ADVERTISEMENT

സാമ്പത്തികമായി കുറെയേറെ ബാധ്യതകളിൽ ജീവിക്കുന്ന ആളാണു ഞാൻ. അതുകൊണ്ടു ത ന്നെ മനസ്സമാധാനം തീരെയില്ല. ഭാര്യയുടെ പേരിൽ ഉള്ള സ്ഥലം വിൽക്കാനായി കുറേ കാലമായി ശ്രമിക്കുന്നു. ഒന്നും നടക്കുന്നില്ല. വടക്ക് ചെരിഞ്ഞ ഭൂമിയാണ്. 82 സെന്റ് ഉണ്ട്. പല ജ്യോത്സ്യന്മാരെയും കണ്ടു. കുറെ പൂജകൾ നടത്തി. അവിടെ ‘വരുത്തു പോക്കിന്റെ’ ഉപദ്രവം ഉള്ളതിനാലാണ് വിൽപന നടക്കാത്തത് എന്നു പറയുന്നു.അതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ? ‘മൂലം’ ആണ് ഭാര്യയുടെ ജന്മന ക്ഷത്രം.

ശങ്കരനാരായണൻ, മുളന്തുരുത്തി

ADVERTISEMENT

ഭാര്യയുടെ ജനന വിവരങ്ങൾ കൃത്യതയോടെ അയയ്ക്കാത്തതിനാൽ ജാതകം കൃത്യമായി എടുക്കാൻ സാധിക്കില്ല. എന്നിരുന്നാലും ‘മൂലം’ നക്ഷത്രക്കാരെ സംബന്ധിച്ച് അൽപം മോശമായ അവസ്ഥയായിരുന്നു ഇതേവരെ ഉണ്ടായിരുന്നത്. കഴിഞ്ഞ ജനുവരി 24ന് ഏഴര ശനിയിലെ ഏറ്റവും മോശമായ കാലം ഒന്നു മാറിയിട്ടുണ്ട്. തീർച്ചയായും ഇനി അങ്ങോട്ട് തടസ്സങ്ങൾ മാറി കിട്ടേണ്ട സമയമാണ്.

ഇതുമാത്രം കൊണ്ടല്ല വസ്തുവിന്റെ കച്ച വടം നടക്കാത്തത്. ഇത് താങ്കളുടെ മാത്രം പ്രശ്നമല്ല. പൊതുവിൽ വസ്തു വിൽപന ഇപ്പോൾ അത്ര സുഗമമായല്ല പോകുന്നത്. ആ പൊതുപ്രവണത താങ്കളെയും ബാധിച്ചു എന്നേയുള്ളൂ. 82 സെന്റ് വസ്തു ഒന്നിച്ചു വിൽക്കുക എന്ന നിലപാട് ഒന്നു മാറ്റാൻ ശ്രമിക്കുക. വസ്തു ഭാഗിച്ച് 5ഉം 10ഉം സെന്റാക്കി കച്ചവടം ചെയ്യാൻ നോക്കിയാൽ വിൽപന എളുപ്പമായേക്കാം.

ADVERTISEMENT

‘വരുത്തുപോക്ക്’ എന്നൊക്കെ പറയുന്നത് ഭയപ്പെടുത്തുന്ന ഒരു വിശ്വാസം മാത്രമാണ്.നമ്മുടെ വസ്തുവിൽ മാത്രം ഈ വരുത്തുപോക്ക് വരികയും തൊട്ടടുത്തുള്ള വസ്തുക്കളിൽ ഒന്നും വരാതിരിക്കുകയും ചെയ്യുന്നത് എന്തെന്ന് ഒന്നു ചിന്തിക്കുക. പ്രമാണം നോക്കി നമ്മുടെ വസ്തുവിലേക്കു മാത്രമായി ‘വരുത്തുപോക്ക്’ ഉണ്ടാകില്ലല്ലോ. സമാധാനമായി മുന്നോട്ടു പോകൂ. ഉടൻ തന്നെ വസ്തു കച്ചവടം നടന്ന് കടബാധ്യത പ രിഹരിക്കാൻ സാധിക്കും.

ADVERTISEMENT
ADVERTISEMENT