ഉത്രാടം, തിരുവോണം, അവിട്ടം നക്ഷത്രക്കാർ ജാഗ്രതൈ അടുത്ത രണ്ടാഴ്ച ഭാഗ്യാനുകൂല്യമുള്ള നക്ഷത്രക്കാർ ആരൊക്കെയെന്ന് അറിയാം
Mail This Article
2025 ഒക്ടോബർ 11 മുതൽ 24 വരെ (1201 കന്നി 25 മുതൽ തുലാം 07 വരെ)
അശ്വതി, ഭരണി, കാർത്തിക 15 നാഴിക
മേടക്കൂറ്
ഉദ്യോഗമാറ്റം ലഭിക്കും. ഗൃഹനിർമാണത്തിനുള്ള ഭൂമി വാങ്ങാനിടവരും. മേലധികാരികളോടും ഉന്നതന്മാരോടും വാക്കുതർക്കത്തിനു പോകരുത്. ശത്രുതയിലായിരുന്ന പലരും മിത്രങ്ങളായി തീരും. വാഹനഉപയോഗത്തില്‍ ജാഗ്രത വേണം.
കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക
ഇടവക്കൂറ്
ഭൂമിവിൽപന സാധ്യമാകും. കുടുംബന്ധങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്ന മക്കളുടെ സമീപനത്തില്‍ ആശ്വാസം തോന്നും. അസുഖങ്ങള്‍ക്കു വിദഗ്ധപരിശോധന വേണ്ടിവരും. അധ്വാനത്തിന് അനുഭവഫലം ഉണ്ടാകും. പ്രായോഗികവിജ്ഞാനം പ്രവര്‍ത്തന മികവിനു സഹായകരമാകും.
മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45 നാഴിക
മിഥുനക്കൂറ്
നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിനു തടസ്സങ്ങള്‍ അനുഭവപ്പെടും. മൂത്രാശയരോഗപീഡകള്‍ വർധിക്കും. അനുഭവജ്ഞാനമുള്ളവരുടെ നിർദേശം തേടി പ്രവര്‍ത്തനങ്ങള്‍ക്കു മാറ്റം വരുത്തും.
പുണർതം 15 നാഴിക, പൂയം, ആയില്യം
കർക്കടകക്കൂറ്
വസ്തുതര്‍ക്കം രമ്യമായി പരിഹരിക്കും. എതിർപ്പുകൾ ഉണ്ടാകുമെങ്കിലും യുക്തിപൂർവമുളള സമീപനത്താല്‍ എല്ലാ ദോഷങ്ങളേയും അതിജീവിക്കും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. മത്സരരംഗങ്ങളില്‍ വിജയിക്കും. പ്രലോഭനങ്ങളില്‍ നിന്നു യുക്തിപൂർവം പിന്മാറും.
മകം, പൂരം, ഉത്രം 15 നാഴിക
ചിങ്ങക്കൂറ്
സ്ഥാനക്കയറ്റം ലഭിക്കും. പുനഃപരീക്ഷയില്‍ വിജയശതമാനം വർധിക്കും. ആഗ്രഹിച്ച വിദേശയാത്ര സഫലമാകും. മംഗളകർമങ്ങളില്‍ സജീവസാന്നിധ്യം വേണ്ടിവരും. ദിനചര്യകളിൽ മാറ്റം വരും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകണം.
ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക
കന്നിക്കൂറ്
ഈശ്വരാരാധനകളാലും വിദഗ്ദ്ധ ചികിത്സകളാലും സന്താനഭാഗ്യത്തിനു യോഗമുണ്ട്. വ്യാപാരത്തില്‍ ലാഭവിഹിതം വർധിക്കും. കുടുംബാംഗങ്ങളോടൊപ്പം താമസിക്കാൻ വിദേശ ഉദ്യോഗം ഉപേക്ഷിക്കും.
ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക
തുലാക്കൂറ്
രോഗപീഡകൾ വർധിക്കും. ദാമ്പത്യഐക്യവും കുടുംബത്തില്‍ സമാധാനവും ഉണ്ടാകും. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങളില്‍ അവിചാരിത തടസ്സം അനുഭവപ്പെടും. ഉപകാരം ചെയ്തുകൊടുത്തവരില്‍ നിന്നു വിപരീത പ്രതികരണങ്ങള്‍ വന്നുചേരും.
വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട
വൃശ്ചികക്കൂറ്
നിലവിലുള്ളതിനു പുറമെ മറ്റൊരുഗൃഹം കൂടി വാങ്ങാന്‍ ധാരണയാകും. പരിസരവാസികളുടെ ഉപദ്രവത്താല്‍ മനോവിഷമം ഉണ്ടാകും. ഉദ്യോഗത്തില്‍ പുനര്‍നിയമനം ലഭിക്കും. മംഗളകർമങ്ങള്‍ക്കു നേതൃത്വം നൽകാനിടവരും.
മൂലം, പൂരാടം, ഉത്രാടം 15 നാഴിക
ധനുക്കൂറ്
തൊഴില്‍പരമായി യാത്രാക്ലേശം വർധിക്കും . കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. അധികാരപരിധി വർധിക്കും. അധികച്ചെലവ് അനുഭവപ്പെടും.
ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക
മകരക്കൂറ്
സഹായാഭ്യർഥന നിരസിച്ചതിനാല്‍ ബന്ധുക്കള്‍ വിരോധികളായി തീരും. വഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം. വസ്തുവാഹനക്രയവിക്രയങ്ങളില്‍ സാമ്പത്തികനഷ്ടം ഉണ്ടാകാം. ഹ്രസ്വകാലപാഠ്യപദ്ധതിക്കു ചേരും.
അവിട്ടം 30 നാഴിക, ചതയം, പൂരൂരുട്ടാതി 45 നാഴിക
കുംഭക്കൂറ്
കൂട്ടുകച്ചവടത്തില്‍ നിന്നു പിന്മാറി സ്വന്തമായ വ്യാപാരം തുടങ്ങും. സദുദ്ദേശപ്രവൃത്തികള്‍ ചെയ്താലും അന്തിമമായി വിപരീത പ്രതികരണങ്ങള്‍ വന്നുചേരും. വാഹനം മാറ്റിവാങ്ങും. പൂര്‍വികസ്വത്ത് അടുത്തതലമുറയിലുള്ളവര്‍ക്കു ഭാഗംവച്ചു നല്‍കുവാന്‍ തീരുമാനിക്കും.
പൂരൂരുട്ടാതി 15 നാഴിക, ഉത്രട്ടാതി, രേവതി
മീനക്കൂറ്
സഹോദരന്‍ വരുത്തിവച്ച കടബാധ്യത കൊടുത്തുതീര്‍ക്കാന്‍ നിര്‍ബന്ധിതനാകും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. ഗൃഹോപകരണങ്ങള്‍ മാറ്റിവാങ്ങും. ഉല്ലാസയാത്രയ്ക്ക് അവസരം ലഭിക്കും.