നിത്യജീവിതത്തിലെ പ്രശ്നങ്ങൾക്കും സംശയങ്ങൾക്കും ജ്യോതിഷ പണ്ഡിതൻ ഹരി പത്തനാപുരം നൽകുന്ന മറുപടി
മുഖത്തു വരുന്ന കറുത്ത പാടുകൾ പലരെയും ഭയപ്പെടുത്താറുണ്ട്. എന്തോ വലിയ ദുരന്തം വരാൻ പോകുന്നതിന് മുന്നോടി ആയാണ് മുഖത്ത് കറുത്ത അടയാളങ്ങൾ വരുന്നത് എന്നാണു വിശ്വാസം. പ്രത്യേകിച്ച് കണ്ണിനു താഴെ കറുപ്പ് വീണാൽ ആശങ്ക ഉയരും. കാണുന്നവരെല്ലാം ഒരേ തരത്തി ൽ ഇത് കഷ്ടകാലത്തിന് ഉള്ളതാണെന്ന് പറയുമ്പോഴേക്കും കേൾക്കുന്ന ആൾ കൂടുതൽ ആശങ്കയിലാകും. ആ ടെൻഷൻ ചിലപ്പോൾ ആരോഗ്യപ്രശ്നമായും മാറാം. കോടാങ്കി ശാസ്ത്രം എന്ന പുസ്തക ത്തിൽ കണ്ണിനു താഴെയും മറ്റുമുള്ള കറുത്ത പാടിനെപ്പറ്റി ഇങ്ങനെ പറയുന്നു.
‘‘മുഖത്ത് സർപ്പമീ വണ്ണം
കറുത്തു സ്ഥിതി ചെയ്യുകിൽ
വരുത്തും ധന നാശങ്ങൾ–
ക്കിരട്ടി ഉൾപുകച്ചിലും’’
എന്നു തുടങ്ങുന്ന പദ്യങ്ങളിൽ കണ്ണിനു താഴെ കറുപ്പു വന്നാൽ ധനനാശവും ഉൾപ്പുകച്ചിലും ഉണ്ടാകും എന്നു പറയുന്നു. സ്ത്രീകൾക്കാണെങ്കിൽ നാനാവിധത്തിലുള്ള ഖേദവും ഉണ്ടാകുമെന്നും കോടാങ്കി പറയുന്നുണ്ട്.
എന്നാൽ മറ്റു ചില ഗ്രന്ഥങ്ങളിൽ പറയുന്നത് മനഃപ്രയാസം ഉണ്ടാകുമ്പോൾ കണ്ണിനു താഴെ കറുപ്പു വീഴുന്നതാണ് ഇങ്ങനെയൊരു ധാരണയുണ്ടാകാൻ കാരണമെന്നാണ്. മനഃപ്രയാസവും ചിന്തകളും ഉണ്ടാകുമ്പോൾ സ്വാഭാവികമായി ഉറക്കം കുറയും. ഉറക്കക്കുറവ് ഉണ്ടാകുമ്പോൾ കണ്ണിനു താ ഴെ കറുപ്പു ബാധിക്കയും മുഖത്തിന്റെ ചൈതന്യം കുറയുകയും ചെയ്യും. ഇതാണ് കണ്ണിനു താഴെ കറുപ്പു ബാധിക്കുന്നത് കഷ്ടകാലത്താണ് എന്ന വിശ്വാസത്തിനു പിന്നിൽ.