിവും ചവർപ്പും ഏറിയ ഭക്ഷണം ലൈംഗികശേഷി കുറയ്ക്കും.


Q: ആദ്യ ലൈംഗികബന്ധത്തിലേക്ക് എങ്ങനെ എത്തിച്ചേരാം?

A: സ്ത്രീയിൽ ലൈംഗികോത്തേജനമുണ്ടാകുന്നത് പല ഘട്ടങ്ങളിലൂടെയാണ്. സ്നേഹിക്കുന്ന പുരുഷന്റെ സാമീപ്യവും സ്പർശവും പ്രധാനമാണ്. അതുകൊണ്ട് രണ്ടു പേരും സ്പർശനത്തിനുള്ള അവസരം കാണാതെ പോകരുത്. സംസാരത്തിനടയിലും മറ്റും സൂചനകളിലൂടെ ലൈംഗികകാര്യങ്ങൾ ചർച്ചയിൽ കൊണ്ടു വരാം. ഇടയ്ക്ക് പരസ്പരം തലോടുക, തൊട്ടറിയുക ഇതെല്ലാമാകാം. ലഘു ചുംബനങ്ങളിലൂടെയുള്ള സ്നേഹപ്രകടനമാകാം. ലഘു ചുംബനങ്ങൾ ദീർഘ ചുംബനങ്ങൾക്ക് വഴിമാറും. ലൈംഗികോത്തേജനമുണ്ടാകുന്ന നിമിഷം തന്നെ ബന്ധത്തിലേക്ക് കടക്കണമെന്നില്ല. ‘ഫോർ പ്ലേ’ തുടരുക. രണ്ടു പേർക്കും ഒരുപോലെ ആഗ്രഹം തോന്നിയാൽ കാത്തുനിൽക്കേണ്ടതില്ല.

ഹണിമൂൺ കാലത്ത് പങ്കാളിയോട് പഴയജീവിതത്തെക്കുറിച്ച് തുറന്നു പറയണോ?

ആദ്യരാത്രി എങ്ങനെ പ്ലാൻ ചെയ്യാം? ബെഡ്റൂം ഒരുക്കുമ്പോൾ എന്താണ് ശ്രദ്ധിക്കേണ്ടത്? അറിയാം


ചിത്രങ്ങൾക്ക് കടപ്പാട്: സോൾ ബ്രദേഴ്സ്, നിയാസ് മരിക്കാർ
വിവരങ്ങൾക്ക് കടപ്പാട്:ഡോ. ശ്രീകലാദേവി. എസ്. കൺസൾട്ടന്റ്, ഒബ്സ്റ്റെട്രിക്സ് ആൻ‍ഡ് ഗൈനക്കോളജി,
ജില്ലാ മോഡൽ ആശുപത്രി, പേരൂർക്കട, തിരുവനന്തപുരം.