Wednesday 04 July 2018 04:02 PM IST : By സ്വന്തം ലേഖകൻ

ഈ രാശിയിൽപ്പെട്ടവർ പരസ്പരം വിവാഹം കഴിക്കരുതേ, തല്ലിപ്പിരിയും!

angry-couple-ar

ജ്യോതിശാസ്ത്ര പ്രകാരം വിവാഹത്തിന് പത്തു പൊരുത്തം നോക്കിയിട്ടൊന്നും കാര്യമില്ല. ദമ്പതികൾ തമ്മിൽ രാശി പൊരുത്തം ഇല്ലെങ്കിൽ ഇവർ പരസ്പരം തല്ലിപ്പിരിയും. ഇങ്ങനെ ഒട്ടും പൊരുത്തമില്ലാതെ നിൽക്കുന്ന ആ രാശികൾ ഏതൊക്കെയാണെന്ന് അറിയണ്ടേ?

1. കാൻസർ - അക്വേറിയസ്

കാൻസർ രാശിക്കാർ വളരെ ദുർബല ഹൃദയരാണ്. സന്തോഷവും സങ്കടവുമെല്ലാം വളരെ പെട്ടെന്നായിരിക്കും അനുഭവപ്പെടുക. എന്നാൽ അക്വേറിയസ് രാശിയിൽപ്പെട്ടവർ ജീവിതത്തിൽ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരാണ്. അവർ പാറിപ്പറന്നു നടക്കാൻ ആഗ്രഹിക്കുമ്പോൾ കാൻസർ രാശിക്കാർ ഒറ്റയ്‌ക്കിരിക്കാനും ഒതുങ്ങിക്കൂടാനുമാണ്‌ ആഗ്രഹിക്കുന്നത്.

2. ഏരീസ് - ടോറസ്

ഏരീസ് രാശിയിൽപ്പെട്ടവർ കഠിന ഹൃദയമുള്ളവരായിരിക്കും. ടോറസ് രാശിയിൽപ്പെട്ടവരും ഏകദേശം ഇതേ സ്വഭാവക്കാരാണ്. അതുകൊണ്ടുതന്നെ പരസ്പരം വിട്ടുവീഴ്‌ച ചെയ്ത് മുന്നോട്ടുപോകാൻ ഇവർക്ക് കഴിയില്ല. വെട്ടൊന്ന് മുറി രണ്ട് എന്ന സ്വഭാവം കാരണം ഇവർ തമ്മിലുള്ള വിവാഹബന്ധം വേർപിരിയാനും സാധ്യതയുണ്ട്.

3. ലിയോ - സ്‌കോർപിയോ


ലിയോ രാശിയിൽപ്പെട്ടവർ ആത്മവിശ്വാസമുള്ളവരും, സ്വന്തം വഴി കണ്ടെത്തുന്നവരും സുന്ദരന്മാരും ആയിരിക്കും. മാനസികമായി പക്വത നേടിയിട്ടുള്ള ഇവർക്ക് മറ്റുള്ളവർ തങ്ങളെ വിലയിരുത്തുന്നത് ഇഷ്ടമല്ല. ഒപ്പം സ്വന്തം നിലപാട് പ്രകടിപ്പിക്കുന്നവരാണ് ലിയോ രാശിക്കാർ. അതേസമയം സ്കോർപിയൻസ് കഠിനഹൃദയരും അസൂയാലുക്കളുമാണ്. ഇവർക്ക് മറ്റുള്ളവരോട് നല്ല വാക്കുകൾ പറയാൻ ബുദ്ധിമുട്ടാണ്.

4. വിർഗോ - സാജിറ്റേറിയസ്


വിർഗോ രാശിയിൽപ്പെട്ടവർ കലാകാരന്മാരാണ്. അതുകൊണ്ടുതന്നെ പങ്കാളിയോട് കരുതലും കരുണയുമെല്ലാം ഉള്ളവരായിരിക്കും. സാജിറ്റേറിയസ് എപ്പോഴും സ്വന്തം കാര്യം നോക്കി നടക്കുന്നവരായിരിക്കും. വിർഗോ രാശിക്കാർ ഏറ്റവും കൂടുതൽ വെറുക്കുന്ന ഒരു സ്വഭാവ വിശേഷമാണിത്. ഈ രാശിയിൽപ്പെട്ടവരാണ് പങ്കാളികളെങ്കിൽ വിവാഹേതര ബന്ധങ്ങൾ ഉണ്ടാകാൻ എളുപ്പമാണ്.

5. ടോറസ് - സാജിറ്റേറിയസ്

സാജിറ്റേറിയൻസ് എപ്പോഴും സന്തോഷത്തിൽ ഇരിക്കാൻ ആഗ്രഹിക്കുന്നവരാണ്. കൂട്ടുകാർ, പാർട്ടികൾ എന്നിങ്ങനെ കറങ്ങി നടക്കാൻ ആഗ്രഹിക്കുന്നവരാണ് ഇവർ. അതേസമയം ടോറസ് രാശിയിൽപ്പെട്ടവർ മുഴുവൻ സമയവും വീട്ടിൽതന്നെ ഇരിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഇഷ്ടങ്ങൾ മാറുമ്പോൾ ബന്ധങ്ങൾക്ക് വിള്ളലുകൾ സംഭവിക്കാൻ എളുപ്പമാണ്.   

6. കാപ്രിക്കോൺ - ജെമിനി  

അങ്ങേയറ്റം സത്യസന്ധതയും ആത്മാർത്ഥതയും ഉള്ളവരാണ് കാപ്രിക്കോൺ രാശിക്കാർ. ഇതിൽനിന്ന് നേർ വിപരീത സ്വഭാവക്കാരാണ് ജെമിനി രാശിയിൽപ്പെട്ടവർ. കഠിനഹൃദയർ കൂടിയാണ് ജെമിനിക്കാർ. ഈ രാശിക്കാർ തമ്മിൽ പരസ്പരം യോജിച്ചുപോകാൻ ബുദ്ധിമുട്ടാണ്.

7. ലിബ്ര - വിർഗോ

ലിബ്രൻസ് സ്വാതന്ത്ര്യകാംക്ഷികളും സാമൂഹിക ജീവികളുമായിരിക്കും. എന്നാൽ വിർഗോ രാശിയിൽപ്പെട്ടവർ സ്വന്തം കാര്യങ്ങൾക്ക് എപ്പോഴും മുൻഗണന കൊടുക്കുന്നവരാണ്. ലിബ്ര രാശിക്കാരായ പങ്കാളിയുടെ അശ്രദ്ധയും പരിഗണനയില്ലായ്‌മയും ഇവർക്ക് സഹിക്കാൻ കഴിയില്ല. വളരെ പെട്ടെന്ന് തകർന്നു പോകുന്ന ബന്ധമായിരിക്കും ഇവരുടേത്.

8. സ്‌കോർപിയോ - ഏരീസ്


ലളിതജീവിതം ആഗ്രഹിക്കുന്നവരാണ് സ്കോർപിയൻസ്. ഏരീസ് രാശിക്കാരാണെങ്കിൽ സാങ്കൽപ്പിക ലോകത്ത് ജീവിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ പങ്കാളിയെ സ്വന്തം വഴിക്ക് കൊണ്ടുവരാൻ ഏരീസുകാർ ശ്രമിച്ചുകൊണ്ടിരിക്കും. ഇത് ഇവർ തമ്മിലുള്ള ബന്ധം പിരിയാൻ കാരണമാകും.