Wednesday 08 May 2019 01:20 PM IST : By കെ എസ് പണിക്കർ

ശത്രു സംഹാരത്തിന് ധരിക്കുന്ന യന്ത്രം ശരിയായതല്ലെങ്കിൽ സംഭവിക്കുന്നത്!

shathrusamharam21

ശത്രുദോഷം, രക്ഷ, കാര്യസാധ്യം അങ്ങനെ പല കർമങ്ങൾക്കായി വിധിപ്രകാരം തയാറാക്കിയ യന്ത്രങ്ങൾ സ്ഥാപിക്കുകയും ധരിക്കുകയും ചെയ്യുന്ന രീതി പ്രാചീന കാലം മുതലേയുണ്ട്. സ്വർണം, വെള്ളി, ചെമ്പ് എന്നീ ലോഹങ്ങളിലാണ് പൊതുവേ യന്ത്രങ്ങൾ തയാറാക്കുന്നത്. ആഗ്രഹിക്കുന്ന കാര്യം, അതിനായി ആശ്രയിക്കുന്ന ദേവതാ സങ്കൽപം ഇവ അനുസരിച്ച് ഉപയോഗിക്കുന്ന ലോഹത്തിനും മന്ത്രവിധിക്കും വ്യത്യാസമുണ്ട്.

യന്ത്രധാരണം എന്തിനു വേണ്ടിയാണെന്നോ അത് ഏത് യന്ത്രമാണെന്നോ ഉള്ള വിവരം രഹസ്യമായി സൂക്ഷിക്കണമെന്നാണ് വിധി. യന്ത്രങ്ങൾ പ്രധാനമായും 3 തരമാണ്. വൈഷ്ണവ, ശൈവ, ദേവീ യന്ത്രങ്ങൾ. ശത്രുബാധ, ആഭിചാരദോഷം ഇവ അകറ്റാൻ ഉപയോഗിക്കുന്നതാണ് മഹാസുദർശന യന്ത്രം. ഒരോരുത്തരുടെയും നാളും ദശാസന്ധിയും പരിഗണിച്ചാണ് യന്ത്രം തയാറാക്കുന്നത്.

ശത്രുദോഷ ശമനത്തിനും ഗ്രഹപ്പിഴ ശാന്തിക്കുമായി ഉപയോഗിക്കുന്ന ശൈവ യന്ത്രങ്ങളാണ് അഘോരയന്ത്രവും ശരഭയന്ത്രവും. ശത്രുനാശം വരുത്താനുപയോഗിക്കുന്ന ശക്തിയേറിയ ദേവീയന്ത്രങ്ങളാണ് പ്രത്യംഗിരാ യന്ത്രവും വനദുർഗായന്ത്രവും മഹിഷ മർദിനീ യന്ത്രവും. ശത്രുദോഷം മൂലമുള്ള സാമ്പത്തിക പരാജയങ്ങളിൽ നിന്നു കൂടിയുള്ള മോചനത്തിനായി ഉപയോഗിക്കുന്ന യന്ത്രമാണ് ബഗളാമുഖീ യന്ത്രം. 

വിധിപ്രകാരം തയാറാക്കിയ യന്ത്രങ്ങളേ ഫലപ്രാപ്തി നൽകൂ. എല്ലാ മേഖലയിൽ എന്ന പോലെ ഇതിലും കള്ള നാണയങ്ങൾ ഉണ്ട്. തപാലിലും ഒാൺലൈനിലും കൂടി വരുത്തുന്ന  മെഷീനിൽ തയാറാക്കിയ യന്ത്രങ്ങൾ കൊണ്ട് കാര്യമായ ഫലം സിദ്ധിക്കില്ലെന്നാണ് ആചാര്യന്മാർ പറഞ്ഞിട്ടുമുണ്ട്. ലോഹത്തകിടുകളിലെ യന്ത്രങ്ങളിൽ നിറങ്ങൾ ഉപയോഗിക്കാറില്ല.  വിധിപ്രകാരം തയാറാക്കി പൂജയും മൂർത്തി ആവാഹനവും ചെയ്ത യന്ത്രങ്ങൾ വേണം ഉപയോഗിക്കാൻ.

ഗ്രഹനില, ദശാകാലം, ഗോചരഫലങ്ങൾ ഇവ കണക്കിലെടുത്താണ് വിദഗ്ധനായ ജ്യോതിഷി ഏത് യന്ത്രമാണ് വേണ്ടതെന്ന് നിശ്ചയിക്കുന്നത്. അല്ലാതെ ശത്രുദോഷം മാറാൻ ഇന്ന യന്ത്രം ധരിച്ചു കളയാം എന്ന് തീരുമാനിക്കരുത്.