ADVERTISEMENT

നിത്യജീവിതത്തിലെ പ്രശ്നങ്ങൾക്കും സംശയങ്ങൾക്കും ജ്യോതിഷ പണ്ഡിതൻ മറുപടി നൽകുന്ന പംക്തി

വയനാടാണ് എന്റെ നാട്. എനിക്കിപ്പോൾ പതിനേഴ് വയസ്സായി. ജനന തീയതി. 15.02.2004. നക്ഷത്രം തൃക്കേട്ട ആണെന്നാണ് മമ്മി പറഞ്ഞിട്ടുള്ളത്.ഫുട്ബോൾ കളിക്കാരനാകണം എന്നതാണ് എന്റെ ജീവിതസ്വപ്നം. എന്നു കരുതി പഠനത്തിൽ തീരെ താൽപര്യമില്ല എന്നല്ല. പരീക്ഷയ്ക്ക് മാർക്ക് കിട്ടുന്നതിലും എനിക്ക് സന്തോഷം തോന്നുന്നത് ഫുട്ബോൾ കളിയിൽ കി ട്ടുന്ന വിജയങ്ങളാണ്. പലപ്പോഴും ഒരു ലെവലിൽ നിന്ന് മു ന്നേറാൻ കഴിയുന്നില്ല. സെലക്‌ഷൻ കി ട്ടുമെന്ന് ഉറപ്പിച്ച അവസരങ്ങൾ വരെ മാറിപ്പോയി. എന്തിന് ഇറങ്ങിത്തിരിച്ചാലും ഒന്നും ശരിയായ രീതിയിൽ സാധിക്കു ന്നില്ല. മാനസികമായി തളർന്നു പോകുകയാണ്. എന്താണ് എന്നറിയില്ല. ജീവിക്കാൻ തന്നെ തോന്നുന്നില്ല. ഞാ ൻ ചെയ്യുന്ന കാര്യത്തിന്റെ ലക്ഷ്യത്തിലേക്ക് എത്താൻ സാധിക്കുന്നില്ല. ഇ തിന് എന്തെങ്കിലും പരിഹാരം അങ്ങ് പറഞ്ഞു തരുമോ?

ADVERTISEMENT

ആൽവിൻ, കൽപ്പറ്റ

ആദ്യമേ പറയട്ടെ, ഇത്ര ആശങ്കപ്പെടേണ്ട ആ വശ്യമില്ല. ഏറെ ഉയരങ്ങൾ കീഴടക്കാൻ സാധിക്കുന്ന ആളാണ്. തീർച്ചയായും അത് സാധിക്കുകയും ചെയ്യും. ഇപ്പോഴുള്ള തടസ്സങ്ങൾ സ്വാഭാവികമാണ്. മനസ്സ് ചഞ്ചലപ്പെടാതെ നോക്കുക. ഒരു ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് തന്നെ മുന്നോട്ടു പോകാൻ ശ്രമിക്കുക.

ADVERTISEMENT

ഇപ്പോഴത്തെ സമയം അനുസരിച്ച് തടസ്സങ്ങൾ സംഭവിക്കേണ്ടതാണ്. അതുകൊണ്ടു ത ന്നെ ആ സമയം മാറ്റം ഉണ്ടാകുമ്പോൾ തീ‌ർച്ചയായും ഗുണം ഉണ്ടാകും. മോനിപ്പോൾ ചെറി യ പ്രായമാണ്. ഇനിയും മുന്നോട്ട് സമയമുണ്ട്. ജീവിതം എന്നത് വിജയവും പരാജയവും ഉള്ളതാണ്. അതിൽ വീഴ്ചകൾ വരും. അവിടെ നിന്ന് എഴുന്നേറ്റ് നടന്നാൽ മാത്രമേ നമുക്ക് മുന്നോട്ടു പോകാനാകൂ.

ഇപ്പോഴത്തെ സമയം അനുസരിച്ച് വെറുതെ നടക്കേണ്ട കാര്യങ്ങൾ പോലും തടസ്സപ്പെടും. പക്ഷേ, പതറരുത്. വളരെയേറെ പ്രശസ്തിയിലേക്ക് എത്താൻ സഹായിക്കുന്ന യോഗങ്ങൾ ഉണ്ട്.

ADVERTISEMENT

അതൊക്കെ നേടാൻ നമ്മുടെ പ്രവൃത്തി അത്യാവശ്യമാണ്. തിരിച്ചടികളിൽ പതറാതെ കൂടുതൽ കരുത്തോടെ മുന്നോട്ട് പോകുക. പ്രവർത്തിക്കുക, വിജയിക്കുക.

ADVERTISEMENT