ADVERTISEMENT

നിത്യജീവിതത്തിലെ പ്രശ്നങ്ങൾക്കും സംശയങ്ങൾക്കും ജ്യോതിഷ പണ്ഡിതൻ മറുപടി നൽകുന്ന പംക്തി

ഒരു സംശയം ചോദിക്കട്ടെ... വിവാഹത്തിന് നാള് നോക്കിയാൽ മരണസാധ്യത ഉണ്ടെങ്കിൽ ജ്യോതിഷന്മാർ പറയില്ലേ? എ ന്റെ വിവാഹം കഴിഞ്ഞു നാലു മാസം ആയപ്പോൾ എന്റെ ഭർത്താവ് മരിച്ചു. ആന്മഹത്യ ആയിരുന്നു. എന്നാലും നക്ഷത്രപൊരുത്തം നോക്കിയപ്പോൾ പത്തിൽ എട്ടു പൊരുത്തം ഉണ്ടായിരുന്നു. അദ്ദേഹം മരിക്കുമ്പോൾ ഞാൻ രണ്ടു മാസം ഗർഭിണിയാണ്. മോൾക്ക് ഇപ്പോൾ മൂന്നര വയസ്സു കഴിഞ്ഞു. എന്നാലും എന്റെ മനസ്സിൽ എപ്പോഴും ഒരു സംശയം എന്നെ വിവാഹം കഴിച്ചിട്ടാണോ അ ദ്ദേഹത്തിന് ഇങ്ങനെ വന്നത്?

ജയ, കൊട്ടാരക്കര

ജനനസമയം പോലുള്ള കാര്യങ്ങൾ സൂചി പ്പിക്കാത്തതു കൊണ്ടു ജ്യോതിഷപരമായ മറുപടി നൽകാൻ കഴിയില്ല. എങ്കിലും ഒരു കാര്യം മനസ്സിലാക്കുക. മരണം എന്നത് ആർക്കും പ്രവചിക്കാൻ പറ്റുന്ന കാര്യമല്ല. താങ്കൾ തന്നെ എഴുതിയിട്ടുണ്ട് എട്ടു പൊരുത്തം ഉത്തമം എന്നു പറഞ്ഞ വിവാഹമാണു നടത്തിയതെന്ന്. ഇനി മറ്റൊരാളോടു ചോദിച്ചാൽ ‘ആ പൊരുത്തത്തിനുള്ളിൽ കുറച്ചു പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു, ആദ്യം നോക്കിയ ആൾ ശരിയല്ല എ ന്നു പറഞ്ഞേക്കാം.’ അതുകൊണ്ട് ഈ ചോദ്യം ഇനി ആരോടും ചോദിക്കാതിരിക്കാൻ നോക്കുക.

ഇപ്പോഴത്തെ മാനസികാവസ്ഥ കൃത്യമായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്. ഒരു കാര്യം ചിന്തിക്കുക, ഭർത്താവിനു ജാതകം എ ഴുതിയിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ എഴുതിയാൽ അതിൽ ഒരു മരണകാലം എഴുതിയിട്ടുണ്ടാകും. താങ്കളെ വിവാഹം കഴിച്ചതുകൊണ്ട് അദ്ദേഹം മരണപ്പെടണം എങ്കിൽ ആ ജാതകത്തിൽ പറഞ്ഞിരിക്കുന്ന മരണകാലം തെറ്റണം. ദൈവവിശ്വാസികളായ നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യമാണിത്.

താങ്കളെ വിവാഹം കഴിച്ചതുകൊണ്ടു അദ്ദേഹം മരണപ്പെട്ടതല്ല. അദ്ദേഹത്തിന് അത്രയേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ. അ ക്കാര്യത്തിൽ ഇനി ആശങ്ക വേണ്ട.

വിവരങ്ങൾക്ക് കടപ്പാട്:

ഹരി പത്തനാപുരം

ADVERTISEMENT