പ്രഹ്ളാദനു വരം നൽകുന്ന ഭാവത്തില്‍ പ്രതിഷ്ഠ; കറുകപുത്തൂർ നരസിംഹ ക്ഷേത്ര വിശേഷങ്ങള്‍
Mail This Article
ഹിരണ്യകശിപുവിനെ നിഗ്രഹിച്ച ശേഷം പ്രഹ്ളാദനു വരം നൽകുന്ന ഭാവത്തിലാണ് കറുകപുത്തൂർ നരസിംഹസ്വാമിയുടെ പ്രതിഷ്ഠയെന്നു വിശ്വാസം. പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട് പഞ്ചായത്തിലാണ് കറുകപുത്തൂർ നരസിംഹസ്വാമി ക്ഷേത്രം. ഉപദൈവങ്ങൾ– ഗണപതി, ശിവൻ, ശാസ്താവ്, ഭഗവതി, രക്ഷസ്, അയ്യപ്പൻ, ഹനുമൽ സാന്നിധ്യം.
നരസിംഹ ജയന്തിയും മകരത്തിലെ വെളുത്ത ഏകാദശിയുമാണ് വിശേഷദിനങ്ങൾ. ഒറോമ്പുറത്ത് മനയ്ക്കൽ സന്താനങ്ങളില്ലാതെ വന്ന അവസ്ഥ വന്നു. സന്താന പ്രാപ്തിക്കായി ഗൃഹനാഥൻ മണ്ഡലകാലം ദശാവതാരം ജപിച്ച് മച്ചിൽ ആരാധന തുടങ്ങി. നാലാം മണ്ഡലക്കാലത്ത് അന്തർജനം ഗർഭിണിയായി.
നാലാം അവതാര കാലമായതിനാൽ നരംസിഹമായിരുന്നു ആരാധനാ മൂർത്തി. പിന്നീട് മച്ചിലെ മൂർത്തിയെ ആവാഹിച്ച് ക്ഷേത്രം പണിതു പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം. പെരുമാക്കന്മാരുടെ കാലത്തെ ക്ഷേത്രമായിരുന്നുവെന്നും പിന്നീട് സാമൂതിരിയുടെ കൈവശമായിരുന്നുവെന്നും പഴമക്കാർ പറയുന്നു.