എല്ലാവരും ഈ പതാക കണ്ടിട്ടുണ്ടാകും, ലഡാക്കില്‍ പോയവരും പോവാത്തവരും വണ്ടികളില്‍ ഈ പതാക കെട്ടാറുണ്ട്... കാറിനുള്ളിലും ബൈക്കിലുമെല്ലാം എല്ലാവരും വാങ്ങി ഇതു കെട്ടാറുണ്ട്. എന്തിനെന്നോ ഇതിന്റെ അർത്ഥമെന്തെന്നോ അറിയാതെയാണ് പലരും ഇത് ഉപയോഗിക്കുന്നത്. യാത്രകൾ ഇഷ്ടപ്പെടുന്നവരെല്ലാം ഈ പതാക ഒരു ട്രാവലർ സിമ്പലായി ഉപയോഗിക്കുന്നു. എന്നാൽ ഈ പതാകയുടെ ലക്ഷ്യം അറിയണം. ഇതിന്റെ അർത്ഥവും. ബുദ്ധമതക്കർക്കിടയിലെ മതാചാരപരമായ മന്ത്രം ആലേഘനം ചെയ്ത തുണികഷണങ്ങൾ ആണ്. ഇത്. “ഓം മണി പദ്മേ ഹും” എന്നാണ് ഈ മന്ത്രം.

ടിബറ്റൻ ലിപിയിൽ ഓരോ സ്വരവും വിവിധ വർണ്ണങ്ങളിൽ ഇതാണ് അർത്ഥമാക്കുന്നത്. ‘ശുഭകരമായി ഇരിക്കട്ടെ’ എന്ന അർത്ഥത്തിൽ ആണ് ഇത് ഉപയോഗിച്ചു വരുന്നത്. ഈ മന്ത്രത്തിനു ഒരു പ്രത്യേക അർത്ഥം എന്നതിൽ ഉപരിയായി നമ്മൾ ജീവിതത്തിൽ ആർജിക്കുന ക്ഷമ, അനുകമ്പ, വിശ്വാസം, വിജ്ഞാനം, നൈതികത എന്നിവയുടെ സംക്ഷിപ്ത രൂപം ആയി കരുതുന്നു. ഫ്ലാഗിൽ ആലേഘനം ചെയ്ത പ്രാർത്ഥനകൾ അതിൻറെ മറുപടികൾ തേടി കാറ്റിലൂടെ സഞ്ചരിച്ചു തിരിച്ചു വരും എന്നാണ് അവരുടെ വിശ്വാസം.

prayer_flag2

അത് കൊണ്ടുതന്നെ, ഫ്ലാഗുകൾ എപ്പോഴും ഉയരത്തിലോ കാറ്റ് ലഭിക്കത്തക്ക രീതിയിലോ മാത്രമേ കെട്ടുവാൻ പാടുള്ളൂ, ഫ്ലാഗുകൾ കാറ്റിൽ ആടി ഉലയുന്ന ചലനങ്ങൾ ഒരു പോസറ്റീവ് എനർജി സൃഷ്ടിക്കുന്നു എന്നും, ആ ചലനങ്ങൾ ഒരു നിശ്ശബ്ദ പ്രാർത്ഥന പോൽ കാറ്റു കൊണ്ടുപോകുന്നും എന്നു കരുതപ്പെടുന്നു. ഈ ഫ്ലാഗുകൾ നിലത്തു വെക്കുന്നത് അതിനോടുള്ള അനാധരവായി കണക്കാകപ്പെടുന്നു. ഇവ വാഹനങ്ങളിലും വീടിൻറെ മുൻവശങ്ങളിലും കെട്ടി ഇടാറുണ്ട്.

ഫ്ലാഗിലെ ഓരോ നിറവും പ്രതിനിധാനം ചെയ്യുന്നത് പ്രപഞ്ച ശക്തികളെ ആണ്. അതിൽ വെള്ളനിറം വായുവിനെയും, ചുവപ്പു നിറം അഗ്നിയെയും, പച്ച നിറം വെള്ളത്തെയും, നീല നിറം കാറ്റിനെയും, മഞ്ഞ നിറം ഭൂമിയെയും സൂചിപ്പിക്കുന്നു. ഫ്ലാഗുകളുടെ നിറം മങ്ങുന്നത് അതിലെ പ്രാർത്ഥനകളെ പൂർണ്ണമായും കാറ്റു വഹിച്ചു കൊണ്ടുപോയതിൻറെ സൂചനയായി കണക്കാക്കുന്നവരുമുണ്ട്. ആരെങ്കിലും ഇവ ഉപഹാരം ആയി നൽകിയാൽ ഇവ സ്വീകരിക്കുന്നവർക്ക് ഗുണപ്രദം എന്നും അഭിപ്രായം ഉണ്ട്.