Friday 17 March 2017 02:18 PM IST : By സ്വന്തം ലേഖകൻ

ചിലർ തമ്മിൽ കൂടിയാൽ പിന്നെ സൂപ്പറാ! ഇതാ നിങ്ങളുടെ സ്പെഷൽ ഫ്രണ്ടുമായിട്ടുള്ള പൊരുത്തം അറിയാം

sun_sign

നാളും ജാതകോം നോക്കി ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കാനോ!! നോ വേ......എന്നാണോ? എങ്കിൽ പിന്നെ, എന്നാലും അവളെന്നെ ‘തേച്ചിട്ട്’ പോയല്ലൊ എന്ന് പറഞ്ഞ് കരയാൻ തയാറായിക്കോ. അല്ലെങ്കിലും ഒരിക്കലും പൊളിയില്ല എന്ന് വിശ്വസിച്ചിരുന്ന എത്ര സൗഹൃദങ്ങളാണു ബ്രേക്ക് അപ് ആയി പണ്ടാരടങ്ങീട്ടുള്ളത്!!

അപ്പൊ ടൈം കളഞ്ഞ്, റിസ്ക് എടുത്ത്, ഇമോഷനൽ ‘ചുമടുകൾ’ ഏറ്റുവാങ്ങണൊ, അതോ സൺസൈൻ നോക്കി േസഫായി കൂട്ട് കൂടണോ?.‌ ഇനി അതാലോചിച്ച് തല പുകയ്ക്കേണ്ട. നൈസായിട്ട് നിങ്ങളും നിങ്ങളുടെ ആ സ്പെഷൽ ഫ്രണ്ടും തമ്മിലുള്ള സൺസൈൻ പൊരുത്തം അറിയണം എന്നുണ്ടെങ്കിൽ തുടർന്ന് വായിക്കൂ. ആദ്യം നിങ്ങളുടെ സൂര്യരാശിയൊന്ന് നോക്കൂ. അപ്പോൾ അറിയാം ആരാണ് നിങ്ങളു‍ടെ ‘സ്റ്റാർ ഫ്രണ്ട്സ്’ എന്ന്. ഓരോ രാശിക്കാരുടെയും സ്വഭാവം ഓരോ തരമാണ്. കൂട്ടത്തിൽ അതും ഒന്നറിഞ്ഞിരിക്കാം അല്ലേ?

ഏരീസ് (മാർച്ച് 22 – ഏപ്രിൽ 20)

ഒന്ന് ആലോചിക്കുക പോലും ചെയ്യാതെ, കാള പെറ്റെന്നു കേട്ടാൽ കയറെടുക്കുക മാത്രമല്ല പുതിയതായൊരു തൊഴുത്തു വരെ ഉണ്ടാക്കി കളയുന്നവരാണിവർ. ധൈര്യോം അഭിമാനോം ഒക്കെ ബഡ്ഡീസിനിത്തിരി കൂടുതലാണ്. ‘നേരെ വാ...നേരെ പോ’ അതാണ് ഇവരുടെ സ്റ്റൈൽ. ഏരീസിനെ വിഴ്ത്തണമെങ്കിൽ ഇപ്പൊ എന്നാ ചെയ്യും എന്നാണോ? വെറൈറ്റി ഓഫർ ചെയ്യുക. ഇന്ന് വൈകിട്ട് സിനിമയ്ക്ക് പോയാൽ നാളെ ലൈബ്രറി. മറ്റന്നാൾ ബീച്ച്. പിന്നെ, ഒന്ന് സൂക്ഷിച്ചോ... ഈ ബഡ്ഡീസ് ഇച്ചിരി സെൽഫിഷാണ്. എന്നാലും എളുപ്പത്തിൽ കൂട്ടാകും. കൂട്ടായാൽ വിശ്വസ്തരും ആയിരിക്കും. ടോറസ്, ജമിനി, ലിബ്ര, സാജിറ്റേറിയൻ, അക്വേറിയസ്, പീസസ് എന്നിവരാകും ഇവരുടെ സുഹ‍ൃത്തുക്കളിലേറെയും.

രണ്ട് മുട്ടനാടുകൾ കണ്ടു മുട്ടിയാൽ കൂറ്റനിടി തന്നെ പ്രതീക്ഷിക്കാം.എ ന്നാൽ അടിച്ച് പിരിയുന്നതിന് പകരം അടി ‘കത്തിയടി’യായി മാറി സൗഹൃദം പുഷ്പിക്കാനും ഇടയുണ്ട്. ലിയോയുമായി ഈഗോ ക്ലാഷസും കാൻസറുമായി അണ്ടർസ്റ്റാൻഡിങ് പ്രോബ്ലംസും ഉണ്ടാകാൻ ഇടയുണ്ട്.

ടോറസ് (ഏപ്രിൽ 21– മെയ് 21)

’’എടാ, എനിക്ക് നിന്നെ കാണണം. ഐ വിൽ ബി ദേർ ഇൻ ടെൻ മിനിറ്റ്സ്. നീ വന്നേ പറ്റൂ’’ ഇങ്ങനെ പറഞ്ഞ പഹയൻ വന്നത് ഒന്നൊന്നര മണിക്കൂർ കഴിഞ്ഞാണേലോ? അതും നട്ടുച്ചയ്ക്ക്, പൊരിവെയിലിൽ നിങ്ങൾ കാത്തുനിൽക്കുമ്പോൾ...!!! ഒരു അട്ടഹാസം, പൊട്ടിത്തെറി...ഒന്നും ഇ ല്ലേലും പളളയ്ക്ക് കയറുന്ന ഒരു പഞ്ച് ഡയലോഗ്. ഇതൊക്കെ സംഭവിക്കാനിടയുണ്ട്,അല്ലേ? പക്ഷേ, മറിച്ചാണെങ്കിൽ ഉറപ്പിച്ചോ കാത്തിരുന്നത് ടോറസ് ഫ്രണ്ട് ആണെന്ന്.

സ്നേഹിച്ചാൽ എന്തും പൊറുക്കുന്നവരാണ് ടോറസ് രാശിക്കാർ. സ്വയം തിരിച്ചറിവൊക്കെയുള്ള കൂട്ടരാണ്. ഇച്ചിരി പരീക്ഷണ നീരീക്ഷണങ്ങൾക്ക് ശേഷമേ ഇവരുടെ മനസ്സിലേക്ക് എൻട്രി കിട്ടൂ. പണി പാളുന്നത് എവിടെയാന്നു വച്ചാൽ ഹമ്മോ..പൊസസ്സീവ്നെസ്സ്!! അതിത്തിരി ഓവറാണ്. ഇത്രേം ഒക്കെ സ്നേഹം തരുമ്പോൾ അതങ്ങ് സഹിക്കുന്നേലും തെറ്റില്ല. ടോറസും ടോറസും കഴിഞ്ഞാൽ ടോറസും സ്കോർപിയോയുമാണ് സോൾ മേറ്റ്സ്. ഈ കഥയിൽ ജമിനിയും സാജി റ്റേറിയൻസും മാത്രമേ വില്ലൻമാരായുള്ളൂ.

ജമിനി ( മേയ് 22 – ജുൺ 21)കാൻസർ ( ജൂൺ 22– ജൂലൈ 21) നാളെ അറിയാം. തുടർന്നു വായിക്കൂ.