ഡിസംബർ അവസാനം റാസൽഖൈമയിലെ കറാനിൽ വാഹനാപകടത്തിൽ മരിച്ച മലയാളി യുവതിയ്ക്ക് ടിക് ടോക് മലയാളം ഗ്രൂപ്പിന്റെ ആദരാഞ്ജലികൾ. ഹച്ച്സൺ കമ്പനി ഉദ്യോഗസ്ഥൻ പാലക്കാട് ഒറ്റപ്പാലം ദീപ്തി നിവാസിൽ പ്രവീണിന്റെ ഭാര്യയാണ് ദിവ്യ (25). കാസർകോട് നീലേശ്വരം പട്ടേന തുയ്യത്തില്ലം ശങ്കരൻ ഭട്ടതിരിയും ജലജയുമാണ് ദിവ്യയുടെ മാതാപിതാക്കൾ. ടിക് ടോക് വിഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ സുപരിചിതയായിരുന്നു ദിവ്യ.
കനകനിലാവായ് പാട്ടിന്റെ ‘പൊന്നമ്പിളി’; കാന്റീനിലെ ചേച്ചിക്ക് സോഷ്യൽ മീഡിയയുടെ കയ്യടി; വിഡിയോ
‘ന്യൂജെൻ പിള്ളേരുടെ ശരീരഭാഷ ഇങ്ങനാണ് ഭായ്’; ലോകത്തെ ഭ്രമിപ്പിക്കുന്ന ടാറ്റൂ ഡിസൈനുകൾ കൊച്ചിയിലേക്ക്
ഷാർജയിൽ തിരുവാതിര ആഘോഷത്തിൽ പങ്കെടുത്തശേഷം മടങ്ങുമ്പോൾ 2018 ഡിസംബർ 23ന് ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. പ്രവീൺ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു സൈൻ ബോർഡിൽ ഇടിച്ചു തകരുകയായിരുന്നു. ഗുരുതര പരുക്കേറ്റ ദിവ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രവീണും ഇവരുടെ ഏക മകൻ ദക്ഷിണും (2) പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
അമ്മയെ കണ്ടപ്പോൾ ‘ബാപ്പുജി’ വടിയും കളഞ്ഞ് ഓടടാ..ഓട്ടം; ഹൃദയംകീഴടക്കി കുസൃതിക്കുരുന്ന്–വിഡിയോ
ആ അന്ധവിശ്വാസം കളഞ്ഞത് എന്റെ 4 വർഷങ്ങൾ! പ്രേക്ഷകരുടെ നവീൻ തുറന്നു പറയുന്നു ആ രഹസ്യം
ഭാവന കന്നഡയുടെ മരുമകളായിട്ട് ഒരു വർഷം! മടങ്ങി വരവ് കാത്ത് ആരാധകർ