എന്റെ സ്വപ്നങ്ങൾക്ക് ജീവൻവച്ച് പറന്നുയർന്ന പത്തു വർഷങ്ങൾ! പുരുഷനിൽ നിന്ന് സ്ത്രീയിലേക്കുള്ള ’ദൂരം’ പങ്കുവച്ച് സീമ വിനീത്
Mail This Article
സോഷ്യൽ മീഡിയയിൽ പത്തു വർഷത്തെ ഫോട്ടോ ചലഞ്ച് പകർന്നു നൽകുന്ന കൗതുകവും സന്തോഷവും ഇനിയും അവസാനിച്ചിട്ടില്ല. പത്തു വർഷം കൊണ്ട് വ്യക്തികളുടെ രൂപം പൂർണ്ണമായും വ്യത്യാസപ്പെടുന്നതും, ചെറിയ ചില മാറ്റങ്ങൾ മാത്രം കാണുന്നതും എന്നാൽ ഒരു മാറ്റവും ഇല്ലാത്തതുമായ നിരവധിപേരെ നമ്മൾ ഇക്കാലയളവിൽ കണ്ടുമുട്ടിയിട്ടുണ്ടാകും. എന്നാൽ കഴിഞ്ഞ ദിവസം ട്രാൻസ് വുമണായ സീമ വിനീത് പങ്കുവച്ച ചിത്രങ്ങളും കുറിപ്പും ഏറെ വ്യത്യസ്തമായി. പുരുഷനിൽ നിന്ന് സ്ത്രീയിലേക്കുള്ള പത്തു വർഷത്തെ മാറ്റമാണ് സീമ പങ്കുവച്ചത്.
സീമ വിനീതിന്റെ ഫെയ്സ്ബുക് കുറിപ്പ് വായിക്കാം;
ഞാനായിട്ട് ഇനി കുറയ്ക്കുന്നില്ല, 10 years challenge. സ്വന്തം വീട്ടിൽ നിന്നും സമൂഹത്തിൽ നിന്നും ഒക്കെ ഒരു സമയത്തു ആട്ടിയകറ്റിയപ്പോൾ ഞാൻ എന്റെ സ്വപ്‌നങ്ങൾക്കു ജീവൻ വയ്പ്പിച്ചു പറന്നുയർന്ന പത്തു വർഷങ്ങൾ. ഇപ്പോഴും ഒരു അദ്‌ഭുതം ആണ് എനിക്ക് എന്റെ ജീവിതം തിരിഞ്ഞ് നോക്കുമ്പോൾ. എന്നിലെ ഞാൻ ആകാൻ വേണ്ടി വന്ന ആ ഒരിക്കലും മറക്കാൻ കഴിയാത്ത വർഷങ്ങൾ എന്നിൽ അവശേഷിച്ച പുരുഷത്വവും പറിച്ചെറിഞ്ഞ ദിനങ്ങളും ചേർന്ന പത്തു വർഷ ചലഞ്ച്. പലരും കരുതിയിരുന്ന പോലെ വഴിപിഴച്ച ജന്മം അല്ല ഇത്, പടപൊരുതി നേടിയ ജീവിതം.
1.
2.